ആരോഗ്യവും ചർമകാന്തിയും ഏറെ വർധിപ്പിക്കുന്നതിന് ബദാം കഴിക്കുന്നത് ഗുണകരമാകും. എന്നാൽ ഈ ബദാം ഓയിൽ സൗന്ദര്യ സംരക്ഷണത്തിന് പുറമെ നിരവധി ഗുണങ്ങളാണ് ഉള്ളത്. ആൽമണ്ട് ഓയിലിൽ ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ രാത്രി കിടക്കുന്നതിനു മുൻപ് കണ്ണിനു ചുറ്റും മസാജ് ചെയ്‌താൽ കറുപ്പു നിറം നിശേഷം മാറികിട്ടുന്നതാണ്.
ഒരു നാരങ്ങയുടെ പകുതി മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. അതിന് ശേഷം ൽമണ്ട് ഓയിൽ ഉപയോഗിച്ചു 10 മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറികിട്ടുന്നതാണ്.
മുഖത്ത് ആൽമണ്ട് ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്ത് പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിറം വർധിക്കുന്നു.
ആൽമണ്ട് ഓയിലും തേനും ചേർത്തു മുഖത്ത് പുരട്ടുന്നതിലൂടെ മുഖത്തെ കറുത്തപാടുകൾ മാറികിട്ടുന്നു.
ആൽമണ്ട് ഓയിൽ സ്‌ഥിരമായി പുരട്ടുന്നതോളുടെ ചുണ്ടിലെ വരൾച്ചയും കറുപ്പും ഒഴിവായി കിട്ടുന്നതാണ്.
മുടിയുടെ കാര്യത്തിലും ആൽമണ്ട് ഓയിൽ ഏറെ ഗുണകരമാണ്. സ്‌ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിക്കു നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യുന്നു.