ചിത്രഗുപ്താ എന്തായിത്
കണക്കിൽപ്പെടാത്ത
കുറെ കോറോണാകുഞ്ഞുങ്ങൾ
മേഘങ്ങളിൽ കടന്നു കൂടിയെന്നോ?
പ്രഭോ
ഭൂമിയിൽ പാത്രം കൊട്ടിയപ്പോൾ ഭയന്ന്
മുകളിലേക്ക് വന്ന കുറച്ച് കുഞ്ഞുങ്ങൾ പെറ്റ് പെരുകിയതാണ്
അമൃത് കഴിച്ചിട്ടുള്ളതുകൊണ്ട്
നമുക്ക് ഭയക്കാനില്ല
എങ്കിലും അവ മേഘങ്ങളെ ഭക്ഷിച്ച് തീർക്കുകയാണ്
ചിത്രഗുപ്താ എന്താ ഇതിനൊരു പോംവഴി
പ്രഭോ
ശക്തമായൊരിടി വെട്ടും
മിന്നലുമുണ്ടായാൽ
ഭയന്ന് അവ താഴെയ്ക്ക് പൊയ്ക്കോളും
താഴെ ചെല്ലുമ്പോൾ വീണ്ടും പാത്രം കൊട്ടിയാലോ?
ഇല്ല പ്രഭോ
പാത്രം കൊട്ടിലെ കാപട്യം അവിടത്തെ കർഷകൻ്റെ കണ്ണുകൾ തിരിച്ചറിഞ്ഞു.