നിയമസഭാ തിരെഞ്ഞെടുപ്പ് ദിവസം പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ പറഞ്ഞ മറുപിടി സി പി എം നേതൃത്വത്തെ വല്ലാതെ വെരുളി പിടിപ്പിച്ചിരിക്കുന്നതിന്റെ തെളിവാണ് പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറിയുടെ ദേശാഭിമാനിയിലെ ലേഖനം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
പത്ര ലേഖകരുടെ പല ചോദ്യങ്ങളുടെ മറുപിടിക്കിടയില്‍ 'ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു' എന്ന ശ്രീ സുകുമാരന്‍ നായരുടെ സ്വാഭാവിക മറുപിടിയെ സി പി എം വിവാദമാക്കി, അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പത്ര സമ്മേളനം നടത്തുന്നു. ചാനലായ ചാനലുകളിലും, നവ മാധ്യമങ്ങളിലും എന്‍ എസ് എസിനെയും, ശ്രീ സുകുമാരന്‍ നായരെ വ്യക്തി പരമായും മ്ലേച്ഛമായ ഭാഷയില്‍ പുലഭ്യം പറഞ് സി പി എം നായര്‍ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും കലി തീരാതെ ആക്റ്റിങ് സെക്രട്ടറി സഖാവ് വിജയ രാഘവന്‍ എന്‍ എസ് എസ്സിനെതിരെ പാര്‍ട്ടി പത്രത്തില്‍ തീട്ടുരം ഇറക്കിയിരുന്നു. ' സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം പോലും' ഉവ്വേ ഇത് പാര്‍ട്ടിയുടെ അഭിപ്രായമാണോ അതോ സര്‍ക്കാരിന്റെ അഭിപ്രായമാണോ എന്ന് മുഖ്യ മന്ത്രി വ്യക്തമാക്കണം.
പാര്‍ട്ടി നിര്‍ണ്ണയിക്കുന്ന പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ 'വാലായി' നടക്കുന്ന ചില സമുദായ സംഘടനകള്‍ കാണും. ആ പരിധിക്കുള്ളില്‍ എന്‍ എസ് എസ്സിനെ തളയ്ക്കാന്‍ ശ്രമിക്കണ്ട. പണ്ട് അങ്ങയുടെ പൂര്‍വ സൂരികള്‍ എന്‍ എസ് എസ്സിനെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിച്ചതിന്റെ ചരിത്രം വല്ലപ്പോഴും ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.
'ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു' എന്നത് എങ്ങെനയാണ് അതിരുവിട്ട പ്രതികരണം ആകുന്നത്? നികൃഷ്ട ജീവിയും, പരനാറിയും, പരമ നാറിയും തുടങ്ങി വികട സരസ്വതി മാത്രം വിളയാടുന്ന സംസ്‌കാര ശൂന്യമായ അഭിപ്രായങ്ങള്‍ പറഞ്ഞു തഴമ്ബിച്ച പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സഭ്യമായ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുകാന്നത് സ്വാഭാവികം.
എന്‍ എസ് എസ്, ആര്‍ എസ്സുമായി സഖകരിക്കുന്നു എന്ന് തന്റെ ലേഖനത്തില്‍ വിജയരാഘവന്‍ ആക്ഷേപം ഉന്നയിക്കുന്നു. ബിജെപി യുടെ പഴയ രൂപമായ ജനസംഘവുമായി ഒന്നിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രം ഇത് പോലെയുള്ള വിടു വായത്തം പറയുന്നതിന് മുന്‍പ് പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറി ഓര്‍ക്കുന്നത് നല്ലതാണ്.
മുന്നോക്ക സംവരണം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ദാനമല്ല എന്ന വസ്തുത വിജയ രാഘവന്‍ മനസ്സിലാക്കണം. മുന്നോക്ക സംവരണത്തില്‍ മുന്‍കാല പ്രാബല്യം എന്തുകൊണ്ട് നടപ്പാക്കാന്‍ വിമുഖത കാണിച്ചു എന്നതും അറിയാന്‍ ആഗ്രഹമുണ്ട്. 'വിമോചന സമരത്തില്‍ പ്രതിലോമശക്തികള്‍ക്കൊപ്പം എന്‍ എസ് ചേര്‍ന്നെന്ന' ആക്ഷേപം വര്‍ഷങ്ങള്‍ക്ക് ശേഷവും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറിക്ക് ചരിത ജ്ഞാനം തീരെയില്ലാന്നു ആവര്‍ത്തക്കുന്നു. അന്ന് വിമോചന സമരത്തില്‍ എന്‍ എസ് എസ്സുമായി സഹകരിച്ച മുസ്ലിം ലീഗിന്റെ പിന്നാലെ 30 എം എല്‍ എ മാരുമായി കേരള ഭരണം അട്ടിമറിക്കാന്‍ നടന്ന ചരിത്രം താങ്കള്‍ മറന്നാലും പാര്‍ട്ടി അണികള്‍ മറക്കില്ല കേരള സമൂഹം മറക്കില്ല.
ഏകദേശം 5500 കരയോഗങ്ങളും ലക്ഷകണക്കിന് നായര്‍ സമുദായ അംഗങ്ങളും ഉള്ള എന്‍ എസ് എസ്സിന് രാഷ്ട്രീയമില്ല. പക്ഷെ അംഗങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് അംഗങ്ങളുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും എന്‍ എസ് എസ്സിനെ ബാധിക്കുന്ന നിലപാടുകള്‍ ഏതു ഭാഗത്തു നിന്നുണ്ടായാലും കരയോഗങ്ങള്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ പിന്നില്‍ ഉണ്ടാകും എന്ന മുന്‍ കാല ചരിത്രം പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറി ഇനിയെങ്കിലും മറന്നു പോകരുത്.