Latest News

സ്‌റ്റൈലായി അണിയാം വസ്ത്രങ്ങള്‍; ശരീരപ്രകൃതിയറിഞ്ഞ് ധരിച്ചാല്‍ മതി കൂടെ വസ്ത്രധാരണത്തിലെ അബദ്ധങ്ങളും ഒഴിവാക്കാം

Malayalilife
സ്‌റ്റൈലായി അണിയാം വസ്ത്രങ്ങള്‍; ശരീരപ്രകൃതിയറിഞ്ഞ് ധരിച്ചാല്‍ മതി കൂടെ വസ്ത്രധാരണത്തിലെ അബദ്ധങ്ങളും ഒഴിവാക്കാം

ല്ല വസ്ത്രങ്ങള്‍ എപ്പോഴും കോണ്‍ഫിഡന്‍സ് തരുന്ന ഒന്നാണ്. ഇണങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ഇങ്ങനെ പല അബദ്ധങ്ങളും പറ്റും. വണ്ണം കൂടുതലും കുറവും തോന്നിപ്പിക്കാന്‍, പൊക്കം കൂട്ടാന്‍, ചര്‍മ്മത്തിന് തെളിച്ചം തോന്നിപ്പിക്കാന്‍ ഇതിനൊക്കെയുള്ള വഴികള്‍ വസ്ത്രങ്ങളിലുണ്ട് എന്നതാണ് സത്യം. വസ്ത്രം തിരഞ്ഞെടുക്കുന്നതിലും അവ ധരിക്കുന്നതിലും അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള അപാകതകള്‍ പരിഹരിക്കാം.സ്വന്തം ശരീരത്തെ അറിഞ്ഞ് വസ്ത്രം ധരിക്കുന്നതാണ് പ്രധാനം. അതിന് തങ്ങളുടെ ശരീര പ്രകൃതി ഏതാണെന്ന് മനസിലാക്കണം. ആപ്പിള്‍, അവര്‍ ഗ്ലാസ്, പിയര്‍ ,സ്‌ക്വയര്‍ എന്നീ ആകൃതികളിലാണ് സ്ത്രീ ശരീരത്തെ തരംതിരിച്ചിരിക്കുന്നത്.


ആപ്പിള്‍ ബോഡി : - അരയ്ക്കു മുകളിലേക്കുള്ള ഭാഗം വീതിയുള്ളതും താഴേക്കുള്ള ഭാഗം ഇടുങ്ങിയവരുമാണ്് ഇത്തരം ശരീര പ്രകൃതിയുള്ളവര്‍. ട്യൂണിക്ക്, നീളമുള്ള കുര്‍ത്തകള്‍, ചെറിയ പ്രിന്റുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് ഇവര്‍ക്ക് ചേരുന്നത്. ചെറിയ ബോര്‍ഡറുള്ള സാരിയും നല്ലതാണ്. വി നെക്ക് ടോപ്പുകള്‍ ഇവര്‍ക്ക് നന്നായി ഇണങ്ങും. എന്നാല്‍ ഹാള്‍ട്ട് നെക്ക്, ബോട്ട്‌നെക്ക് ടോപ്പുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
അവര്‍ ഗ്ലാസ് ബോഡി : -ശരീരത്തിന്റെ മുകള്‍ ഭാഗവും താഴെഭാഗവും ഒരുപോലെയും അരക്കെട്ട് ഒതുങ്ങിയവരുമായ ഇവര്‍ കൂടുതല്‍ ലൂസായതും ടൈറ്റായതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കട്ടി കുറഞ്ഞ മെറ്റീരിയലിലുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക് ചേരും. സില്‍ക്ക്, നിറ്റഡ് ടൈപ്പ് മെറ്റീരിയലുകളും ഇണങ്ങും. 
പിയര്‍ ബോഡി: -ഇവര്‍ക്ക് ശരീരത്തിന്റെ മുകള്‍ഭാഗത്തേക്കാള്‍ താഴെ ഭാഗത്തിന് വീതിയുണ്ടാകും. ഒതുങ്ങിയ വയറും ഇവരുടെ പ്രത്യേകതയാണ്. ഹെവി എംബ്രോയ്ഡറി, ഡിസൈന്‍ എന്നിവയുള്ള വസ്ത്രങ്ങളാണ് ഇണങ്ങുന്നത്. ഇറുകിയ സ്‌കര്‍ട്ട്, ഡ്രസ് എന്നിവ ഒഴിവാക്കുക.
സ്‌ക്വയര്‍ ഷേപ്പ് ബോഡി : -ശരീരത്തിന്റെ മുകള്‍ഭാഗവും താഴെ ഭാഗവും ഇടുപ്പും ഒരേ വലിപ്പമുള്ളവരാണിവര്‍. ലൂസ് ഡ്രസുകളാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്. ലോങ് സ്ലീവും ത്രീഫോര്‍ത്ത് സ്ലീവും ബെല്‍ സ്ലീവുമുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക് നന്നായി ചേരും


അമിത വണ്ണമുള്ളതാണ് മറ്റൊരു പ്രശ്‌നമാണ്. അങ്ങനെയുള്ളവര്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം, വണ്ണം തോന്നിക്കാത്ത രീതിയിലുള്ള സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഒഴുക്കന്‍ ലൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ വണ്ണക്കുറവ് തോന്നിക്കും. മാത്രമല്ല ഇറുക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളാണ് വണ്ണമുള്ളവര്‍ക്ക് കൂടുതല്‍ അനുയോജ്യം.അമിത വണ്ണമുള്ളവര്‍ ലെഗ്ഗിംസ് അല്ലെങ്കില്‍ ജീന്‍സ് ധരിയ്ക്കുമ്പോള്‍ ഇറക്കം കൂടിയ ടോപ്പുകള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക.വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ വണ്ണം തോന്നിപ്പിക്കും.വണ്ണമുള്ളവര്‍ക്ക് ഫ്‌ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം. മാത്രമല്ല ഹിപ്‌സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.നിറങ്ങളിലും ശ്രദ്ധ വേണം. കറുപ്പ്, നേവി, ഗ്രേ, തവിട്ട് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ വണ്ണമുള്ളവര്‍ക്ക് നന്നായി ഇണങ്ങും. വണ്ണമുള്ളവര്‍ നെടുകെ വരകളുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. കൂടാതെ ബെല്‍റ്റുകളുള്ളതും കോളറുള്ളതുമായ വസ്ത്രങ്ങളും ഇവര്‍ക്ക് ഇണങ്ങുന്നതാണ്. എന്നാല്‍ വണ്ണമുള്ളവര്‍ വലിപ്പമുള്ളതും പരന്നതുമായ ബെല്‍റ്റുകള്‍ ഒഴിവാക്കുക. വണ്ണം കൂടുതലുള്ളവര്‍ മിഡിയും ടോപ്പും ധരിക്കുമ്പോള്‍ അധികം നീളമുള്ളതോ,നീളം കുറഞ്ഞതോ പ്ലീറ്റ് വച്ചതുമായ സ്‌കര്‍ട്ടുകള്‍ക്ക് പകരം എ ലൈന്‍ സ്‌കര്‍ട്ടുകള്‍ ഉപയോഗിക്കുക.പാര്‍ട്ടിവെയര്‍ ധരിക്കുമ്പോള്‍ വണ്ണം കൂടുതലുള്ളവര്‍ അസിമെട്രിക്കല്‍ പാറ്റേണ്‍ തിരഞ്ഞെടുക്കുക. ഓവര്‍ ലാപ്പിങ് പ്രിന്റുകളാണ് ഇവര്‍ക്ക് ചേരുന്നത്.വണ്ണമുള്ളവര്‍ ഫുള്‍ഡ്രസ്സോ ത്രീ ഫോ ര്‍ത്തോ ധരിക്കുമ്പോള്‍ കടും നിറത്തിലുള്ള വെയിസ്റ്റ് ബാന്‍സ്, ബെല്‍റ്റ് ഇവ ഉപയോഗിക്കുക. വണ്ണമുള്ളവര്‍ സ്‌ട്രെച്ചബിള്‍ മെറ്റീരിയലുകളും ഫ്രില്‍സ്, പ്ലീറ്റ്‌സ് എന്നിവയും പരമാവധി ഒഴിവാക്കാം.

മെലിഞ്ഞ ശരീര മുള്ളവര്‍ക്ക്  ചെക്ക്സും പോക്കറ്റുമുള്ള ഷര്‍ട്ട് ഡ്രസ്സുകള്‍ ഉപയോഗിക്കാം. ഡബിള്‍ ലയറുകളുള്ള വസ്ത്രങ്ങളും ഫ്രില്‍സും പ്ലീറ്റ്സുമുള്ള വസ്ത്രങ്ങളും വണ്ണം തോന്നാന്‍ സഹായിക്കും.സ്‌ക്കിന്നി ജീന്‍സുകളും മാക്സി സ്‌കേര്‍ട്ടുകളും  ഇവര്‍ക്ക് കൂടുതല്‍ യോജിക്കും. നന്നായി ഷേപ് ചെയ്ത് ശരീരത്തോട് ഇറുകി കിടക്കുന്ന ടോപ്പുകളും ടീ ഷര്‍ട്ടുകളും ഒഴിവാക്കുക. മീഡിയം ഫിറ്റ് ജീന്‍സ് അല്ലെങ്കില്‍ പാന്റ്സിനൊപ്പം ബലൂണ്‍ ടോപ്പ്, ലെയേര്‍ഡ് ട്യൂണിക് ഇവയും ഉപയോഗിക്കാം.നിറങ്ങളിലും ശ്രദ്ധ വേണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മെലിഞ്ഞവര്‍ക്ക് ഏറെ അനുയോജ്യമാണ്. ഇളം നിറത്തിന് പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ മെലിഞ്ഞവരെ വണ്ണം ഉള്ളതായി തോന്നിപ്പിക്കും. സാരി ഉപയോഗിക്കുമ്പോള്‍ മെലിഞ്ഞവര്‍ക്ക് ജ്യൂട്ട് സില്‍ക്ക്,ടസ്സര്‍ സ്റ്റിഫ് കോട്ടണ്‍, ഓര്‍ഗണ്ടി തുടങ്ങിയ മെറ്റീരിയലുകള്‍ പരീക്ഷിക്കാം. ഉയരം കൂടി മെലിഞ്ഞവര്‍ കട്ടി കൂടിയ മെറ്റീരിയലുകള്‍ ധരിക്കുന്നതാണ് ഭംഗി. ഡിജിറ്റല്‍, ഫ്‌ളോറല്‍ പ്രിന്റ് പോലെയുള്ള ബോള്‍ഡ് പ്രിന്റുകള്‍, ബ്ലോക്ക് പ്രിന്റ്, കളര്‍ ബ്ലോക്ക് ഡിസൈനുകള്‍ ഓഫ് വൈറ്റ്, പീച്ച്, ബേബി പിങ്ക് തുടങ്ങി ഇളം നിറങ്ങള്‍ പല ആകൃതിയിലുള്ള യോക്കുകള്‍ ഇവയെല്ലാം മെലിഞ്ഞവര്‍ക്ക് വണ്ണം കൂടുതല്‍ തോന്നിപ്പിക്കാന്‍ സഹായിക്കും. 

കഴുത്തിറങ്ങിയ വസ്ത്രം വണ്ണം കുറവ് തോന്നിയ്ക്കാന്‍ സഹായിക്കും.കുറുകിയ കഴുത്തുള്ളവര്‍ മുടി ഉയര്‍ത്തിക്കെട്ടി, ഇറക്കമുള്ള കഴുത്തോടു കൂടിയ വസ്ത്രങ്ങള്‍ ധരിക്കുക. കോളറുള്ള മോഡേണ്‍ ഔട്ട്ഫിറ്റിനേക്കാള്‍ വി ഷേപ്പുള്ള നെക്കാണ് കുറിയ കഴുത്തുകാര്‍ക്ക് ചേരുന്നത്. ഇത് കഴുത്തിന് നീളക്കൂടുതല്‍ തോന്നിപ്പിക്കും.നല്ല നീളമുള്ള കഴുത്താണെങ്കില്‍ വിടര്‍ന്ന നെക് പാറ്റേണ്‍ ഒഴിവാക്കാം. ഇറക്കം കൂടിയ നെക് പാറ്റേണ്‍ കഴുത്തിന് പിന്നെയും നീളം തോന്നിപ്പിക്കും, വി, യൂ എന്നീ നെക് പാറ്റേണുകളും ഒഴിവാക്കണം. കഴുത്ത് കൂടുതല്‍ മറഞ്ഞിരിക്കുന്ന പാറ്റേണുകള്‍, കോളറുകള്‍, ഹൈനെക് സെമി ഹൈ നെക് എന്നീ നെക് പാറ്റേണുകള്‍ പരീക്ഷിക്കാം. കഴുത്തിനോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങളാണ് ഇവര്‍ക്ക് കൂടുതല്‍ ഇണങ്ങുന്നത്. സ്റ്റോള്‍ കഴുത്തില്‍ ചുറ്റിയിടുന്നതും കഴുത്തിന്റെ നീളം മറയ്ക്കാന്‍ സഹായിക്കുന്നു. വണ്ണമുള്ള ശരീര പ്രകൃതിയും തടിച്ച കഴുത്തുമുള്ളവര്‍ സെമി ഹൈ നെക്, ഫ്‌ളാറ്റ് ഹൈ നെക്, വി നെക് എന്നീ പാറ്റേണുകളാണ് ചേരുന്നത്.

Read more topics: # dressing style,# confidence
dressing style, confidence

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES