ഈ നക്ഷത്രം ഒരു ഉഗ്ര നക്ഷത്രം ആണ്. കുംഭ രാശിയില്‍ ഈ നക്ഷത്രം വരുന്നവര്‍ക്ക് ശനിയുടേതായ ഗുണങ്ങളും ഉണ്ടാകും. മീനം രാശിയില്‍ വരുമ്പോള്‍ വ്യാഴത്തിന്റെ ഗുണങ്ങള്‍ അധികമായി നില്‍ക്കും. ഈ നക്ഷത്രത്തിന്റെ അടയാളം റി ശവമഞ്ചത്തിന്റെ പിന്ഭാഗത്തെ കാല്‍ ആയതിനാല്‍, ലൗകീകമായ വിഷയങ്ങളില്‍ നിന്നുള്ള അകല്‍ക്കച്ചയെ ആണ് സൂചിപ്പിക്കുക. മീനം രാശിയില്‍ ഈ നക്ഷത്രം വരുന്നവര്‍ക്ക് ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം അധികരിക്കും, കാരണം മീനം രാശി കല ചക്രത്തില്‍ പന്ത്രണ്ടാമത്തെ ഭാവത്തെ സൂചിപ്പിക്കുന്നു. ഈ ഭാവം മരണം മോക്ഷം എന്നിവയെയും സൂചിപ്പിക്കുന്നു.
ദുരൂഹമായ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ നക്ഷത്രത്തക്കാര്‍ക്ക് കൂടുതലായി ഉണ്ടാകും. ഇവരെ മനസിലാക്കാന്‍ അല്പം പ്രായമസം ആയിരിക്കുകയും ചെയ്യും. ആത്മീയ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഈ നക്ഷത്രത്തിന്റെ അധിക സ്വാധീനം കാണാറുണ്ട്. ഈ നക്ഷത്രത്തിന്റെ നാഥന്‍ വ്യാഴം ആയതിനാല്‍, സാമ്പത്തികമായ പുരോഗതി ലഭിക്കാന്‍ ഉള്ള സാധ്യത ഇവര്‍ക്ക് ഉണ്ട് എന്നാണ് അര്‍ഥം. വ്യാഴം സമ്പത്തിന്റെ അധിപന്‍ ആകുന്നു. കൃഷി എം മൃഗ പരിപാലനം എന്നിവയില്‍ നിന്നും ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ. തത്വ ചിന്താപരമായ ജീവിതം നയിക്കാനുള്ള താല്പര്യമാണ് ഇവരില്‍ തെളിഞ്ഞു കാണുക.
മുന്കോപവും ഇവരില്‍ കാണാന്‍ കഴിയും. ഈ നക്ഷത്രം ഒന്ന്, പത്തു എന്ന ഭാവങ്ങളില്‍ വന്നാല്‍ അദ്ധ്യാപനം, എഴുതി കൗണ്‍സലിങ് എന്ന വിഷയങ്ങളില്‍ ജോലി ചെയ്യാം എന്നാണു. ഏതു വിഷയത്തെയും ആഴത്തില്‍ പഠിക്കുക എന്നതു ഇവര്‍ക്ക് വളരെ താല്പര്യം ഉള്ള വിഷയമാന്. കുംഭം രാശിയില്‍ ഉള്ളവര്‍ കുറെ കൂടി പ്രായോഗികം ആയി ചിന്തിക്കുന്നവര്‍ ആകും എങ്കിലും, മീനം രാശിയില്‍ പെടുന്നവര്‍ക്ക് അത്യധികമായ ആലോചന, ഭാവന ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ ഉണ്ടാകുന്നതാണ്. വ്യാഴം ശുഭമായി നിന്നാല് ആത്മീയതയും, മോശമായി നിന്നാല്‍ ക്രിമിനല്‍ മനസ് വരെ ഉണ്ടാകാവുന്ന വ്യകതികള്‍ ആണ് ഈ നക്ഷത്രത്തില്‍ പ്രെടുന്നവര്‍