രണ്ട് സെന്റ് ഭൂമി
അതിലൊരു പണി തീരാത്ത വീട്
Stories you may Like
ഹോട്ടല്‍ തൊഴിലാളിയായ അച്ഛന്‍
ഫേസ്‌ബുക്കിലെ സ്വത്വവാദികള്‍ സവര്‍ണ്ണ ഫാസിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഒരാളുടെ ഗാര്‍ഹിക അന്തരീക്ഷം ഇതാണ്. ആത്മഹത്യ ചെയ്ത അനുവിന്റെ വീടാണത്. പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയില്‍ ഉപജീവനത്തിനായി വയറിങ് പണിക്കും അനു പോകുന്നുണ്ടായിരുന്നു. ഏറ്റവും കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് ഗാര്‍ഡ് പരീക്ഷയില്‍ എല്ലാ ഇല്ലായ്മകള്‍ക്ക് ഇടയിലും അനു എഴുപത്തിയേഴാം റാങ്ക് നേടി. വളരെ മികച്ച റാങ്കായിരുന്നു 77 അടുത്ത പിഎസ്‌സി പരീക്ഷയില്‍ ഇതിലും ഉയര്‍ന്ന റാങ്ക് അനുവിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ആ യുവാവ് കൊതിച്ച സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു.
പക്ഷെ നിരാശയുടെ ആഴക്കയങ്ങളിലേക്ക് പതിച്ചുപോയ ഏതോ ഒരു നിമിഷത്തില്‍ അനു സ്വയം ജീവനൊടുക്കി. അനുവിന്റേത് പോലെയുള്ള നൂറുകണക്കിന് സവര്‍ണ്ണ ദരിദ്ര കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവര്‍ ഹോട്ടല്‍ പണിക്കും മൈക്കാട് ജോലിക്കും മറ്റ് ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലിക്കും പോയാണ് കുടുംബം പുലര്‍ത്തുന്നത്. ( ഈ പാവങ്ങള്‍ മേലനങ്ങാതെ ജീവിക്കുന്നവരാണെന്നാണ് ചില സ്വത്വജീവികള്‍ പറയുന്നത്. ഇവരുടെ കുടുംബങ്ങള്‍ക്ക് ചെലവിന് കൊടുക്കുന്നത് ഈ മഹാന്മാരാണ്,) പട്ടികജാതി കോളനിയില്‍ ഒന്നര സെന്റില്‍ നരകജീവിതം നയിക്കുന്ന ദരിദ്ര ദളിതനും അനുവും പിഎസ്‌സി പരീക്ഷ എഴുതുന്നത് ഒരേ ലക്ഷ്യത്തോടെയാണ്. സ്ഥിരവരുമാനമുള്ള ഒരു സര്‍ക്കാര്‍ ജോലി ലഭിച്ച് ജീവിതം ഒന്ന് കരുപ്പിടിക്കണം.
അധികാരത്തില്‍ പങ്കാളിത്തം പോലെയുള്ള യമണ്ടന്‍ ദുരാഗ്രഹമൊന്നും ഈ പാവങ്ങള്‍ക്കില്ല. ഭൂമിയില്‍ ഓക്സിജന്‍ ശ്വസിച്ച് ജീവിക്കാനുള്ള ഒരു പിടിവള്ളി അതുമാത്രമാണ് പരമദരിദ്ര മലയാളിക്ക് സര്‍ക്കാര്‍ ജോലി. വീട്ടില്‍ ബിഎംഡബ്ല്യു കാര്‍ ഉള്ളവര്‍ക്ക് ഒബിസി സംവരണം ലഭിക്കും. മാസം ഒരു ലക്ഷം ശമ്ബളമുള്ള ടൗണ്‍ പ്ളാനറുടെ മകന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി റിസര്‍വേഷന്‍ വാങ്ങി ജോലിയില്‍ കയറാം.
ഒരു കോടി രൂപ തലവരി കൊടുത്ത് എംബിബിഎസ് അഡ്‌മിഷന്‍ വാങ്ങി ഓരോ സെമസ്റ്ററിനും ലക്ഷങ്ങള്‍ ഫീസ് കൊടുത്ത്പു റത്തിറങ്ങുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിക്ക് സംവരണം കിട്ടും.
സവര്‍ണ്ണജാതികളില്‍ ജനിച്ചവരില്‍ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്ബര്യത്തിന്റെ പിന്മുറക്കാര്‍. ബാക്കിയുള്ളവര്‍ കുചേലവൃത്ത പരിധിയില്‍ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്. ഈ പാവപ്പെട്ടവരുടെ കണ്ണികള്‍ക്ക് സ്വന്തമായി അഞ്ച് സെന്റ് ഭൂമി പോലുമില്ല. ഇവര്‍ക്കായി 10% സംവരണം കൊണ്ടുവന്ന ഉത്തരവാണ് ഒരു ജാതീയ വിവേചനവും അനുഭവിക്കാതെ സവര്‍ണ്ണ മുസ്ലിം ജന്മിയുടെ സമ്ബന്ന പാരമ്ബര്യത്തില്‍ ആഘോഷജീവിതം നയിക്കുന്ന ഒരു പോപ്പുലര്‍ ഫ്രണ്ടിനി കത്തിച്ചത്.
റിസര്‍വേഷന്റെ എല്ലാ ആനുകൂല്യങ്ങളും അതാത് സമുദായങ്ങളിലെ മേല്‍ത്തട്ടുകാര്‍ കരസ്ഥമാക്കുന്നു. ദരിദ്ര ദളിതന് സംവരണ മത്സരത്തില്‍ സമ്ബന്ന ദളിതനെ തോല്പിക്കാനുള്ള കരുത്തോ ബലമോ ഇല്ല. ഒബിസി സംവരണം കിട്ടാനുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഏതാണ്ട് എല്ലാ പിന്നോക്ക കോടീശ്വരന്മാര്‍ക്കും ലഭിക്കും. ഫ്യൂഡലിസത്തിന്റെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് ആസ്വദിച്ച് ജീവിച്ച പാലേരിയിലെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ മക്കളും ഇന്ന് പിന്നോക്ക വിഭാഗമാണ്.
സംവരണവിഷയത്തില്‍ ഭൂമിയിലെ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന സമീപനം സ്വീകരിച്ചിട്ടുള്ളത് സിപിഎം മാത്രമാണ്. റിസര്‍വേഷന്‍ ബനിഫിറ്റ്സ് അതാത് സമുദായങ്ങളിലെ സൂപ്പര്‍ പണക്കാര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ഓരോ വര്‍ഷവും മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് കൊടുക്കുന്നു. ഈ സ്ഥിരം ഗുണഭോക്താക്കള്‍ സംവരണം വെറും ജോലിയല്ല അധികാരത്തിന്റെ പീഠത്തിലേക്കുള്ള വഴിയാണെന്നൊക്കയുള്ള വമ്ബന്‍ ഡയലോഗുകള്‍ ഫേസ്‌ബുക്കില്‍ വീശി ലക്ഷം വീട് കോളനിയിലെ ദരിദ്ര യുവതയെ പറ്റിക്കുന്നു. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിദരിദ്രര്‍ക്ക് മാത്രമാണ് സംവരണം നല്കേണ്ടത്. ഇപ്പോഴത്തെ SC/ST റിസര്‍വേഷന്‍ ഇരട്ടിയാക്കി അതില്‍ കടുത്ത സാമ്ബത്തിക മാനദണ്ഡം കൊണ്ടുവരികയും വേണം.
മറ്റെല്ലാ സംവരണവും എടുത്ത് കളയണം. അവയെല്ലാം ഓപ്പണ്‍ മെറിറ്റിലേക്ക് വന്നാല്‍ ഹിന്ദു- മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കഠിനാധ്വാനികളായ പാവപ്പെട്ട യുവതിയുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. അനുവിനെ പോലുള്ളവര്‍ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ ഓക്സിജന്‍ അളവ് ഗണ്യമായി കൂടുമെന്ന് സ്വന്തം പേരില്‍ നായര്‍ വാല്‍ കൊണ്ടുനടക്കുന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിനി വിലയിരുത്തിയിട്ടുണ്ട്.
റിസര്‍വേഷന്‍ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്. അതുകൊണ്ട് വിദൂരഭാവിയില്‍ പോലും ഇപ്പോഴത്തെ നിലയ്ക്ക് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. സൂപ്രീംകോടതിയുടെ അതിശക്തമായ ഇടപെടല്‍ വന്നാല്‍ എന്തെങ്കിലും ചെറിയ ഗുണം പാവപ്പെട്ടവര്‍ക്ക് ലഭിച്ചേക്കും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെട്ടവരുടെ പേരും പറഞ്ഞ് അതാത് സമുദായങ്ങളിലെ രാജാക്കന്മാര്‍ ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന അനീതി ലോകാവസാനം വരെ ഇന്ത്യയില്‍ തുടരുക തന്നെ ചെയ്യും.