Latest News

തെരുവോരങ്ങളില്‍ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകള്‍ ഉയര്‍ത്തിക്കാട്ടി ആര്‍പ്പോ ആര്‍ത്തവം എന്നു ആര്‍ത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങള്‍ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആര്‍ത്തവ നാളുകള്‍ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിര്‍ധനരായ എല്ലാ സ്ത്രീകള്‍ക്കും പാഡുകള്‍ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
തെരുവോരങ്ങളില്‍ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകള്‍ ഉയര്‍ത്തിക്കാട്ടി ആര്‍പ്പോ ആര്‍ത്തവം എന്നു ആര്‍ത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങള്‍ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആര്‍ത്തവ നാളുകള്‍ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിര്‍ധനരായ എല്ലാ സ്ത്രീകള്‍ക്കും പാഡുകള്‍ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ലാഭം ലക്ഷ്യമാക്കിയാല്‍ ഞാന്‍ മാത്രമേ സന്തോഷിക്കൂ,സമൂഹ നന്മ ലക്ഷ്യമാക്കിയാല്‍ ആയിരകണക്കിന് ആളുകളുടെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ എനിക്ക് കഴിയുമെന്ന് പാഡ്മാന്‍ എന്ന സിനിമയിലെ നായകന്‍ പറയുമ്ബോള്‍ അത് സമൂഹത്തിന്റെ നേര്‍ക്ക് വെക്കുന്ന സന്ദേശവും ചോദ്യവും ചെറുതല്ല .എന്നാല്‍ ഇതേ സന്ദേശം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചരിത്രപ്രധാനമായ ഒരു വേളയില്‍ ആര്‍ത്തവമെന്ന പ്രക്രിയയെ മുന്‍നിറുത്തി പറയുമ്ബോള്‍ അതല്ലേ യഥാര്‍ത്ഥ നവോത്ഥാനം? അതല്ലേ യഥാര്‍ത്ഥ സ്ത്രീശാക്തീകരണം?

സാനിട്ടറി നാപ്കിന്‍ എന്ന് കേട്ട് കേള്‍വി പോലുമില്ലാത്ത 88% -ഓളം പെണ്‍കുട്ടികളുള്ള നമ്മുടെ ഇന്ത്യയില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു വഴി തുറന്നിട്ടത് സാനിട്ടറി നാപ്കിന്‍ വഴിയുള്ള വിപ്ലവത്തിന്‍ മേലാണ്. ഞാന്‍ ഒരു ദിവസം പാഡ് വച്ചാല്‍ നിങ്ങള്‍ രണ്ട് ദിവസം കഞ്ഞി കുടിക്കാതിരിക്കേണ്ടിവരും ' -- സ്വന്തം ഭാര്യയുടെ ഒരു വാചകത്തില്‍ നിന്ന് അരുണാചലം എന്ന കോയമ്ബത്തൂര്‍കാരന്‍ തുടങ്ങിവെച്ച മുന്നേറ്റം ചെറുതായിരുന്നില്ല. വമ്ബന്‍ ബ്രാന്‍ഡുകളുടെ സാനിട്ടറി പാഡിന്റെ വില താങ്ങാന്‍ കഴിയാത്തതുകൊണ്ടു തുണിയും പേപ്പറുമൊക്കെ ഉപയോഗിച്ചിരുന്ന തന്റെ ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടി തുച്ഛമായ തുകയ്ക്ക് നാട്ടില്‍ തന്നെ പാഡുകള്‍ നിര്‍മ്മിച്ച്‌ ആര്‍ത്തവ ശുചിത്വ വിപ്ലവത്തിന് തുടക്കം കുറിച്ച അരുണാചലത്തിന്റെ കഥ ഒരു വിസ്മയമാണെങ്കില്‍ അതിനേക്കാള്‍ ഒരുപടി ഉയര്‍ന്ന മറ്റൊരു മുന്നേറ്റത്തിന്റെ കഥയാണ് സുവിധപാഡുകള്‍.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 5500 ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഇന്നു മുതല്‍ സാനിറ്ററി നാപ്കിനുകള്‍ ഒരു രൂപയ്ക്കു വാങ്ങാം. ഇത് പറഞ്ഞത് മറ്റാരുമല്ല.സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയുടെ ഏറ്റവും പരമ പ്രധാനമായ ഒരു ചടങ്ങില്‍ വെച്ച്‌ സ്ത്രീകളുടെ അടിസ്ഥാന സാഹചര്യത്തെക്കുറിച്ച്‌ വാചാലനായ ഒരു മനുഷ്യന്‍ ഒരുപക്ഷേ ചരിത്രത്തില്‍ നരേന്ദ്ര മോദി മാത്രമായിരിക്കും. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പ് ഒരു ജനനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായതല്ലേ യഥാര്‍ത്ഥ നവോത്ഥാനം!

തെരുവോരങ്ങളില്‍ നിരന്നുനിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകള്‍ ഉയര്‍ത്തിക്കാട്ടി ആര്‍പ്പോ ആര്‍ത്തവം എന്നു ആര്‍ത്തുവിളിക്കുന്നതല്ല നവോത്ഥാനം. സ്ത്രീയുടെ യോനീമാതൃകയിലുള്ള കവാടങ്ങള്‍ നിരത്തി വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം. ഇന്നത്തെ കാലത്തു എല്ലാവര്‍ക്കും സാനിട്ടറി പാഡുകള്‍ വാങ്ങാന്‍ സൗകര്യമുള്ളവരല്ല. അതുകൊണ്ട് തന്നെ മണ്ണും ചാരവും ചകിരിയും കൊണ്ട് ആര്‍ത്തവ നാളുകള്‍ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം സ്ഥിതിഗതികള്‍ നിലനില്‍ക്കെ തുച്ഛമായതും പ്രകൃതിക്ക് ഇണങ്ങിയവയുമായ പാഡുകള്‍ നിര്‍ധനരായ എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാവുകയെന്നതിലാണ് പുരോഗമനം.

കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നതിനുള്ള പദ്ധതി 2018 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്. മറ്റ് കമ്ബനികളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് മികച്ച ഗുണമേന്മയും കുറഞ്ഞ വിലയുമുള്ള സുവിധ വിപണിയില്‍ ലഭ്യമാവുന്നത്. ഇതാണ് വിപ്ലവം.ചരിത്രപരമായ ഒരു വേദിയില്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ചും സാനിറ്ററി പാഡുകള്‍ നല്‍കിയതിനെക്കുറിച്ചും സംസാരിച്ച ആ ആര്‍ജ്ജവത്തിന്റെ പേരാണ് പുരോഗമനം.

Narendra Modi is an example of how leaders can use the national forum to break the taboos, set new norms & bring about an attitudinal shift in how the society perceives periods, pads and menstrual health.This speech reflects the spirit of true Independence of breaking old shackles.

Anju parvathy prabheesh note about Progress is being made in making pads available to all poor women

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക