കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഏവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ ഇവ കൂടുതലായും കണ്ടു വരുന്നത് സ്ത്രീകളിൽ ആണ് എന്ന് മാത്രം. പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും ഇവ വരൻ സാധയത ഏറെയാണ്. അമിതമായ തടിയുളളവരിലും സ്ഥിരമായി ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഉപയോഗിക്കുന്നവരിലും കഴുത്തിനുചുറ്റും കറുപ്പുനിറം വരാന്‍ കാരണമാകുന്നു.
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നത്. ഇത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പ് നിറം ഒഴിവാക്കാനും സഹായിക്കുന്നു.
അരിപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ഒരേ അളവിൽ യോജിപ്പിച്ച് എടുത്ത ശേഷം നന്നായി മിക്‌സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇങ്ങനെ ആഴ്ചയില്‍ രണ്ടു ദിവസം ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നു.
ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു വലിയ സ്പൂൺ തൈര്, എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കഴുത്തിന് ചുറ്റും പുരട്ടുക. ചെറുചൂടുവെള്ളത്തിൽ 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.