എപ്പോഴും ഫ്രെഷ് ആയി ഇരിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അങ്ങനെയാണെങ്കില്‍ ദിവസവും ഉന്മേഷം പകരാന്‍ ഒരു കാര്യം ചെയ്താല്‍ മതി. നാരങ്ങാകുളി... നാരങ്ങ ഉപയോഗിച്ച് എങ്ങനെ കുളിക്കാം എന്ന് നോക്കാം. ഇതിലൂടെ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.
*ആദ്യം വേണ്ടത് നാരങ്ങ തെരഞ്ഞെടുക്കുകയാണ്. ഇളം നിറമുള്ള നാരങ്ങയാണ് അനുയോജ്യം. പച്ച പൂര്‍ണ്ണമായും മാറാത്തവയും ഉപയോഗിക്കാം. കൂടുതല്‍ പഴുത്തവ മൃദുവായ ഉള്‍ഭാഗമുള്ളവയാണ്. ഇവ അനുയോജ്യമല്ല.
*നാരങ്ങയുടെ തോല്‍ നീക്കം ചെയ്ത് കഷ്ണങ്ങളാക്കി മുറിക്കുക.ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കുകയാണ് നല്ലത്. ഇനി കുളി ആരംഭിക്കാം.
*തലമുടി കഴുകുമ്പോള്‍ നാരങ്ങായുടെ ഒരു മുറി കയ്യില്‍ പിടിച്ച് അതിന്റെ നീര് തലയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. മുറിച്ചഭാഗം വേണം തലയില്‍ തേക്കുവാന്‍. അല്ലെങ്കില്‍ നാരങ്ങയുടെ തൊലിയുടെ ഭാഗങ്ങള്‍ മുടിയില്‍ പറ്റിപ്പിടിക്കും. തലമുടിയില്‍ മുഴുവനും നീര് പറ്റുവാന്‍ ശ്രദ്ധിക്കണം.
*ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക.
*മുഖവും ശരീരവും കഴുകല്‍ മുകളില്‍ ചെയ്ത അതേ രീതി മുഖത്തും, ശരീരത്തിലും പ്രയോഗിക്കാം. മുഖത്ത് നാരങ്ങ തേച്ചതിന് ശേഷം അതേ കഷ്ണം ശരീരഭാഗങ്ങളിലും തേക്കാം. ഈ പ്രവൃത്തികള്‍ക്ക് ശേഷം നല്ലപോലെ വെള്ളമുപയോഗിച്ച് കഴുകുക. നാരങ്ങയുടെ ചെറിയ തരികള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്ക് ശേഷം ചര്‍മ്മത്തിന് ലഭിച്ച നവോന്മേഷം അറിയാനാവും.
*ടിപ്സ് - നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക ശ്രദ്ധിക്കേണ്ടന്ന കാര്യങ്ങള്‍ നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക ശരീരം ആസിഡുകളോട് പെട്ടന്ന് പ്രതികരിക്കും. നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി ഒഴിവാക്കുക