ഏവരും മരണഭയത്താൽ ചൊല്ലുന്ന ഒന്നാണ് മൃതുഞ്ജയ മന്ത്രം. സാധാരണയായി ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃതുഞ്ജയ ഹോമം എന്ന് പറയുന്നത്. ആയൂര്‍ദൈര്‍ഘ്യം പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്ബുള്ള മൃതി, മഹാരോഗങ്ങള്‍, അപമൃത്യു എന്നിവയില്‍ നിന്നും രക്ഷലഭിക്കും എന്ന വിശ്വാസവുമാണ് ഏവർക്കും ഉള്ളത്.
കൂടാതെ, മൃത്യുദോഷം ഈ ഹോമം നടത്തുകവഴി മാറുമെന്നും വിശ്വസിക്കപ്പെടുന്നു. മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം മൃത്യുദോഷം മാറാന്‍ കഴിക്കുകയും ഹോമകുണ്ഠത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്.
മൃത്യുഞ്ജയ മന്ത്രം
ഓം ഭൂര്‍ ഭുവസ്വഃ ഓം ഹൗം ഓം
ജുംസഃത്രൃയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ധനം
ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍
മുക്ഷീയമാമൃതാല്‍ ജുംസഃ ഓം ഹൗം
ഓം ഭൂര്‍ ഭൂവസ്വരോ
1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമര്‍പ്പിച്ച് 7 ദിവസം കൊണ്ടുനടത്തുന്നതാണ് മഹാമൃത്യുഞ്ജയ ഹോമം.