ഒരു മില്യണ്‍ മനുഷ്യരുടെ മരണത്തിനു കാരണമായ ചിത്രം
ലോ കം കണ്ട ഏറ്റവും ശക്തമായ പ്രോപഗണ്ട ചിത്രം ആണ് 1966 ല്‍ ചൈനീസ് കമ്മ്യൂണിസ്റ് ഏകാധിപതി മാവോ സെ തൂങ് യാങ്ങ്സീ നദി നീന്തുന്ന ഈ ചിത്രം.
'The Great Leap Forward '- ചൈനയെ ഒരു ഇന്‍ഡസ്ട്രിയല്‍ രാജ്യമാക്കാനും കാര്‍ഷിക ഉല്‍പാദനം ഇരട്ടിപ്പിക്കാനും വേണ്ടി മാവോ 1958 ല്‍ ആരംഭിച്ച പദ്ധതിയാണ്. ഗ്രാമ പ്രദേശങ്ങളില്‍ ചെറിയ കൂട്ടായ്മകള്‍ ഉണ്ടാക്കി രാപ്പകല്‍ ബേധമന്യേ ആളുകളെ കൊണ്ട് പണിയെടുപ്പിച്ചു. എന്നാല്‍ ഉല്‍പാദനം വര്‍ധിച്ചില്ല. തികഞ്ഞ പരാജയം ആയ ഈ പരീക്ഷണം കാരണം ചൈനയില്‍ 30 മില്യണ്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായി എന്നാണ് കണക്ക്. (' കൂടുതല്‍ അറിയാന്‍ The great chinese famine എന്ന് സേര്‍ച്ച് ചെയ്യുക ')
ഇത് വഴി ചൈനീസ് കമ്മ്യൂണിസ്റ് പാര്‍ട്ടിക്കുള്ളില്‍ മാവോയുടെ സ്വാധീനം കുറഞ്ഞു വരികയും, 73 കാരനായ മാവോയുടെ ആരോഗ്യ നില മോശമാണ് എന്ന റൂമറുകള്‍ പരക്കുന്ന സമയം ആയിരുന്നു. ചൈനയുടെ യഥാര്‍ത്ഥ ഭരണാധികാരി താന്‍ ആണെന്നും, താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കാണിക്കാന്‍ മാവോയും കമ്മ്യൂണിസ്റ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പ്രോപഗണ്ട ആയിരുന്നു ഈ നീന്തല്‍ നാടകം. നദിയുടെ ഇരു കരകളിലുമായി ചുവന്ന കൊടി പിടിച്ചു നൂറു കണക്കിന് കമ്മ്യൂണിസ്റ് അണികള്‍ മാവോക്ക് ആര്‍പ്പു വിളിച്ചു. ചിലര്‍ കൊടികളുമായി മാവോയുടെ കൂടെ നീന്തി. അങ്ങനെ എല്ലാം കൊണ്ടും ഒരു സിനിമയെ വെല്ലുന്ന പ്രോപഗണ്ട നാടകം.
65 മിനിറ്റ് കൊണ്ട് 73 കാരനായ മാവോ 15 കിലോമീറ്ററോളം നീന്തി എന്നാണ് കമ്മ്യൂണിസ്റ് പാര്‍ട്ടി അവകാശപ്പെട്ടത്. ഒരു മൈല്‍ നീന്താന്‍ മാവോ എടുത്തത് 8 മിനിട്ടില്‍ താഴെ, ലോക റെക്കോര്‍ഡ് ഏകദേശം 20 മിനിട്ടില്‍ താഴെ ആയിരുന്നു. അതായത് ലോകത്തു ഏറ്റവും വേഗതയുള്ള നീന്തല്‍ കാരന്‍ കമ്മ്യൂണിസ്റ് പുസ്തകങ്ങളില്‍ ഒരുപക്ഷെ മാവോ ആയിരിക്കാം.
ഒറ്റയടിക്ക് മണ്ടത്തരം എന്ന് തോന്നാവുന്ന ഈ പ്രോപഗണ്ട പക്ഷെ ചൈനയില്‍ വന്‍ വിജയം ആയിരുന്നു. യുവാക്കള്‍ മാവോയുടെ കൂടെ അണി നിരന്നു. 'റെഡ് ഗാര്‍ഡ്സ് ' എന്ന മാവോ അനുകൂല അര്‍ദ്ധ സൈനിക സങ്കടന ചൈനയില്‍ ഉടനീളം , വിപ്ലവത്തിന് തടസ്സമാവുന്ന റിവിഷനിസ്റ്റുകളെയും , 'four olds' (old ideas, old culture, old customs and old has) നെയും വേട്ടയാടി. അഫ്ഗാനില്‍ താലിബാന്‍ ബുദ്ധ പ്രതിമ തകര്‍ത്ത പോലെ ചൈനയില്‍ ഉടനീളം ബുദ്ധ വിഹാരങ്ങളും പ്രതിമകളും തകര്‍ക്കപ്പെട്ടു. ടിബറ്റ് ഏറ്റവും മോശമായ രീതിയില്‍ ആക്രമിക്കപ്പെട്ടു. ടിബറ്റന്‍ ബുദ്ധ സന്യാസിമാര്‍ പരമ്ബരാഗത വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു, ബുദ്ധവിഹാരങ്ങള്‍ റെഡ് ഗാര്‍ഡ്‌സ് തകര്‍ത്തു, മതഗ്രന്ഥങ്ങള്‍ കത്തിക്കപ്പെട്ടു . താലിബാന്റെ പ്രവര്‍ത്തി ഇന്നും നമ്മുടെ മെമ്മറിയില്‍ നില്‍ക്കുമ്ബോള്‍ അതിന്റെ എത്രയോ ഇരട്ടി നാശ നഷ്ടം വരുത്തിയ കമ്മ്യൂണിസ്റ് പ്രവര്‍ത്തനങ്ങള്‍ അത്ര മാത്രം ഓര്‍മിക്കപെടാറില്ല. cultural revolution എന്ന ഓമന പേരില്‍ അറിയപ്പെട്ട ഈ കാലഘട്ടത്തില്‍ (1966 1976 ) ഏകദേശം ഒരു മില്യണ്‍ ചൈനക്കാര്‍ക്ക് ജീവന്‍ നഷ്ടമായി എന്ന് കണക്കാക്കപ്പെടുന്നു. മാവോയുടെ പ്രശസതമായ ഈ പ്രോപഗണ്ട ഫോട്ടോ ഷൂട്ട് cultural revolution ന്റെ തുടക്കം കുറിക്കലായിരുന്നു.
അമ്ബതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും പരസ്യമായി ഇത് സംസാരിക്കുന്നത് വരെ കുറ്റകരമായി മാറുന്ന ചൈനയില്‍ , ഒരു തെറ്റും ചെയ്യാതെ cultural revolutionsന്റ ഇരകളായ മനുഷ്യര്‍ ഇന്നും ജീവിക്കുന്നു.