കോവിഡ് വിഷയത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് എനിക്കെതിരെ തെറി വിളിക്കുന്നവരില്‍ സിപിഎം സൈബര്‍ കൂലികള്‍ ഒഴിച്ചുള്ള മനുഷ്യര്‍ അറിയാന്‍ അതിന്റെ സത്യാവസ്ഥകള്‍ വ്യക്തമാക്കുന്ന എന്റെ കേസിലെ അഭിഭാഷകനായ അഡ്വ ഹരീഷ് വാസുദേവന്‍ എഴുതിയ പോസ്റ്റ് താഴെ കൊടുക്കുന്നു. സമയമുള്ളവര്‍ക്ക് ലിങ്കില്‍ പോയി വായിക്കാം.
പ്രവാസികളെ കൊണ്ടു വരുന്നത് ഏറെ അനിശ്ചിതത്വത്തിലായ മെയ് രണ്ടാം വാരത്തിലാണ് ഈ കേസ് കൊടുത്തത്. മെയ് 5 ന് മുഖ്യുമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത് പരിഗണിക്കണമെന്നതായിരുന്നു അതിലെ ആവശ്യം. അന്താരാഷ്ട മാനദണ്ഡമനുസരിച്ച് രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒരേ വിമാനത്തില്‍ കൊണ്ടു വരാന്‍ കഴിയില്ല. ഈ കടമ്ബ മറികടക്കാന്‍ ഈ ടെസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ആണ് നല്‍കിയത്.
പക്ഷെ കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കും എന്ന വിശ്വാസത്തില്‍ ആ ഹര്‍ജി മെയ് 27 ന് അവസാനിപ്പിച്ചു. അതില്‍ ഒരു നടപടിയും ഉണ്ടായില്ല. ഹരീഷ് പറയുന്നതു പോലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പന്തു തട്ടി സമയം കളഞ്ഞു. അന്ന് ഈ നടപടി എടുത്തിരുന്നെങ്കില്‍ ഒട്ടും വൈകാതെ മുഴുവന്‍ പേരെയും കൊണ്ടുവരാമായിരുന്നു. ഇപ്പോള്‍ എല്ലാം കുളമാക്കി.ഇനി രോഗം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വേറെ വേറെ വിമാനം എന്ന അന്താരാഷ്ട്ര മാനദണ്ഡമൊന്നും നടക്കില്ല. ചുരുക്കത്തില്‍ എന്റെ ഹര്‍ജി ഈ വിഷയത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. അതു തീര്‍പ്പാക്കി മൂന്നാഴ്ച കഴിയുമ്ബോഴും അനിശ്ചിതത്വം ബാക്കി.
ഇനി പോരാളി ഷാജി അടക്കമുള്ള സഖാക്കളോട് .. നിങ്ങള്‍ എനിക്കെതിരെ പറയുന്ന ഓരോ തെറിയും നിങ്ങളുടെ ആള്‍ദൈവം പിണറായി വിജയന്റെ സര്‍ക്കാരിനെതിരായ ആക്രോശമാണ് എന്ന് മറന്നു പോകുന്നു. ഞാന്‍ ഒരു പൗരന്‍ മാത്രം, എന്റെ കേസ് എന്തായാലും കോടതി നടപടികള്‍ ഉണ്ടായില്ല.
എന്നാല്‍ മെയ് 5ന് മുഖ്യന്ത്രി എഴുതിയ കത്ത് എന്താണ്? ടെസ്റ്റ് നടത്താതെ പ്രവാസികളെ വിമാനത്തില്‍ കൊണ്ടു വരാന്‍ പാടില്ല എന്നല്ലേ? ഞാന്‍ കൊടുത്ത കേസില്‍ കേരള സര്‍ക്കാര്‍ പറഞ്ഞതെന്തായിരുന്നു? ടെസ്റ്റ് നടത്തി മാത്രം കൊണ്ടു വരണം എന്നായിരുന്നു. ആ നിലപാട് ഇന്നലെ (ജൂണ്‍ 16) വരേക്കും മാറിയില്ലെന്ന് മന്ത്രി ജയരാജന്റെ പ്രസ്താവന ഉറപ്പാക്കുന്നു. ഒരു സര്‍ക്കാര്‍ പറയുന്നതിനല്ലേ അധികാരത്തിന്റെ പിന്‍ബലം. എന്റെ നിലപാടിനെന്തു പ്രസക്തി?
ശത്രുപക്ഷത്തുള്ളവരെ ഇത്തരത്തില്‍ നിങ്ങള്‍ തെറി വിളിക്കുക വഴി സ്വന്തം കുഴിയാണ് തോണ്ടുന്നതെന്ന് ഇവരെ ആരാണ് പറഞ്ഞു മനസ്സിലാക്കുക? പ്രവാസികളെ ദ്രോഹിക്കുന്ന പണി നിര്‍ത്തി ഇനിയെങ്കിലും അവരെ പരമാവധി വേഗത്തില്‍ ഇവിടെ കൊണ്ടു വരികയാണ് വേണ്ടത്. ഇനി അതിനു തടസ്സം നില്‍ക്കുന്നവര്‍ ആരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.