Latest News

മെയ് മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

Malayalilife
മെയ് മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഇത് പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വൈകാരികമായ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പങ്കാളികളും ആയുള്ള ബന്ധം വളരെ പ്രധാനമാകും. പുതിയ പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള പ്ലാനുകൾ പ്രതീക്ഷിക്കാം. സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള സാഹചാര്യങ്ങളും പ്രതീക്ഷിക്കാം നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, രൂപാന്തരം എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. മാതാ പിതാക്കൾ മാറ്റ് ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ, . ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. വിവാഹം, ബിസിനസ് എന്നീ മേഖലയിൽ നിന്നുള്ള ബന്ധങ്ങൾക്ക് പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും. ചില ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയും ചെയ്തേക്കാം. മറ്റുള്ളവർക്ക് പ്രാമുഖ്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഒത്തു തീര്പുകൾക്ക് തയ്യാറാകും.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ കൂടെ ചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ മേഖല ശാരീരിരിക അസ്വസ്തതകളുടെത് കൂടി ആയതിനാൽ ചില്ലറ വൈഷമ്യങ്ങൾ പ്രതീക്ഷിക്കെണ്ടാതായി വരും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ സമയം ഉണ്ടാകാം. എഴുത്ത്, മീഡിയ, ആശയ വിനിമയം, എലെക്ട്രോനിക്സ് എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവർക്കൊപ്പം ഉള്ള ആശയവിനിമയവും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയവും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂർത്തീകരണം ഉണ്ടാകും എന്നതാണ് സൂചന. സഹ പ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. ആരോഗ്യ0 മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ഡയറ്റ് , എന്നിവയും ഈ അവസരം ഉണ്ടാകാം. പല വിധ ബാദ്യ്തകളെ കുറിച്ചുള്ള ആലോചനയും ഈ അവസരം പ്രതീക്ഷിക്കുക. 

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങിക്കൊണ്ടിരിക്കുന്നു. ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. സാമ്പത്തിക സ്ഥിരതയാണ് ലക്‌ഷ്യം, പക്ഷെ തടസങ്ങൾ അൽപ ദിവസവും കൂടി പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ ഏറ്റെടുക്കാനുള്ള ചർച്ച, ജോലിയിൽ പുതിയ അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സമയം ആണിത്. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയെ ശുക്രൻ സ്വാധീനിക്കുന്നു അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, വിലയേറിയ വസ്തുക്കൾ കൈവശം വരാനുള്ള അവസരം, പുതിയ പാർട്ട്‌ ടൈം ജോലികൾ കണ്ടെത്താനുള്ള ശ്രമം സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്ക് ചേരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം സംഭവിക്കാം. പ്രേമ ബന്ധങ്ങളിലും ഈ അവസ്ഥ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധം , ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ നിങ്ങളുടെ പ്ലാനുകൾ തയ്യാറാക്കും . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും ശ്രദ്ധ ഉണ്ടാകും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ഗ്രൂപ്പ് ജോലികൾ എന്നിവയും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം എന്നിവ പ്രതീക്ഷിക്കുക. വീടും ജോലിയുമായി ബാലൻസിങ് ആവശ്യമായി വന്നേക്കാം. മാതാ പിതാക്കലുമായുള്ള ചർച്ചകൾ,ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖലയെ ചൊവ്വ സ്വാധീനിക്കുന്നു. . ആരോഗ്യം ഒരു പ്രധാന വിഷയമാകും. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൃത്യത പാലിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത , ജോലിയെ കുറിച്ചുള പുതിയ കാഴ്ചപ്പാടുകൾ, ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കാനുള്ള അവസരം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയു0 ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉണ്ടാകുന്ന ഏറ്റകുറചിലുകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ, അവ വ്യക്തി ബന്ധങ്ങൾ ആയാലും ഔദ്യോഗിക ബന്ധം ആയാലും, പുതിയ നീക്കങ്ങൾ , ഈ ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ടീം ബന്ധങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവ ഈ അവസരം ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ , മുതിർന്ന സഹോദരങ്ങൾ, അല്ലെങ്കിൽ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള ആശയവിനിമയവും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. ജോലി, ജോലി സ്ഥല0 അധികാരികൾ എന്നിവയ്ക്ക് ഈ അവസരം വളരെ അധികം പ്രാധാന്യം ആണുള്ളത്. പുതിയ ജോലിക്ക് വേണ്ട ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ ഉണ്ടാകാം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, നിങ്ങളുടെ ജോലിയിൽ അധികാരികൾ നടത്തുന്ന ഇടപെടലുകൾ, എഴുത്ത്, മറ്റു ആശ വിനിമയ മാർഗങ്ങൾ, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയ്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, എന്നിവ ഈ ആഴ്ച ഉണ്ടാകാം. വസ്തു വകകളുടെ ക്രയ വിക്രയം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം , ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വ്യക്തി ജീവിതം, സന്തോഷം, ആരോഗ്യം എന്നിവയുടെ പ്രാധാന്യത്തെ ആണ് ഇത് സൂചിപ്പിക്കുക. ജീവിതത്തിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. ജീവിതത്തെ കൂടുതൽ വൈകാരികമായി നേരിടാനുള്ള പ്രവണത, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ശ്രമം , പുതിയ തുടക്കങ്ങളെ കുറിച്ചുള്ള തീവ്രമായ ആഗ്രഹ0 എന്നിവയും പ്രതീക്ഷിക്കുക. 

 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകൾ, വിദേശ യാത്രകൾ, മറ്റു ഭാഷകൾ പഠിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള ശ്രമം , ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, എഴുത്ത്, എഡിറ്റിങ്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഈ മേഖല മാനസിക സ്മ്മ്ർദ്ങ്ങളുടെതാണ്. വൈകാരികമായ പല വെല്ലുവിളികളെയും നേരിടേണ്ട അവസ്ഥയാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെട്പ്പുകൾ, ശാരീരിക അസ്വസ്ഥതകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. 

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ധന സംബന്ധമായ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം നൽകാനോ ലഭിക്കാനോ വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക ജീവിത/ ബിസിനസ് പങ്കാളിയിൽ നിന്നുള്ള പുതിയ പ്രതീക്ഷകൾ, ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പല തരം സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. . ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെത് കൂടി ആണ്, അതിനാൽ, അനവാശ്യ ചർച്ചകളെ ഒഴിവാക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ എന്നാ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. . വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിയമ പരമായ ബന്ധങ്ങളിൽ പുതിയ ചർച്ചകൾ, പുതിയ ബിസിനസ് ഡീലുകൾ, പുതിയ എഗ്രീമ്ന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളികളുമായുള്ള ബന്ധം വളരെ പ്രധാനമായി തീരും. ഈ മേഖല എതിരാളികളെയും സൂചിപ്പിക്കുന്നു.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. സുഹൃത്തുക്കളോട് തർക്കങ്ങളിൽ ഏർപ്പെടുന്ന അവസരങ്ങൾ വന്നെതാം. ചില സുഹൃദ് ബന്ധങ്ങളെ ഒഴിവാക്കുകയും ചെയ്തേക്കാം. ടീം ജോലികളിൽ പൂർത്തീകരണം സംഭവിക്കാം . ഭാവി പ[പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, ടീം ജോലികളെ കുറിച്ചുള്ള പുതിയ നിലപാടുകൾ എന്നിവയും [പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കും എന്നാ സൂചനയാണ് ലഭിക്കുന്നത്. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അവസരം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയ്ക്കും ഈ അവസരം സാധ്യതകൾ കാണുന്നു. അധികാരികലുമായുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിന്നുള്ള സമ്മർദ്ദവും ഈ അവസരം ഉണ്ടാകാം. ജോലി സ്ഥലത്തുള്ള കൂടുതൽ ശ്രദ്ധ, മറ്റു ടീം അംഗങ്ങളുമായുള്ള ബന്ധം എന്നിവ ആയിരിക്കും ഈ ആഴ്ച പ്രധാനം.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. ആശയ വിനിമയം , മീഡിയ , കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ ജോലികൾ ഉണ്ടാകാം. ഇവ ഹ്രസ്വ കാലതേക്ക് ഉള്ള ജോലികൾ ആകാനാണ് സാധ്യത. ആരോഗ്യം, പരിപോഷണം, അക്കൗണ്ടിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അവരുടെ സഹകരണത്തോടെ ചെയ്യേണ്ട ജോലികൾ എന്നിവയും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകു0. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവാ ഈ ആഴ്ച പ്രതീക്ഷിക്കുക. ഉപരി പഠനം, പരീക്ഷകൾ, എന്നിവയും ഉണ്ടാകാം. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ നിന്നുള്ള അവസരം, നിയമ വശത്തെ കുറിച്ചുള്ള ചർച്ച വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . മേൽപ്പറഞ്ഞ വിഷയങ്ങളിൽ പലതിലും പൂർത്തീകരണം ഉണ്ടാകും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. . പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ഉള്ള സമയവും ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, മനസ്സിൽ ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള നിരവധി അവസരങ്ങൾ, എന്നിവയും ഉണ്ടാകാം.

ജയശ്രീ    

Read more topics: # astrology by jayasree new may
astrology by jayasree new may

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക