പുരുഷന് താടി,മീശ രോമങ്ങള്‍ അലങ്കാരമാണെങ്കിലും സ്ത്രീകള്‍ക്കത് ഇത് പൊതുവേ നാണക്കേടാണ്. ഈ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. ഇത്തരം അനാവശ്യ രോമവളര്‍ച്ചയ്ക്ക് സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് കാരണമാകുന്നത്. ഇത്തരം രോമം നീക്കാന്‍ പലരും വാക്‌സിംഗ് പോലുള്ള വഴികളാണ് പ്രയോഗിക്കുന്നതും. ഇതിനുള്ള പ്രതി വിധി നാടന്‍ വഴികളാണ്. ഏതൊക്കെയാണ് അവ എന്ന് നോക്കാം.
ധാരാളം പ്രകൃതിദത്ത വഴികളിലൂടെ ഈ അനാവശ്യ രോമ വളര്‍ച്ച യാതൊരു ദോഷവും വരുത്താതെ പൂര്‍ണമായും പിടിച്ചു നിര്‍ത്താന്‍ സാധിക്കും. ഇത്തരത്തിലുള്ള രോമ വളര്‍ച്ചയെ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ചുവന്ന പരിപ്പ്. ഈ പരിപ്പ് പൊതുവേ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ ബ്ലീച്ചിംഗ് ഇഫക്‌ട് നൽകുകയും ചെയ്യുന്നു. നാരങ്ങാനീരും തേനും ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ കൂടി വേണം. ഇവയെല്ലാം ചര്‍മത്തിന്
ഏറെ ഗുണകരമാണ്.
രോമവളര്‍ച്ച തടയാനും അതേ സമയം ഉള്ള രോമങ്ങള്‍ക്ക് വെളുപ്പു നല്‍കി ചര്‍മത്തില്‍ ഇത് വേര്‍തിരിച്ചറിയാതെയിരിക്കാനും ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്‌ട് നല്‍കുന്ന ഇത് സഹായിക്കുന്നു. ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു പ്രധാന കൂട്ടാണ് മഞ്ഞള്‍. നല്ലൊരു അണുനാശിനിയായും ആന്റി ഓക്‌സിഡന്റ്, ബ്ലീച്ചംഗ് ഗുണങ്ങള്‍ ഉള്ള ഇത് കൂടിയാണ്. ആദ്യമേ തന്നെ ഈ പരിപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തിനു ശേഷം,പിന്നീട് അരച്ചെടുക്കുക, ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇത് നല്ലതു പോലെ ചേര്‍ത്തിളക്കി പേസ്റ്റ് പരുവമാക്കുക. ഇത് രോമവളര്‍ച്ചയുള്ളിടത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. അതേ സമയം ഇത് വല്ലാതെ അമര്‍ത്തി മസാജ് ചെയ്താല്‍ ചര്‍മ കോശങ്ങള്‍ക്ക് കേടു പറ്റും. അര മണിക്കൂര്‍ ഇത് മുഖത്ത് വയ്ക്കുക. പതുക്കെ പിന്നീട് ചെറിയ ചൂടുവെള്ളം കൊണ്ട് വീണ്ടും സ്‌ക്രബ് ചെയ്‌ത ശേഷം കഴുകുക. ആഴ്ചയില്‍ ഇത് രണ്ടു മൂന്നു തവണ അടുപ്പിച്ചു ചെയ്യാം.