വ നിതാ ഫുട്‌ബോള്‍ താരങ്ങളെ പീഡിപ്പിച്ച അഫ്ഗാന്‍ ഭരണാധികാരിക്ക് ലോക സ്പോര്‍ട്സ് കോടതിയുടെ കടുത്ത ശിക്ഷയും ശാസനയും. !അഫ്ഗാന്‍ ഫുട്‌ബോള്‍ അധിപന്‍ പുറത്തുതന്നെ.ലോക സ്പോര്‍ട്സ് കോടതിയും കൈവിട്ടു
അഫ്ഗാനിസ്ഥാനിലെ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനു ഫിഫ ആജീവനാന്തം ഫുട്ബാളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കരീമുദീന്‍ കരീമി ശിക്ഷ റദ്ദാക്കാനായി ലോക സ്‌പോര്‍ട്ട്‌സ് കോടതി C A S നെ സമീപിച്ചിരുന്നു
എന്നാല്‍ ശിക്ഷ റദ്ദാക്കിയില്ലെന്നു മാത്രമല്ല അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയില്‍ നിന്ന് അയാള്‍ക്ക് കിട്ടിയത്. പരിശീലനയിടങ്ങളില്‍ നിന്ന് ബലംപ്രയോഗിച്ചു ഇയാള്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അയാളുടെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചു പീഡിപ്പിച്ചതും വഴങ്ങാത്തവരുടെ തലക്കു നേരെ തോക്ക് ചൂണ്ടി നാവു അറുത്തെടുക്കുമെന്നു ഭീഷണിപ്പെടുത്തിയും ഇയാള്‍ യുവ കളിക്കാരികളെ നശിപ്പിച്ച അനുഭവവിവരണങ്ങള്‍ ചോര ഉറഞ്ഞു കൂടും വിധ മാണ് രഹസ്യ മൊഴിയില്‍ നിന്നു കോടതി അറിഞ്ഞത്.
തുടര്‍ന്ന് വിധിന്യായത്തില്‍ ന്യായാധിപന്മാര്‍ കര്‍ശന പദങ്ങള്‍ തന്നെ ഉപയോഗിച്ചു. 'എവിടെയും ചോരയുടെ ഗന്ധമാണ്. മാനവികത എന്തെന്നറിയാത്ത ഒരു കാട്ടാളന്റെ കടന്നുകയറ്റങ്ങളാണ് ഞങ്ങള്‍ക്കിവിടെ കാണാനായത്... ഏറ്റവും കിരാതമായ കൈയേറ്റങ്ങളാണ് ഇയാളുടേതു.. !
ജീവിതത്തില്‍ ഒരിക്കലും ഇയാള്‍ ഇനി കളിക്കളത്തില്‍ കയറേണ്ട... 940000 യുറോ പിഴയും വിധിച്ചു കോടതി ഇയാള്‍ക്ക്.. ! കോടതിയോട് ബഹുമാനവും ആദരവും തോന്നിയ ഒരു വിധി.