നമ്മള്‍ ധരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വസ്ത്രങ്ങളെക്കുറിച്ച് നിരവധി സംശയങ്ങളാണ് പലര്‍ക്കും ഉണ്ടാകാറുളളത്. ഉറങ്ങുന്ന സമയത്ത് ബ്രാ ധരിയ്ക്കേണ്ടതുണ്ടോ എന്നത് മിക്ക സ്ത്രീകളുടെയും സംശയമാണ്. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. രാത്രി ഉറങ്ങുന്നസമയങ്ങളില്‍ ബ്രാ ധരിച്ചാലുള്ള ചില ദോഷവശങ്ങളെ പറ്റി ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്ന ചില കാര്യങ്ങള്‍ അറിയാം.
ബ്രായുടെ ഇലാസ്റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്. ചര്‍മഭംഗിയെ ബാധിയ്ക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്ക്കുന്നത് പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.
നല്ല ഉറക്കത്തിന് ബ്രാ പലപ്പോഴും തടസവുമായിരിക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന് അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്.
രാത്രിയില്‍ ബ്രാ ധരിച്ചാല്‍ രക്തയോട്ടം കുറയ്ക്കും. അത് കൊണ്ട് തന്നെ സ്തനങ്ങളിലെ ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നത് പോലെ തോന്നാം.
രാത്രിയില്‍ ബ്രാ ധരിക്കുന്നതിലൂടെ സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. സ്തനങ്ങളില്‍ ദിവസവും വെളിച്ചെണ്ണ ഉപയോ?ഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.
രാത്രി ഉറങ്ങുന്ന സമയങ്ങളില്‍ ഇറുകിയ വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അടിവസ്ത്രങ്ങള്‍ പൊതു ശരീരത്തിന് നല്ലതിനെക്കാള്‍ ആരോഗ്യദോഷങ്ങളാണ് ഉണ്ടാക്കുക.