കാ ലുകള്‍ കൊണ്ട് രചിക്കപ്പെടുന്ന പെണ്ണുടലുകളുടെ പ്രതിഷേധത്തിനൊപ്പം നില്ക്കുമ്ബോഴും തുങ്ങിയാടുന്ന നാലു കാലുകള്‍ മനസ്സിനെ വല്ലാതെ നൊമ്ബരപ്പെടുത്തുന്നു. കാരമുള്ളു പോലെ കുത്തിനോവിക്കുന്നു- വാളയാറില്‍ തൂങ്ങി നിന്നാടിയ രണ്ടു ജോഡി കാലുകള്‍. അതേ! വാളയാറില്‍ തൂങ്ങിയാടിയ രണ്ടു കുരുന്നു പെണ്‍ശരീരങ്ങളുടെ കാലുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു എത്രമാത്രം പൊള്ളയാണ് നമ്മുടെ ഉള്ളുടലുകളെന്ന്, എത്രയേറെ പക്ഷഭേദത്വം പേറുന്നവരാണ് നമ്മളെന്ന്, പ്രിവിലേജുകളുടെ ഘോഷയാത്രയ്ക്ക് മാത്രം കൈയടി നല്കുന്നവരാണ് നമ്മളെന്ന്, അങ്ങനെ പലതും.
ശരിയാണ്! ഇന്ന് നഗ്‌നമായ തുടയഴകിന്റെ രാഷ്ട്രീയം വിളിച്ചുപ്പറയുന്ന കാലുകള്‍ ട്രെന്‍ഡ് സെറ്റിങ്ങിന്റെ പാതയിലാണ്. സദാചാരത്തിന്റെ പൊട്ടിയൊലിക്കുന്ന കുരുക്കളെ ശമിപ്പിക്കാന്‍ അത് അനിവാര്യവുമാണ്. സമ്മതിക്കുന്നു.! പക്ഷേ അതിനര്‍ത്ഥം നിശബ്ദമാക്കപ്പെട്ട രണ്ടു കുരുന്നുശരീരങ്ങളുടെ നീതിക്കായുള്ള തേങ്ങലുകള്‍ക്കു നേരെ ചെവിക്കൊട്ടിയടച്ചുകൊണ്ടാവണം കാലുകളുടെ രാഷ്ട്രീയം എന്നല്ല. ആബുലന്‍സിനുള്ളില്‍ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചാവണം കാലുകള്‍ കൊണ്ടുള്ള പ്രതിഷേധം എന്നുമല്ല. ഏത് പെണ്ണ് അവമതിക്കപ്പെട്ടാലും ഏത് പെണ്ണുടല്‍ തച്ചുടയ്ക്കപ്പെട്ടാലും ഏതൊരു പെണ്ണിനുമേലും അപമാനത്തിന്റെ കരി ഓയില്‍ ഒഴിക്കപ്പെട്ടാലും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ജ്വാല പടര്‍ത്താന്‍ കഴിയുന്ന സെന്‍സാണ് വര്‍ഗ്ഗബോധം. അതിന്റെ പേരാണ് ഫെമിനിസം. അല്ലാതെ പ്രിവിലേജുകള്‍ മാത്രം നോക്കി സെലക്ടീവായി ചെയ്യേണ്ടുന്ന ഒന്നല്ല അത്. വിധേയത്വം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ഒരു വിഭാഗമാണ് ഇത്രയും കാലമായി കേരളത്തിലെ പരമ്ബരാഗത ഫെമിനിസ്റ്റ് ഐക്കണുകള്‍ എന്ന തിരിച്ചറിവു കൊണ്ട് ചിലത് പറഞ്ഞേ പറ്റൂ.
അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്ന് അച്ഛന്‍ പറഞ്ഞു; നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയെന്നും അനശ്വര രാജന്‍; തനിക്ക് നേരെയുണ്ടായ സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം
'ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; എന്റെ ആ സ്റ്റോറിയില്‍ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നു പറയാന്‍ എനിക്ക് എങ്ങനെ കഴിയും; ഒരു മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകള്‍ ഇപ്പോള്‍ തന്നോട് ചോദിക്കുന്നത്; വിവാദത്തില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ
വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണം; ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നടി അഹാന കൃഷ്ണ
നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമാണെന്ന് പറഞ്ഞപ്പോള്‍ നിരസിച്ചു; അജിത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ താല്‍പര്യം; ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുമായി തിരിച്ചുവരവിനൊരുങ്ങി അഹാന കൃഷ്ണകുമാര്‍
പുരുഷന്മാര്‍ വസ്ത്രം ഊരിയാല്‍ അത് പ്രചോദനവും മാസ്സും ഹോട്ടും; അതൊരു പെണ്‍കുട്ടി ചെയ്താല്‍ ലൈംഗികതയ്ക്കുള്ള ആവശ്യപ്പെടലെന്ന ധാരണയും; സോഷ്യല്‍ മീഡിയയില്‍ സിനിമാ നടിമാരുടെ കാലുകാണിക്കല്‍ പ്രതിഷേധം തുടരുന്നു; മിണ്ടാട്ടം മുട്ടി സദാചാര ആങ്ങളമാര്‍
അനശ്വര രാജനെന്ന കൊച്ചു സെലിബ്രിട്ടി പെണ്‍കുട്ടിയുടെ ഷോര്‍ട്‌സിട്ട ഒരു ഫോട്ടോ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയില്‍ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വര്‍ക്കിന്റെ അകമ്ബടിയോടെ കണ്ണില്‍ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്ബോള്‍ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയ ചില യുവ സെലിബ്രിട്ടികള്‍ ( അഹാന, റിമ,കനി ,അനാര്‍ക്കലി , അന്നാബെല്ല,എസ്തര്‍ തുടങ്ങിയവര്‍ ) ഫോട്ടോകളിട്ട് ഭംഗിയുള്ള നഗ്‌നമായ കാലുകള്‍ അനാവൃതമാക്കിയതിനെ ചിയര്‍ അപ്പ് ചെയ്തു സ്വീകരിക്കുകയും ചെയ്തു സെന്‍സുള്ള സമൂഹം. മോറല്‍ പൊലീസിങ്ങിനെതിരെയും സൈബര്‍ ബുള്ളിയിങ്ങിനെതിരെയും യുവനടികള്‍ രംഗത്തിറങ്ങുന്നത് appreciation അര്‍ഹിക്കുന്നുണ്ട്. പക്ഷേ അവിടെ ഒരു ചോദ്യം പ്രസക്തമാകുന്നുണ്ട്. ഇവരില്‍ എത്ര പേര്‍ ഇവിടെ സാധാരണക്കാരായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന, കൊച്ചുകുട്ടികള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ atrocities നെതിരെ , sexual abuse നെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്? ഒന്നും വേണ്ട ചില സെലിബ്രിട്ടികളായ പെണ്‍കുട്ടികള്‍ക്കെതിരെ വെല്‍പ്ലാന്‍ഡ് സൈബര്‍ ബുള്ളിയിങ്ങ് നടന്നിട്ട് എത്രപേര്‍ പിന്തുണയുമായി വന്നിട്ടുണ്ട്? അനശ്വര തന്റെ സ്വന്തം പേജില്‍ അഥവാ ഇന്‍സ്റ്റയില്‍ ഇട്ട ഫോട്ടോ ആ കുട്ടിയുടെ വൃക്തിസ്വാതന്ത്ര്യമായിരുന്നു. അതേ രീതിയില്‍ നോക്കുമ്ബോള്‍ സ്വന്തം അഭിപ്രായം ഒരു പോസ്റ്റായി ഇട്ട അഹാനയ്ക്കും ഉണ്ടായിരുന്നു അന്ന് അതേ വൃക്തിസ്വാതന്ത്ര്യം. എന്നിട്ടും ആ നടി നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനു എതിരെ എത്ര ഇടതുപക്ഷ സെലിബ്രിട്ടികള്‍ പ്രതിഷേധിച്ചു.? അന്ന് റിമയൊന്നും ആ വഴി വന്നതേയില്ല. വൈ? പിന്തുണയ്ക്ക് പകരം വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി മുന്നില്‍ നിന്നത് ഓര്‍ക്കുന്നു.
അന്ന് അഹാനയെ പല ഫെമിനിസ്റ്റുകള്‍ കണ്ടില്ലെന്നു നടിച്ചതും രാഷ്ട്രീയം നോക്കിയായിരുന്നുവെങ്കില്‍ ഇന്ന് അനശ്വരയെ മുന്‍നിറുത്തി , സെലിബ്രിട്ടികളെ കരുവാക്കി, കാലുകളുടെ രാഷ്ട്രീയത്തെ ഇടതുപക്ഷ ഫെമിനിസ്റ്റുകള്‍ ജനകീയമാക്കുന്നതും അതേ രാഷ്ട്രീയമാണ്. അതാണ് double standard അഥവാ ഇരട്ടത്താപ്പ്. ഇത് ഇവിടുത്തെ പൊതുസമൂഹം ഒരുപാട് കണ്ടതാണ്. അതുപോലെ തന്നെ സെലക്ടീവ് പ്രതികരണശേഷിയുള്ള ചില സെലിബ്രിട്ടി കുഞ്ഞുങ്ങളോടും ഒന്നു തന്നെ പറയുന്നു.
വര്‍ഗ്ഗബോധമെന്നത് പ്രിവിലേജുകള്‍ നോക്കി ഇടപാടുകള്‍ നടത്തേണ്ടുന്ന ഒന്നല്ല. അധികമായാല്‍ അമ്യതും വിഷം. പൊതുസമൂഹത്തിന്റെ മുന്നില്‍ വാളയാറിലെ തൂങ്ങിയാടിയ കാലുകള്‍ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം നിങ്ങളുടെ നഗ്‌നമായ കാലുകള്‍ , അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കില്‍ കൂടി രണ്ടു ദിവസങ്ങള്‍ക്കപ്പുറം വലിയ വിപ്ലവം രചിക്കാന്‍ തക്ക ശേഷിയുള്ള ആയുധമല്ല. എന്നാല്‍ ഏതൊരു പെണ്ണുടലിന്റെ നോവും നീറ്റലും നിങ്ങളുടേതുമാണെന്ന തിരിച്ചറിവുകള്‍ കൊണ്ട് വാളയാറില്‍ തുങ്ങിയാടിയ ആ കാലുകള്‍ക്കുവേണ്ടിയും പണവും പദവിയും അധികാരവും മതവും രാഷ്ട്രീയവും കൊണ്ട് നിശബ്ദമാക്കപ്പെട്ട ഒരുപാട് പെണ്ണുടലുകള്‍ക്കു വേണ്ടിയും പോരാടാന്‍ നിങ്ങളിറങ്ങിയാല്‍ അതുവഴി നിങ്ങള്‍ താരങ്ങള്‍ രചിക്കുന്ന വിപ്ലവമായിരിക്കും എന്നും പത്തരമാറ്റോടെ മിന്നുന്ന യഥാര്‍ത്ഥ revolution