ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപതിയിൽ നിൽക്കുന്ന ഒന്നാണ് ചെറുപയർ പൊടി. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ചെറുപയര്‍ പൊടി കൊണ്ട് ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. രണ്ടാമതൊന്ന് ആലോചിക്കാതെ നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി. നിങ്ങള്‍ക്ക് ചെറുപയര്‍ പൊടി കുളിക്കുമ്ബോള്‍ സോപ്പ് ഉപയോഗിക്കുന്നതിന് പകരം ഇട്ട് കുളിച്ച് നോക്കൂ. പല തരത്തിലുള്ള ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ചെറുപയർ പൊടി കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
ചെറുപയര്‍ പൊടി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇത് ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ചെറുപയര്‍ പൊടി മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് . ചെറുപയര്‍ പൊടി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.
ചെറുപയര്‍ പൊടിയില്‍ മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ഒരു ഘടകമായ സിങ്ക് അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞളും അല്‍പം തെെരും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ഈ പാക്ക് ഏറെ ഗുണകരമായി മാറും.
ചെറിയ ഒരു പാത്രത്തിലിട്ട് 50 ഗ്രാം ചെറുപയര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ രാവിലെ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ബദാം എണ്ണ മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചർമ്മത്തിലെ വരൾച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.
ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടിയും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.