പ്രായ ഭേദമന്യേ കൗമരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ ഇന്ന് നീലചിത്രങ്ങള്‍ക്ക് അടിമകളായി മാറി കഴിഞ്ഞു. ലൈംഗീക ജീവിതത്തിന്റെ ഭദ്രതയെ കീഴ്‌മേല്‍ മറിക്കുന്ന തരത്തിലാണ് ഇത്തരം പോണ്‍ വീഡിയോകള്‍ സമൂഹത്തില്‍ പ്രശനങ്ങള്‍ സൃഷ്ിക്കുന്നത്. പോണ്‍ വീഡിയോകള്‍ അമിതമായി കാണുന്നത് മാനസികവും ശാരീരീകവുമായി ആരോഗ്യപ്രശ്‌നങ്ങളാണ് വ്യക്തികളിലുണ്ടാക്കുന്നത്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.
എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടാകാനിടയുള്ള ലൈംഗികബന്ധമല്ല, നെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിയുന്നത്. നെറ്റില്‍ വീഡിയോകളിലെ ഇണകള്‍ യഥാര്‍ത്ഥ ലൈംഗികസമ്പര്‍ക്കമല്ല നടത്തുന്നത്. അവര്‍ അഭിനയിക്കുകയാണ്. അവരുടെ നിറംപിടിപ്പിച്ച, യാഥാര്‍ത്ഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറില്‍ സൃഷ്ടിക്കുന്നത്.
വലിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി? നെറ്റിലും മറ്റും സെക്‌സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്‌സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം.