Latest News

നഖങ്ങള്‍ ഒടിഞ്ഞ് പോകാതെ സംരക്ഷിക്കാം

Malayalilife
നഖങ്ങള്‍ ഒടിഞ്ഞ് പോകാതെ സംരക്ഷിക്കാം

ല്ല ആരോഗ്യമുള്ള നഖങ്ങള്‍ ലഭിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഇന്ന് പലര്‍ക്കും അറിയുകയില്ല. നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മളുടെ നഖത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ സാധിക്കുന്നതാണ്.

നല്ല ആരോഗ്യമുള്ള നഖങ്ങള്‍ ലഭിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഇന്ന് പലര്‍ക്കും അറിയുകയില്ല. പലപ്പോഴും എന്ത് ചെയ്യണം എന്ന് അറിയാത്തവരും കുറവല്ല. ചിലര്‍ നഖം ഒടിയാതെ വളരെ ശ്രദ്ധയോടെ കൊണ്ടു നടക്കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍, നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മളുടെ നഖത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ സാധിക്കുന്നതാണ്.

നഖത്തിന്റെ ആരോഗ്യത്തിന് ഈ കാര്യങ്ങളെല്ലാം മുഖ്യം

നമ്മള്‍ കഴിക്കുന്ന ആഹാരം, നമ്മളുടെ ജീവിതരീതികള്‍, ദിവസേന നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം തന്നെ നമ്മളുടെ നഖത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നല്ല ആരോഗ്യമുള്ള നഖങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നല്ല ആരോഗ്യകരമായ ഭക്ഷണം ശീലിക്കേണ്ടതും അനിവാര്യം.

ആഹാരത്തില്‍ മാത്രമല്ല, നമ്മള്‍ എത്രത്തോളം പരിചരണം നല്‍കുന്നു എന്നതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായ രീതിയില്‍ മോയ്‌സ്ച്വര്‍ ചെയ്തും മറ്റും പരിപാലിച്ചാല്‍ മാത്രമാണ് നമുക്ക് നല്ല ആരോഗ്യമുള്ള നഖങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

ഗ്ലൗസ് ധരിക്കാം

നമുക്കറിയാം നമ്മളുടെ ചര്‍മ്മം അമിതമായി വെള്ളവുമായും അഥുപോലെ, ചൂടുമായി സമ്പര്‍ക്കത്തിലായാല്‍ അത് ചര്‍മ്മത്തിനെ ദോഷകരമായാണ് ബാധിക്കുക എന്ന്. അതുപോലെ തന്നെയാണ് നമ്മളുടെ നഖത്തിന്റെ കാര്യവും. നഖം അമിതമായി വെള്ളവുമായി സമ്പര്‍ക്കത്തിലാകുന്നതും ചൂട് ഏല്‍ക്കുന്നതുമെല്ലാം തന്നെ നഖത്തിന്റെ ആരോഗ്യത്തെ മോശകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായി ഗ്ലൗസ് ധരിക്കുന്നത് നല്ലതായിരിക്കും.

വീട്ടില്‍ പാത്രങ്ങള്‍ കഴുകുമ്പോഴായാലും അതുപോലെ, പുറത്ത് ഭാരപ്പെട്ട പണി എടുക്കുന്നവരായാലും കയ്യില്‍ ഗ്ലൗസ് ധരിച്ചാല്‍ നമ്മളുടെ നഖങ്ങളുടെ ആരോഗ്യം സുരക്ഷിതനമാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഗ്ലൗസ് ധരിക്കുന്നതിലൂടെ നഖങ്ങള്‍ ഒടിഞ്ഞ് പോകാതിരിക്കാനും അതുപോലെ, പരുപരുത്ത പ്രതലം വരാതിരിക്കാനും ഇത് സഹായിക്കുന്നു.

നഖങ്ങള്‍ വെട്ടി നിലനിര്‍ത്താം

നല്ല നീളത്തില്‍ നഖങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍, നമ്മള്‍ നഖങ്ങളുടെ നീളം കൂട്ടും തോറും അത് നല്ല ആരോഗ്യത്തോടെ ഇരിക്കാനുള്ള സാധ്യതയും കുറഞ്ഞ് പോവുകയാണ്. നമ്മള്‍ ഒന്ന് അനങ്ങിയാല്‍ പോലും ചിലപ്പോള്‍ നഖങ്ങള്‍ ഒടിഞ്ഞ് പോയെന്ന് വരാം. ഇത്തരം പ്രശ്‌നം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അിവാര്യം. ഇതിനായി നഖങ്ങള്‍ എല്ലായാപ്പോഴും വെട്ടി ചെറുതാക്കി നിലനിര്‍ത്തുന്നതാണ് നല്ലത്.

ഇത്തരത്തില്‍ ചെറുതാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ വൃത്തിയാക്കി എടുക്കുവാന്‍ സാധിക്കും. അതുപോലെ, നഖങ്ങള്‍ നിറം മങ്ങാതെ നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താനും ഇത് സഹായിക്കും.

ആര്‍ട്ടിഫിഷ്യല്‍ നഖങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്

ഇന്ന് നിരവധി ആളുകള്‍ ആര്‍ട്ടിഫിഷ്യല്‍ നഖങ്ങള്‍ ഉപയേഗിക്കുന്നവരുണ്ട്. ഇതിന് പ്രധാനപ്പെട്ട കാരണം, നഖങ്ങള്‍ വളരാത്തതും അതുപോലെ, വളര്‍ന്നാലും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നതുമെല്ലാം ആണ്. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ നഖങ്ങള്‍ ഉപയോഗിക്കുന്നത് ഇവയ്ക്കടിയില്‍ ചെളികള്‍ അടിഞ്ഞ് കൂടുന്നതിനും അണുബാധ ഉണ്ടാകുന്നതിനുമെല്ലാം കാരണമാകുന്നു.

നല്ല ഡയറ്റ് എടുക്കാം

നമ്മളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ഡയറ്റ് എടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെയാണ് നമ്മളുടെ നഖത്തിന്റെ ആരോഗ്യത്തിനും ഡയറ്റ് നല്ലതുതന്നെ. നല്ലപോലെ വിറ്റമിന്‍സും മിനറല്‍സും അടങ്ങിയിരിക്കുന്ന അല്ലെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ ശീലിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

നന്നായി വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിച്ച് ഹൈഡ്രേറ്റഡായി ഇരുന്നാല്‍ മാത്രമാണ് നഖങ്ങള്‍ വേഗത്തില്‍ ഒടിഞ്ഞ് പോകാതിരിക്കുകയുള്ളൂ. നഖങ്ങളുടെ നല്ല ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇതിനായി ദിവസേന ഒരു മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.

സാനിറ്റൈസറിന്റെ ഉപയോഗം കുറയ്ക്കാം

സാനിറ്റൈസര്‍ നഖങ്ങളില്‍ ആക്കുന്നത് നഖങ്ങളെ നല്ലപോലെ വരണ്ടതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് നഖങ്ങളുടെ ആരോഗ്യം കെടുത്തുന്നതിനും ഇത് നഖങ്ങള്‍ വേഗത്തില്‍ ഒടിഞ്ഞ്‌പോകുന്നതിലേ്ക്കും വരെ നയിക്കുന്നു. അതിനാല്‍, സാനിറ്റൈസര്‍ നഖത്തില്‍ ആകാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യം.

healthy nail care tools

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES