കൊറോണ എന്ന് അവസാനിക്കും; ഇനി വേറെ മഹാമാരി വരുമോ?

Malayalilife
topbanner
കൊറോണ എന്ന് അവസാനിക്കും; ഇനി വേറെ മഹാമാരി വരുമോ?

ദ്യം തന്നെ ഞാന്‍ നേരത്തെ എഴുതിയ മൂന്നു ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന പല തരം വെല്ലുവിളികളുടെ

ജനുവരിയില്‍ ഇന്ത്യ തിളക്കുന്നത് എന്തിനുവേണ്ടി
ഡല്‍ഹി കലാപം, കൊറോണ, മാധ്യമ വിലക്ക് ഇവയെല്ലാം സാമ്ബിള്‍ വെടിക്കെട്ട്‌ മാത്രം
ഡിസംബറിലെ തീക്ഷ്ണമായ ഗ്രഹ നീക്കങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു
നാം എല്ലാവരും വളരെ വലിയ ഭീതിയിലൂടെ കടന്നു പോകുന്ന അവസരമാണല്ലോ . എല്ലാവരുടെയും മനസിലൂടെ ഇപ്പോള്‍ കടന്നു പോകുന്ന ചോദ്യം, എന്ന് ഈ മഹാ മാരി അവസാനിക്കും എന്നതാണ്. അസ്ട്രോളജി പഠിക്കുന്ന വ്യക്തി എന്നാ നിലയില്‍ ഈ വിഷയത്തില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ നെഗറ്റീവ് ആയി ബാധിക്കാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. സമൂഹത്തില്‍ സമാധാനം പരത്താന്‍ ആണ് ഒരു ലൈറ്റ് വര്‍ക്കര്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ജൂണ്‍ അവസാനിക്കുന്ന സമയമായിരിക്കും ഈ വിപത്ത് അല്പം എങ്കിലും നിയന്ത്രണത്തില്‍ വരുക. എങ്കിലും, അത് ഒരു എന്നേക്കുമായുള്ള പരിഹാരം ആയി നാം കാണേണ്ടതില്ല.

ഈ സമയം കുറിച്ച്‌ വക്കുക. 2020-2023, ശനി ഈ അവസരം മകരം രാശിയില്‍ ആയിരിക്കും.മകരം രാശി ശനിയുടെ സ്വന്തം രാശി ആണ്. സ്വന്തം വീടിനുള്ളില്‍ നാം എത്ര ആത്മ വിശ്വാസത്തോടെ നില്‍ക്കുന്നോ, അതെ രീതിയില്‍ ശനി മകരം രാശിയില്‍ വളരെ ശക്തന്‍ ആയാണ് നില്‍ക്കുന്നത്. ഈ അവസ്ഥയില്‍ ശനി തന്റെ കര്‍മം വളരെ ഭംഗിയായി നിര്‍വഹിക്കുമ്ബോള്‍, ഇത് വരെ ഉള്ള നമ്മുടെ കര്‍മം, ജീവിതം എന്നിവയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാകും. ശനി എന്നാല്‍ പരിമിതികള്‍ എന്നാണു അര്‍ഥം, എല്ലാ രീതിയിലും നാം ഇത് വരെ അനുഭവിച്ചു വന്ന സ്വാതന്ത്ര്യം, ശനി എപ്പോള്‍ മകരം രാശിയിലേക്ക് വന്നോ, അന്ന് മുതല്‍ പരിമിതപ്പെട്ടിരിക്കുന്നു. 2020-2023, മുഴുവന്‍ പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം പരിമിതപ്പെട്ടിരിക്കുന്നതാണ്. ഇപ്പോള്‍ കൊറോണ എങ്കില്‍ നാളെ വേറൊന്നു.

മാര്‍ച്ച്‌ മുപ്പതാം തീയതി വ്യാഴം ശനിയുടെ ഒപ്പം മകരം രാശിയിലേക്ക് എത്തും,ചൊവ്വ ഇപ്പോള്‍ ശനിയുടെ ഒപ്പം മകരം രാശിയില്‍ നില്‍ക്കുന്നു ഈ ഗ്രഹം മെയ്‌ ആദ്യ ആഴ്ച മാത്രമേ ഈ രാശിയില്‍ നിന്ന് മാറുകയുള്ളൂ. അപ്പോള്‍ മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ ഉള്ള സമയം കൊറോണ രണ്ടാം ഘട്ടം കൊടുമ്ബിരി കൊള്ളുന്ന സമയം ആയിരിക്കു൦.

ഇനി ആണ് നിങ്ങളോടു പരമ പ്രധാനമായ കാര്യം പറയാന്‍ ഉള്ളത്. പല ജ്യോത്സ്യന്മാരും പറയുന്നു, മാര്ച് മുതല്‍ കൊറോണക്ക് പരിഹാരം ഉണ്ടാകും, ഏപ്രിലോടു കൂടി പരിഹാരം ഉണ്ടാകും എന്ന്, പക്ഷെ, എനിക്ക് അങ്ങനെ തോന്നുന്നില്ല.

മൂന്നു ഗ്രഹങ്ങള്‍, മകരം രാശിയില്‍ നില്‍ക്കുമ്ബോള്‍ ഇവ മൂന്നും നമ്മുടെ മേല്‍ നല്‍കുന്ന സമ്മര്‍ദ്ദം അതി ശക്തം ആയിരിക്കും. ശനി, ചൊവ്വ, വ്യാഴം, ഇവ മൂന്നും അച്ചടക്കം, വിനയ൦ , അനുസരണ, ശ്രദ്ധ, ബഹുമാനം, എന്നിവ സൂചിപ്പിക്കുന്ന ഗ്രഹങ്ങള്‍ ആണ്. ശനി, ദുഃഖം, ചൊവ്വ അധികാരം ഉപയോഗിച്ചുള്ള അനുസരണ എന്നിവയും സൂചിപ്പിക്കുന്നു. വ്യാഴം ജൂണ്‍ മാസത്തിലെ മകരം രാശി വിട്ടു പോവുകയുള്ളൂ. അതിനാല്‍, , ജൂലായ്‌ മാസം ഒരു മാറ്റം പ്രതീക്ഷിക്കുക. പക്ഷെ, ഒരു Relapse2023 വരെ നാം പ്രതീക്ഷിച്ചു മുന്നോട്ടു നീങ്ങുക.

ചാന്ദ്ര മാസങ്ങള്‍ ഇവയാണ്

ചൈത്ര -മാര്‍ച്ച്‌ 22 / ഏപ്രില്‍ 21
വൈശാഖ -ഏപ്രില്‍ 21-മെയ്‌ 22
ജ്യേഷ്ഠ -മെയ്‌ 22-ജൂണ്‍ 21
ആഷാഡ -ജൂണ്‍ 21-ജൂലായ്‌ 22
ശ്രവണ -ജൂലായ്‌ 23-ഓഗസ്റ്റ്‌ 23
ഭദ്രപഥ -ഓഗസ്റ്റ്‌ 23 -സെപ്റ്റംബര്‍ 23
ആശ്വിന - സെപ്റ്റംബര്‍ 23 -ഒക്റ്റോബര്‍ 23
കാര്‍ത്തിക - ഒക്റ്റോബര്‍ 23 -നവംബര്‍ 22
മാര്‍ഗശീര്‍ഷ - നവംബര്‍ 22-ഡിസംബര്‍ 22
പൗഷ - ഡിസംബര്‍ 22 -ജാനുവരി 21
മാഘ- ജാനുവരി 21 -ഫെബ്രുവരി 20
ഫാല്‍ഗുന- ഫെബ്രുവരി 20- മാര്‍ച്ച്‌ 22
Mundane astrology അനുസരിച് ഒരേ ചന്ദ്ര മാസം സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും വരുന്നത് അശുഭകരം ആണെന്നാണ്. കഴിഞ്ഞ പൗഷ മാസം ഈ ഒരു പ്രതിഭാസം ഉണ്ടായത്, ഈ ദുരന്തങ്ങളുടെ സൂചനയായിരുന്നു. അതെ കുറിച്ച്‌ എഴുതിയത് ഇവിടെ വായിക്കാവുന്നതാണ്.

https://www.marunadanmalayali.com/column/weekly-forecast/astrology-by-jayashree-2020-january-2nd-week-171943

വെസ്റ്റെന്‍ ജ്യോതിഷം അനുസരിച്ച്‌ ഒരു ഗ്രഹണം, അമാവാസ്യ , പൂര്‍ണ ചന്ദ്രന്‍ എന്നിവയുടെ സ്വാധീനം ആര് മാസത്തേക്ക് നീണ്ടു നില്‍ക്കും എന്നതാണ്.

ഇനി ഈ വര്ഷം ഒരേ ചാന്ദ്ര മാസം, സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും ഒത്തു വരുന്നില്ല എന്നത് ആശ്വാസകരമായ സാഹചര്യത്തെ കാണിക്കുന്നു. അടുത്ത ചാന്ദ്ര ഗ്രഹണം ജ്യേഷ്ഠ മാസത്തിലും, സൂര്യ ഗ്രഹണം, മാര്‍ഗശീര്‍ഷ( മാര്‍ഗഴി ) മാസത്തിലും ആണ്. അതിനാല്‍ ജ്യേഷ്ഠ മാസത്തിലെ ചന്ദ്ര ഗ്രഹണം കഴിഞായിരിക്കും കൊറോണ ഒന്ന് ഒതുങ്ങുക. എന്നാല്‍ relapse മാര്‍ഗ ശീര്‍ഷ മാസം പ്രതീക്ഷിക്കാവുന്നതാണ്.

ഇനി നമ്മുടെ ഭയം, ഇതൊരു മഹാ മാരി ആയി നമ്മെ എല്ലാം കൊന്നൊടുക്കുമോ എന്നതാണ്. സാധ്യത വളരെ കുറവാണ്. കാരണം, ശനി നമ്മുടെ ഇന്ത്യയുടെ ചാര്‍ട്ടില്‍ ഭാഗ്യ ഭാവത്തിന്റെ അധിപനും, യോഗ കാരക ഗ്രഹവും ആണ്. അതുകൊണ്ട് തന്നെ ഈ മഹാരോഗത്തെ നാം അതി ജീവിക്കും എന്നാ സൂചനയാണ്. പക്ഷെ പല തരത്തില്‍ ഉള്ള പരിമിതികള്‍ നാം ഇനിയും പ്രതീക്ഷിക്കുക മരണം ഒന്നും ജ്യോല്സ്യന്മാര്‍ക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ജാതകം അനുസരിച്ച്‌, നാം ഇപ്പോള്‍ കടന്നു പോകുന്നത് ചന്ദ്രനില്‍ ശനിയുടെ അപഹാരം, ഇനി വരുന്ന ചന്ദ്രനില്‍, ബുധന്‍, ചന്ദ്രനില്‍ കേതു, എന്നിവയുടെ അപഹാരം 2023 വരെ നീണ്ടു നില്‍ക്കും. അതിനാല്‍, ഈ വരുന്ന നാളുകളിലും, പല വിധ വെല്ലു വിളികള്‍ നേരിടാന്‍ തയ്യാരായിരിക്കുക. മാര്ച് തൊട്ടു ജൂണ്‍ വരെ ഉള്ള സമയം എന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച്‌, മോശമായിരിക്കും.സാമ്ബത്തികമായും, ആരോഗ്യ പരമായും ഈ സമയം വളരെ നെഗറ്റീവ് ആണ്.

ശനി എന്നാല്‍ കാല താമസം, തടസം, പരിമിതി, restrictions , ഭയം , കൂട്ടായ പ്രവര്‍ത്തനം, എന്നിവയാണ്. ഇവയെല്ലാം ആയിരിക്കും അടുത്ത കുറെ നാളേക്ക് നമ്മെ ഭരിക്കുക. ഗവന്മേന്റ്റ് നമ്മോടു പറയുന്നവ അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ , വെഒരൊരു പരിഹാരം ഈ അവസ്ഥയ്ക്ക് ഇല്ല. സ്ഥിതി നിയന്ത്രിക്കാന്‍ പട്ടാളവും ഇറങ്ങുന്ന അവസ്ഥ ഉണ്ടാകാം. ഇവയെ കുറിച്ചെല്ലാം നേരത്തെ തന്നെ എഴുതിയത് വായിക്കുക. ഫേസ്‌ബുക്കിലോ മറ്റു സോഷ്യല്‍ മീഡിയയിലോ ഇരുന്നു ' തള്ളുന്ന ' ശീലം എനിക്കില്ല. വേണമെങ്കില്‍ എന്റെ ക്വോറ പെയ്ജോ, യൂട്യൂബ് ചാനലോ നോക്കാം. അതും നിര്‍ബന്ധം ഇല്ല.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ്‌ ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. സാമ്ബത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങള്‍ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള ചര്‍ച്ചകള്‍, വൈകാരിക സമ്മര്‍ദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്‌ട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ നിക്ഷേപങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങള്‍ക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള സപ്പോര്‍ട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍, പല തരം റിയാല്‍ എസ്റ്റേറ്റ്‌ ദീലുകള്‍, വീട് മോടി പിടിപ്പിക്കാന്‍ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേല്‍ ഉള്ള ശ്രദ്ധ ഈ ആഴ്ച വര്‍ധിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്‍ദ്ദങ്ങളുടെ മേല്‍ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്‍ത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുകആത്മീയ യാത്രകള്‍, ദൂര യാത്രകള്‍, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
ദൂര യാത്രകള്‍, വിദേശ സമ്ബര്‍ക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ വസരം പല ജോലികളും ലഭിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഉപരി പഠനം, കരിയര്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകാം. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളില്‍ നോട്ടം എത്തുന്നതാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ്‌ ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തില്‍ നിന്നും, സാമൂഹിക ജീവിതത്തില്‍ നിന്നും പങ്കാളിത ബന്ധങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകാം. ചില ബന്ധങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീര്‍ണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില്‍ നിന്നുള്ള തിരുത്തലുകള്‍, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതീക്ഷിക്കുക .ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറു പ്രോജക്ക്‌ട്ടുകള്‍, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്‌ട്ടുകള്‍ ലഭിക്കാന്‍ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്‌ട്ടുകള്‍ക്ക് വേണ്ടി ഉള്ള നിരവധി ചര്‍ച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം എന്നാ മേഖലയില്‍ നിന്നും ഉള്ള അവസരങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകള്‍, ബിസിനസ് ട്രിപ്പുകള്‍ , ഉല്ലാസ യാത്രകള്‍ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, തത്വ ചിന്താ പരമായ ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്‍, ബിസിനാസ്ബന്ധങ്ങള്‍, തെളിഞ്ഞുനില്‍ക്കുന്ന ശത്രുക്കള്‍, എഗ്രീമെന്റുകള്‍, കൊണ്ട്രാക്‌ട്ടുകള്‍ എന്നീ വിഷയങ്ങള്‍ ഈ അവസരം വളരെ പ്രധാന്മായിരിക്കും. ബന്ധങ്ങളില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ബന്ധങ്ങള്‍ വളരെ അധികം ശ്രദ്ധ നേടും. എഗ്രീമെന്റുകള്‍, ജോബ്‌ ഓഫര്‍ എന്നിവയും ഉണ്ടാകും.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ചയില്‍ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്ബത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. .ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങള്‍, ബാധ്യതകള്, ആരോഗ്യം, ബാധ്യതകള്‍, വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക. ദിവസേന ഉള്ളജീവിതം മെച്ചപ്പെടുത്താനുള്ളപ്ലാനുകള്‍ തയ്യാറാക്കുക. പുതിയജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധവേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എറ്റെടുക്കാതിരിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ്‌ ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം. . ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാവിഷയങ്ങളെസൂര്യന്‍ സ്വാധീനിക്കും.. ബൗദ്ധികമായ, പ്രോജക്ടുകള്‍ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തില്‍ പ്രകടമായ മാറ്റങ്ങള്‍, എന്നിവ പ്രതീക്ഷിക്കുക., കുട്ടികള്‍ ഗ്രൂപ്പുകള്‍, എന്നിവര്‍ക്ക് വേണ്ടിയുള്ളപ്രവര്‍ത്തനം, ക്രിയേറ്റീവ് കഴിവുകളില്‍,ലഭിക്കുന്ന അവസരങ്ങള്‍,,സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള കൂട്ടുകെട്ടുകളില്‍ ചില വെല്ലുവിളികള്‍ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
കമ്യൂണിക്കേഷന്‍, മീഡിയ, ഇലെക്‌ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയില്‍ നിന്നുള്ള ചെറു ജോലികള്‍ ഉണ്ടാകാം. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാല്‍ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്ബത്തിക ബാധ്യതകള്‍ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങള്‍ , ബിസിനസ ബന്ധങ്ങള്‍ എന്നിവയുടെ മേല്‍ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്‍ഥ അവസ്ഥ ഈ സമയം വെളിപ്പെടാം. .കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
പ്രേമ ബന്ധങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ നിന്നുല്‍;ല വെല്ലുവിളികള്‍ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില്‍ കൂടുതല്‍ റിസ്കുകള്‍ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങള്‍ ഈ അവസരം പ്രധാന്മാകും. ഈ ആഴ്ച ചെറുയാത്രകള്‍ യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളില്‍ കൂടുതല്‍ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
കുടുംബ ജീവിതം. വീട് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുകധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ വളരെ അധികം നീക്കങ്ങള്‍ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാര്‍ട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലോണുകള്‍ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങള്‍, പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വര്‍ധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാന്‍ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികള്‍ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചര്‍ച്ചകള്‍, ശാരീരിക സ്വസ്ഥതകള്‍, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങള്‍ വരാം. ശാരീരിരിക അസ്വസ്ഥകള്‍, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫര്‍, പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക. വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങള്‍, ജോലിസ്ഥലത്തെ വ്യക്തികള്‍ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകള്‍ വികസിപ്പിക്കാനും അതുവഴി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തില്‍ വ്യക്തത പാലിച്ചില്ല എങ്കില്‍ തര്‍ക്കങ്ങളും ഉണ്ടാകാം.

[email protected]
വെബ് സൈറ്റ്

Read more topics: # when corona ,# will ends
when corona will ends

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES