ചർമ്മ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനായി പലതരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ഉപയോഗിച്ച് പോരുന്നു. എന്നാൽ ഇതൊക്കെ ചർമ്മത്തിന് ഹാനികരവുമാണ്. നിരവധി പ്രശനങ്ങളാണ് ചർമ്മത്തെ ചുറ്റിപറ്റി നാം അനുഭവിക്കുന്നത്. എന്നാൽ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം ഇനി റേഞ്ചിലൂടെ പരിഹരിക്കാം. ചർമ്മത്തിന് കൂടുതൽ തിളക്കം കിട്ടാൻ സഹായിക്കുന്ന ഓറഞ്ച് ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഓറഞ്ചും മഞ്ഞളും
ഒരു സ്കിൻ ടോണറായി ഓറഞ്ചിലെ സിട്രിക് ആസിഡുകൾ പ്രവർത്തിക്കുന്നു. ചർമ്മ സുഷിരങ്ങൾ ശക്തമാക്കാനും ഇത് മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും സഹായിക്കും. മഞ്ഞൾ മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിന് സഹായിക്കുന്നത് ഇതിലെ ആന്റിമൈക്രോബയൽ ഗുണങ്ങളാണ്. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ഓറഞ്ചും തേനും
ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്താൻ ഈ ഫേസ് പാക്ക് സഹായിക്കുന്നു, തേനിലെ ചില സംയുക്തങ്ങൾ . മുഖത്തെ കരുവാളിപ്പ് മാറാനും മികച്ചതാണ് സഹായിക്കും. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ അൽപം തേൻ ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.