വേനൽ കാലമായാൽ തന്നെ മിക്ക പെൺകുട്ടികളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടാറുള്ളത്. ഇതിനായി ഒരു പ്രതിവിധി പലപ്പോഴും ആര്ക്കും തന്നെ അറിയണമെന്നില്ല. അത് കൊണ്ട് തന്നെ തൊലി ഉണങ്ങി അടരുന്നതും കൂടാതെ ചോര പൊടിയുന്നതുമൊക്കെ ചുണ്ട് പൊട്ടലിന്റെ ഭാഗമായി സ്ഥിരം കാണാറുള്ള പ്രശ്നമാണ്.
എന്നാൽ ഇതിന് വീടുകളിൽ തന്നെ ചില പ്രധിരോധ മാർഗ്ഗങ്ങൾ കണ്ടെത്താവുന്നതേ ഉള്ളു. ഇതിന് വേണ്ടി തേനും പഞ്ചസാരയും മാത്രം ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾക്ക് തേൻ മികച്ച ഒരു പരിഹാര മാർഗമാണ്.
തേൻ ഗ്ലിസറിനോ, ഒലിവ് ഓയിലോ ആയി മിക്സ് ചെയ്തെടുത്ത ശേഷം പതിവായി ചുണ്ടിൽ പുരട്ടുകയാണെങ്കിൽ ണ്ട് പൊട്ടൽ തടയാൻ കഴിയുന്നതാണ്. അതോടൊപ്പം വാസെലിനിൽ മിക്സ് ചെയ്തും ഇവ ചുണ്ടിൽ പുരട്ടാവുന്നതാണ്. ചുണ്ടിൽ തേൻ തനിയെയോ ഈ മിശ്രിത രൂപത്തിലോ പുരട്ടുന്നതും ഗുണകരമാണ്.
അതോടൊപ്പം നല്ലൊരു സ്‌ക്രബ് ആണ് പഞ്ചസാര. ഒലിവ് ഓയിലിനൊപ്പം പഞ്ചസാര മിക്സ് ചെയ്ത് ചുണ്ട് സ്‌ക്രബ് ചെയ്‌താൽ നഷ്ടപെട്ട നിറം നമുക്ക് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചുണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വേനൽക്കാലത്ത് ഇത്തരം പൊടിക്കൈകൾ ചെയ്‌തു നോക്കുന്നതിലൂടെ പരിഹാരം കാണാനും സാധിക്കുന്നു.