Latest News

സമ്പൽ സമൃദ്ധിക്ക് നവധാന്യ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാം

Malayalilife
സമ്പൽ സമൃദ്ധിക്ക് നവധാന്യ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാം

 ല്ലാ വിഘ്നങ്ങളും മാറി ശുഭ കാര്യങ്ങൾ നടക്കുന്നതിനായി ഏവരും ആശ്രയിക്കുന്ന ഭഗവാനാണ് ഗണപതി ഭഗവൻ. എല്ലാ ദേവീദേവന്മാരുടെയും ഭാവങ്ങള്‍  അടങ്ങിയിട്ടുണ്ട് എന്നതാണ് ഗണപതി ഭഗവാന്റെ പ്രത്യേകത.  ഗണപതി ഭഗവാനെ ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് പ്രസാദിപ്പിക്കണം. ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് എല്ലാ ശുഭകാര്യങ്ങളും തുടങ്ങുന്നത്.

 ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ന് കേരളത്തിൽ  അപൂര്‍വമാണ്.  ക്ഷേത്രത്തില്‍ പ്രധാന ദേവന്‍ ആരായാലും ഭഗവാന്റെ സാന്നിധ്യമുണ്ടാവും.  ഗണേശപ്രീതിയും നവഗ്രഹപ്രീതിയും നവധാന്യങ്ങള്‍ കൊണ്ടു നിര്‍മിച്ച ഗണപതി ഭഗവാന്റെ വിഗ്രഹത്തെ വണങ്ങിയാല്‍ കൈവരും.

നവഗ്രഹങ്ങളെയാണ്  നവധാന്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. നവധാന്യങ്ങളില്‍ ഗോതമ്പ് സൂര്യനെയും നെല്ല് ചന്ദ്രനെയും തുവര ചൊവ്വയേയും ചെറുപയറ് ബുധനേയും കടല വ്യാഴത്തേയും അമര ശുക്രനേയും എളള് ശനിയേയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയുമാണ് പ്രതിനിധീകരിക്കുന്നത്.

 നവധാന്യഗണപതി വിഗ്രഹം വീട്ടില്‍ ശുദ്ധമായ സ്ഥലത്ത്  കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി വയ്ക്കണം. ദിവസവും  നവധാന്യ രൂപത്തിലുള്ള ഭഗവാനെ ശുദ്ധിയോടെ  വണങ്ങാം. സമ്പല്‍സമൃദ്ധമായ ജീവിതം കൈവരും. മാത്രമല്ല, നവഗ്രഹ സ്തോത്രങ്ങളും ഗണേശമന്ത്രങ്ങളും ജപിക്കുകയും ചെയ്യാം.

Read more topics: # navadhanya ganapathi,# for good life
navadhanya ganapathi for good life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES