വളരെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കിവി പഴം. വളരെ രുചികരമായ ഇവയിൽ ധാരാളം ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം എന്നിവയുടെ ഗുണവും ഏറെയാണ്. ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ആരോഗ്യത്തിന് പുറമെ ചർമ്മ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യും.ഇവ കൊണ്ട് ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
തൈര്, കിവി ഫേസ് പാക്ക്
1 കിവി, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. കിവി പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് തൈരില്‍ നന്നായി ഇളക്കുക. നിങ്ങളുടെ കഴുത്തിലും മുഖത്തും പായ്ക്ക് തുല്യമായി പുരട്ടുക. ഇത് 15-20 മിനിറ്റ് വിടുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
കിവി, ബദാം ഫേസ് പാക്ക്
1 കിവി, 3-4 ബദാം, 1 ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം, അവ ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് ചെറുപയര്‍ മാവും കിവി പള്‍പ്പും ചേര്‍ത്ത് ഇളക്കുക.ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ഈ ഫേസ് പാക്ക് അത്യധികം ഉന്മേഷദായകമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ജലാംശം നല്‍കുകയും സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന് പുതിയ രൂപം നല്‍കുന്നു. കഴുകി കളഞ്ഞാല്‍ ഉടന്‍ തന്നെ വ്യത്യാസം കാണാം.