ഓണം പൊന്നോണം വരവായി
മാവേലി മന്നനും വരവായി
എങ്ങും കൊട്ടും കുരവയും
തട്ടു മുട്ട് താളമേളങ്ങള്‍
ജന മനസ്സുകളില്‍ കുളിര്‍മഴ തേന്‍ മഴ
മാവേലി രാജ മന്നനെന്ന നാമമെങ്കിലും
എന്നും ജനത്തോടൊപ്പം ജനസേവകന്‍
മാവേലി നാടുവാണിടും കാലം
അനീതിയില്ല ജനത്തിന് നീതി മാത്രം
ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത്
ആബാലവൃത്തം ജനം സുഖ സമൃര്‍ത്തിയില്‍
കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല
സത്യവും നീതിയും കൊടികുത്തി വാഴും കാലം
ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല
കൈക്കൂലിയില്ല ഫയലുകള്‍ക്ക് താമസമില്ല
മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല
പോലീസ് സ്റ്റേഷനുകളില്‍ ഇടിയില്ല വിരട്ടലില്ല
തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല
തത്വവും നീതിയും നെറിവും ഇല്ലാത്ത
രാഷ്ട്രീയ ഭരണ കോമരങ്ങള്‍ തന്‍
കാലുവാരി കാലുമാറി അധികാര ആസനം
കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു
ജനദ്രോഹികളാം ജനാധിപത്യ ലേബലില്‍
ജനത്തിന്മേല്‍ ആധിപത്യം പുലര്‍ത്തും
കീശ വീര്‍പ്പിക്കും വ്യാജ സേവകരില്ല
തൊള്ള തൊരപ്പന്‍ മുദ്രാവാക്യങ്ങളില്ല
തള്ളലും തള്ളി കൂട്ടിക്കൊടുപ്പുമില്ല
എങ്കിലും അന്ന് പെരും കള്ളന്‍ വാമനന്‍
മാവേലിരാജ്യം ദുഷ്ട ലാക്കില്‍ പിടിച്ചടക്കാന്‍
കാലു പൊക്കി ധര്‍മ്മിഷ്ടനാം മാവേലി തമ്പുരാനെ
ഗര്‍ത്തത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു കഥ
ജാതിയില്ല മതമില്ല മാലോകരെല്ലാം ഒന്നുപോലെ
പോയി പോയ നല്ല നാളുകള്‍ ഇന്നും താലോലിക്കാം
ഈ ഓണ നാളുകളില്‍ സഹചരെ മാളോരെ
നാട്ടിലും മറുനാട്ടിലും ഉയരട്ടെ ഓണത്തിന്‍
സന്തോഷ ആഹ്‌ളാദ തുടിപ്പുകള്‍ തിമിര്‍പ്പുകള്‍
ഓണത്തുമ്പികൊളൊപ്പം പാറിപറന്നിടാം
ഓണത്തിന്‍ തേനൂറും മധുരിമ നുകര്‍ന്നിടാം
ചുവടുകള്‍ വയ്ക്കാം ആടിടാം പാടിടാം
കയ്യൊട് കൈ മെയ്യോടു മെയ്യ് ചേര്‍ത്തിടാം
മുഴങ്ങട്ടെ ഓണ മംഗള സ്‌നേഹാംശസകള്‍