ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. അഞ്ചാമത്തെ വാര്‍ഷിക തൊഴില്‍ -തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ 12.5%.ദേശീയ ആവറേജായ 5% ക്കാള്‍ വളരെ കൂടുതല്‍.
കേരളത്തെക്കാള്‍ തൊഴിലിലായ്മ മോശമായത് സിക്കിം ത്രിപുര എന്നി രണ്ടു സംസ്ഥാനങ്ങളാണ്. ഏറ്റവും തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനം ഗുജറാത്താണ്.
കേരളത്തില്‍ ജോലിയുള്ളതില്‍ 48% സര്‍ക്കാരിലാണ് . 2016 ലെ കണക്കു അനുസരിച്ചു 11.85 ലക്ഷം പേരാണ് സാമാന്യ സ്ഥിര ശമ്ബളം കിട്ടുന്ന സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത് അതില്‍ 5.75 ലക്ഷം സര്‍ക്കാരിലും പൊതു മേഖലയിലുമാണ്. 6.2 ലക്ഷം പ്രൈവറ്റ് മേഖലയില്‍.
കേരളത്തില്‍ പൊതു മേഖലയിലുള്ളവരില്‍ കേരള സര്‍ക്കാരില്‍ 74% ആളുകളും 26% കേന്ദ്ര സര്‍ക്കാര്‍ ജോലികളിലുമാണ്.
ചുരുക്കത്തില്‍ ഇന്നും കേരളത്തില്‍ നല്ല സ്ഥിരം ശമ്ബളവും കിമ്ബളവും നല്ല പെന്‍ഷനും കിട്ടുന്ന ജോലി സര്‍ക്കാര്‍ ജോലി മാത്രമാണ്
കേരളത്തില്‍ ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ട്ടപെട്ടവരുടെ എണ്ണം കൂടുകയാണ്. അത് ഇപ്പോള്‍ തന്നെ അഞ്ചു ലക്ഷത്തില്‍ കൂടാന്‍ ഇടയുണ്ട്. അവരില്‍ ഒരുപാടു പേര്‍ക്ക് ബാങ്ക് ബാലന്‍സ് കമ്മിയും കടം കൂടുതലും പെന്‍ഷന്‍ പൂജ്യവുമാണ്.
കേരളത്തില്‍ ജോലി കിട്ടാന്‍ നിവര്‍ത്തി ഇല്ലാതെ വെളിയില്‍പ്പോയി ജോലി ചെയ്യുന്നത് ഇവിടെ ജോലി ചെയ്യുന്നവരുടെ നാലിരട്ടിയാണ്. കോവിഡ് പ്രതിസന്ധിയില്‍ ഒരുപാട് പേര്‍ക്ക് ജോലി പോയി. ഒരുപാട് വ്യാപാരി വ്യവസായ, സ്വയം തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്ക് വരുമാനം ഇല്ല. പെന്‍ഷനും ഇല്ല. കേരളത്തില്‍ ഏതാണ്ട് 50% കൂടുതല്‍ കുടുംബങ്ങള്‍ സാമ്ബത്തിക/സാമൂഹിക അരക്ഷിത അവസ്ഥയിലാണ്
കോവിഡ് കാലത്ത് ചെറുകിട വ്യപാര വ്യവസായികള്‍ ചക്ര ശ്വാസം വലിക്കുകയാണ്. തൊഴില്‍ കിട്ടാനില്ല. പഠിച്ച ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ല. നാല്പത് കഴിഞ്ഞ സ്വദേശത്തും വിദേശത്ത് മുള്ളവര്‍ക്ക് തൊഴില്‍ നഷ്ട്ടംപെടുമോ എന്ന് ഭയം
വയസ്സ് കാലത്ത് കഷ്ട്ടപ്പെടുമോ എന്ന് ഭയാ ശങ്കള്‍ അമ്ബത് വയസ്സില്‍ കൂടിയവരില്‍ കൂടുന്നു. അങ്ങനെയുള്ള സാമൂഹിക മധ്യ വര്‍ഗ്ഗ അരക്ഷിത അവസ്ഥയിലാണ് കേരളം
ആ സാഹചര്യത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ക്യാമ്ബിയിന് സ്വീകാര്യത പലരിലും കൂട്ടുന്നത്.
കാരണം കേരളത്തില്‍ ജനങ്ങളുടെ നികുതി പിരിച്ചു കാശ് മുഴുവനും കടം എടുത്തു കൂടെയാണ് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്ബളവും. ആകെ ബജറ്റിന്റ എഴുപത് ശതമാനത്തോളം. വികസനം എന്ന് പറയുന്നത് മുഴുവന്‍ കടം വാങ്ങിയാണ് .
കേരളത്തിന്റെ പൊതു കടം ഏതാണ്ട് മൂന്നു ലക്ഷം കോടിയോളമാകുന്നു. അതായത് കേരളത്തിന്റെ ആകെമൊത്തം സാമ്ബത്തിക വരുമാനത്തിന്റെ ( ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്‌ട് )30% ത്തില്‍ കൂടുതല്‍.
ഗള്‍ഫില്‍ നിന്ന് ജോലി നഷ്ട്ടപെട്ടവര്‍ക്കും, പ്രൈവറ്റ് മേഖലയില്‍ ജോലി നഷ്ട്ടപെട്ടവര്‍ക്കും വ്യാപാര വ്യവസായ മേഖലയില്‍ സാമ്ബത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും സ്വാദേശത്തും വിദേശത്തും ജോലി പോകും എന്ന് ഭയമുള്ളവര്‍ക്കും ഇന്ന് കേരളത്തിലെ വരേണ്യര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്
ഇതിന് കാരണം പലതാണ് .
കഴിഞ്ഞ ഏഴു കൊല്ലം കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇരട്ടിയായി. സര്‍ക്കാര്‍ ശമ്ബളത്തിന് ബജറ്റിന്റെ 30% മാണ് ചെലവാക്കുന്നത് . കഴിഞ്ഞ പത്തു കൊല്ലത്തില്‍ ശമ്ബളം, പെന്‍ഷന്‍, പലിശ എന്നിവയില്‍ 51% വര്‍ധനവാനുണ്ടായത്.
കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവറേജ് ശമ്ബളം 2011-12 ഇല്‍ 25, 458 രൂപ ആയിരുന്നു. എന്നാല്‍ 2018-19.ഇല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആവറേജ് ശമ്ബളം 49, 767 രൂപയായി ഉയര്‍ത്തി. അത് അനുസരിച്ചു പെന്‍ഷനും കൂടി
കേരളത്തില്‍ സാമ്ബത്തിക അരക്ഷിതത്വം അനുഭവിക്കുന്നവരെ സംബന്ധിച്ച ഏറ്റവും നല്ല ശമ്ബളവും അധികാരവുമൊക്കെയുള്ള ജോലി സര്‍ക്കാര്‍ ജോലിയാണ്
എഴുപതകള്‍ വരെ കല്യാണ മാര്‍കെറ്റില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ആയിരുന്നു. അത് എണ്‍പതുകളില്‍ ഗള്‍ഫ് ജോലിക്കാര്‍ക്കും. പിന്നെ ഐ റ്റി മേഖലയിലുമൊക്കെയായി. വീണ്ടും സര്‍ക്കാര്‍ ജോലിക്ക് ഡിമാന്‍ഡ് കൂടി
കാരണം ഇന്ന് ഏറ്റവും ഉറപ്പുള്ള ജോലി സര്‍ക്കാര്‍ ജോലിയാണ്.കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ സംരഭങ്ങള്‍ സിവില്‍ സര്‍വീസ് കോച്ചിംഗും പി എസ് സി കോച്ചിങ്ങുമാണ്. ഇന്ന് എന്‍ജി നീയറിങ്ങും മെഡിസിനും മൊക്കെ പഠിച്ചവര്‍ സിവില്‍ സര്‍വീസ് സ്വപ്നങ്ങളിലാണ് . കാരണം ഒരു ഡോക്റ്റര്‍ക്കോ എന്‍ജിനിയര്‍ക്കോ കിട്ടുന്നതില്‍ വളരെ കൂടുതല്‍ ശമ്ബളവും പദവിയും ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട് . ആയിരക്കണക്കിന് എഞ്ചിനിയര്‍മാരാണ് സര്‍ക്കാരില്‍ എല്‍ ഡി ക്ലര്‍ക്ക് ജോലിക്ക് അപേക്ഷിക്കുന്നത്.
എല്ലാവര്‍ഷവും ശരാശരി 25000 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്കഴിഞ്ഞ ബജറ്റ് അനുസരിച്ചു (2020-21) സര്‍ക്കാര്‍ ശമ്ബളത്തിനും പെന്‍ഷനും പലിശക്കും കൂടി വകയിരുത്തിയത് 73, 845 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് സ്റ്റിമേറ്റിനെക്കാള്‍ 4% കൂടുതല്‍ . കേരളത്തിലെ വരുമാനത്തിന്റെ 64% മാണിത്
എന്താണ് പ്രശ്‌നം?
ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടിത പ്രെഷര്‍ ഗ്രൂപ്പ് സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്നവരുടെ സര്‍വീസ് സംഘടനകളാണ്. എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് .
എല്ലാ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ ഒരു വലിയ പരിധി വരെയുള്ള സംഭാവന ശ്രോതസാണ്. അതാതു സമയത്തെ ഭരണ പാര്‍ട്ടിയുടെ സര്‍ക്കാര്‍ സര്‍വീസ് സംഘകളാണ് കാര്യ
ക്കാര്‍ . അവര്‍ക്കു മന്ത്രിമാരുടെ ഓഫിസില്‍ പ്രധാന തസ്തിക, വിവിധ കോര്‍പ്പറേഷന്‍, ഗവേഷണം സ്ഥാപനങ്ങളില്‍ നേതൃത്വം, പി എസ് സി യില്‍ രണ്ടു ലക്ഷം ശമ്ബളവും എണ്‍പതിനായിരം പെന്‍ഷനും കിട്ടുന്ന മെമ്ബര്‍ സ്ഥാനം
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊലീസ് തൊട്ടു വില്ലേജ് ഓഫീസ് വരെ വലിയ ശമ്ബളം വാങ്ങി അധികാര പ്രയോഗം നടത്തിന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
സാധാരണ ധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് കൃത്യമായി 8 മണിക്കൂര്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ കക്ഷി രാഷ്ട്രീയമുള്‍പ്പെടെ എക്‌സ്ട്രാ കരിക്കുലര്‍ കാര്യങ്ങള്‍ക്കാണ് ഗണ്യമായ സമയം ചിലവഴിക്കുന്നു എന്നാണ് ഒരുപാട് പേര്‍ വിചാരിക്കുന്നത്.
സാധാരണക്കാരന് പൊലീസിനെ ഇപ്പോഴും പേടിയാണ് . ഭരണ പാര്‍ട്ടി നേതാക്കളുടെ സഹായം ഇല്ലാതെ പൊലീസ് സ്റ്റേഷനില്‍ പോകുവാന്‍ പോലും സാധാരണക്കാര്‍ക്ക് ഭയമാണ്
ഏതെങ്കിലും ഒരു കാര്യം സാധിക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പല പ്രാവശ്യം നടക്കണം എന്ന ധാരണ വ്യപകമാണ് . എന്‍ അര്‍ ഐ കള്‍ക്ക് കേരളത്തില്‍ വന്നാല്‍ പെട്ടന്ന് കാര്യം കാണണമെങ്കില്‍ പലപ്പോഴും ഭരണ പാര്‍ട്ടി വഴിയോ അല്ലാതെയോ കിമ്ബളം കൊടുക്കണം
ഒരു ഓഡിറ്റോറിയം പണിയാന്‍ പോയി ആത്മ ഹത്യ ചെയ്ത് സാജന്റെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥയോടെ താദാത്മ്യം പ്രാപിക്കുന്നവരാണ് ഒരുപാടു വിദേശ മലയാളികള്‍.
ചുരുക്കത്തില്‍ സാമ്ബത്തിക പ്രയാസവും അരക്ഷിത ബോധവുമുള്ള കേരളത്തിലെ സാധാരണക്കാരും വിദേശത്ത് നിന്ന് ജോലിയും ശമ്ബളവും നഷ്ട്ടപെട്ടു പെന്‍ഷന്‍ ഇല്ലാത്ത വിദേശത്തു നിന്നും വന്നു മലയാളികളും കലിപ്പിലാണ്.
അവരെ സംബന്ധിടത്തോളം അവരുടെ നികുതികൊണ്ടു വലിയ ശമ്ബളവും പെന്‍ഷനും വാങ്ങി സംഘടിത ബലത്തില്‍ സാധാരണക്കാരുടെ മേല്‍ അധികാരം സ്ഥാപിക്കുന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭരണ പാര്‍ട്ടിക്കാരും അവരുടെ ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കി അവര്‍ക്കു ഇഷ്ട്ടം പോലെ അവര്‍ക്കു തോന്നിയ അവര്‍ ചെലവാക്കുന്ന ഏര്‍പ്പാടാണ് ബജറ്റ്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താല്‍ അജീവനാന്തം പെന്‍ഷന്‍ കിട്ടുന്ന ഏര്‍പ്പാടാണ് സര്‍ക്കാര്‍ എന്നതാണ് ധാരണ . മന്ത്രിമാര്‍ക്ക് മുപ്പതു പേര്‍സണല്‍ സ്റ്റാഫ് വീതം വച്ചു നിയമിച്ചിട്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താല്‍ ജനങ്ങള്‍ അവര്‍ക്കു എന്തിനു വേണ്ടി പെന്‍ഷന്‍ കൊടുക്കണം എന്ന ധാരണ വ്യപകമാണ്
കാരണം ഇരുപത് വര്‍ഷം ഗള്‍ഫില്‍ പൊരി വെയിലില്‍ പണി എടുത്തവന് പെന്‍ഷന്‍നും ജോലിയും ശമ്ബളവും ഇല്ലാത്തപ്പോള്‍ മൂന്നു കൊല്ലം മന്ത്രിയുടെ കൂടെ പണി ചെയ്താല്‍ ആജീവനാന്തം പെന്‍ഷന്‍ കിട്ടും എന്നറിഞ്ഞു കലിപ്പുള്ളവര്‍ ഒരുപാടുണ്ട്
ജനങ്ങളുടെ പേരില്‍ ജനാധിപത്യ സര്‍ക്കാര്‍ എന്നൊക്ക പറയുന്നെങ്കിലും സര്‍ക്കാരും ബജറ്റും പൊലീസും എല്ലാം ഭരണ പാര്‍ട്ടി -സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണിന്നുള്ള ധാരണ കേരളത്തില്‍ പ്രബലമാണ്.
എല്ലാം വ്യവസ്ഥാപിത ഭരണ -പ്രതിപക്ഷ പാര്‍ട്ടികളുടെയും ഉദ്ദേശം എങ്ങനെയെങ്കിലും ഭരണം പിടിച്ചു സര്‍ക്കാര്‍ സുഖ സൗകര്യംങ്ങളും ശമ്ബളം പെന്‍ഷനോക്കെ വാങ്ങി അധികാരികളാകുകയാണ് എന്ന ധാരണ സംഘടിതമല്ലാത്ത പൊതു ജനങ്ങളില്‍ വ്യാപകമാകുകയാണോ
അത് തെറ്റോ ശരിയോ എന്നതല്ല വിഷയം. കേരളത്തില്‍ ഇന്ന് ബഹു ഭൂരിപക്ഷം ജനങ്ങളും സംഘടിത രാഷ്ട്രീയ പാര്‍ട്ടി ചട്ടകൂട്ടിന് പുറത്താണ്
അങ്ങനെയുള്ളവരുടെ അതൃപ്തി കൊണ്ടു കൂടെയാണ് എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന വാദത്തിന് കേരളത്തില്‍ വേഗത്തില്‍ സ്വീകാര്യതയുണ്ടാകുന്നത്
ജെ എസ് അടൂര്‍
തുടരും
അടുത്തത് :
സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇല്ല