ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോൾ
.
ഒ രു കാറിന് ശരിക്ക് കടന്നുപോകാന്‍ പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആണല്ലോ. ആ ഡ്രൈവറുടെ പാരലല്‍ പാര്‍ക്കിങ്ങ് സ്‌കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്മെന്റും അതിശയകരമാണ്.
അതോടൊപ്പം ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ രണ്ടു കാര്യങ്ങള്‍ പറയാതെ വയ്യ.
1. ഒരു കാറിനെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്ന രീതിയല്ല നമ്മള്‍ കാണുന്നത്. അപകടത്തില്‍ നിന്നും ഒരു സെക്കന്‍ഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ വാഹനം കനാലില്‍ വീണുപോകുമെന്നതില്‍ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താല്‍ കൂടുതല്‍ ചെയ്താല്‍ ദുരന്ത സാധ്യത കൂടും, അത് തന്നെ.
2. ഇദ്ദേഹത്തെപ്പോലെ സൂപ്പര്‍ എക്‌സ്‌പെര്‍ട്ട് ആയ ഒരാള്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറല്‍ ആക്കാന്‍ വേണ്ടി പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ വേറെ അപകടങ്ങളും നാം കാണും. അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാര്‍ക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്. പറഞ്ഞില്ലെന്ന് വേണ്ട. ഞാന്‍ പറഞ്ഞാല്‍ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവര്‍ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാല്‍ മതി