അകാല നരയെ ഇനി പ്രതിരോധിക്കാം

Malayalilife
topbanner
അകാല നരയെ ഇനി പ്രതിരോധിക്കാം

ന്നലെ ജീവിതത്തെ രീതിയും ചുറ്റുപാടും കൊണ്ട് ഏവരെയും ഏവരും നേരിടുന്ന ഒരു വെല്ലുവിളിയാണ് അകാല നര. മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്  തലമുടിക്ക് നിറം നല്‍കുന്നത്.  അകാലനര ഉണ്ടാകുന്നത്തിന് കാരണം എന്ന് പറയുന്നത് ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്ബോഴാണ്.  അകാല നര എന്നതുകൊണ്ട് മുപ്പത് വയസിനു മുമ്ബേ നര തുടങ്ങുന്നതിനെയാണ്ഉ ദ്ദേശിക്കുന്നത്.അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

1. അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം
2. മാനസിക - ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു
3. തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം
4. മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
5. ദിവസവും രാത്രി  തലയില്‍ അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തേയ്ക്കുക
6.  വെളിച്ചെണ്ണയില്‍ കറ്റാര്‍വാഴപ്പോള നീര് കാച്ചി തലയില്‍ തേയ്ക്കുക
7. വെളിച്ചെണ്ണയിൽ ചുവന്നുള്ളി അരിഞ്ഞ് ഇട്ട്  കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും
8. തലയില്‍ കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി  തേയ്ക്കുക
9.  ശരീരോഷ്മാവ് കുറയ്ക്കാന്‍ തല തണുക്കെ എണ്ണതേച്ച്‌ കുളിക്കുന്നത് സഹായിക്കും. 
10. ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക

Read more topics: # how to prevent hair greying
how to prevent hair greying

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES