Latest News

മെയ്‌, ജൂണ്‍ മാസങ്ങള്‍ വളരെ സംഘര്‍ഷം നിറഞ്ഞതാണ്‌... അതിജീവനത്തിനു വേണ്ടി നാം എന്ത് ചെയ്യണം: മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
മെയ്‌, ജൂണ്‍ മാസങ്ങള്‍ വളരെ സംഘര്‍ഷം നിറഞ്ഞതാണ്‌... അതിജീവനത്തിനു വേണ്ടി നാം എന്ത് ചെയ്യണം: മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

മേയ്, ജൂണ്‍ മാസങ്ങളില്‍, നാല് ഗ്രഹങ്ങള്‍ വക്ര ഗതിയില്‍ സഞ്ചരിക്കും. മെയ്‌ മാസം വ്യാഴം, ശനി, ശുക്രന്‍ എന്നിവയും. ജൂണ്‍ മാസം ബുധനും ഇവയ്ക്ക് ഒപ്പം വക്ര ഗതിയില്‍ നീങ്ങുകയും ചെയ്യും. ഇവയില്‍ ശുക്രന്‍ ജൂണ്‍ മാസം തന്നെ നേര്‍ ഗതിയില്‍ എത്തുകയും, ബുധന്‍ ജൂലായ്‌ മാസവും, ശനിയും, വ്യാഴവും, സെപ്റ്റംബറിലും ആയിരിക്കും നേര്‍ ഗതിയില്‍ നീങ്ങുക. വ്യാഴത്തിന്റെ ഈ നീക്കത്തെ അതി വക്രി എന്നാണു പറയുക. ഈ ഗതിയില്‍ ജൂണ്‍ മാസം വ്യാഴം തിരികെ സ്വന്തം രാശി ആയ ധനുവില്‍ എത്തുന്നതാണ്. എങ്കിലും, വക്ര ഗതിയില്‍ ഉള്ള നീക്കം സെപ്റ്റംബറില്‍ മാത്രം ആയിരിക്കും അവസാനിപ്പിക്കുക. ഇത്രയും നാള്‍ നോട്ടു ചെയ്തു വയ്ക്കുക. ഇപ്പോഴേ നാം പലതും അനുഭവിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇതേ പോലത്തെയും, ഇതിനെ ക്കാള്‍ കൂടുതലും അനുഭവങ്ങള്‍ ഈ മാസങ്ങളില്‍ വരുന്നതായിരിക്കാം. ചുരുക്കത്തില്‍ പറഞ്ഞാല്‍.മൊത്തം 2020ആര്‍ക്കും നല്ലതല്ല എന്നാണു അര്‍ഥം.

ശുക്രന്‍ വക്ര ഗതിയില്‍ സഞ്ചരിക്കുമ്ബോള്‍ ശുക്രന്‍ സൂചിപ്പിക്കുന്ന സാമ്ബത്തികം, ലീഗല്‍ എഗ്രീമെന്റുകള്‍, എന്നിവയില്‍ വ്യാഴം തിരിച്ചു ധനു രാശിയില്‍ എത്തുന്ന സമയം വക്ര ഗതിയില്‍ തന്നെ ആയിരിക്കുന്നതിനാല്‍, ലോകം എമ്ബാടും ഉള്ള കലാപങ്ങളെ ആണ് സൂചിപ്പിക്കുക. അത് നമ്മുടെ രാജ്യത്ത് കൂടുതലായിരിക്കും എന്ന് മാത്രം. പൊളിറ്റിക്കല്‍ ആയ കാരണങ്ങള്‍ക്ക് വേണ്ടി ഉള്ള കലാപങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിഘടന വാദികളും, ഭരണ പക്ഷവും തമ്മിലുള്ള അന്തര്‍ധാര സജീവം ആകുമെന്നതിനാല്‍ ഉയര്‍ന്ന ശക്തികള്‍ എല്ലാത്തിലും കയറി ഇടപെടലുകള്‍ നടത്തുന്നതാണ്. ചിലരുടെ ആവശ്യം, മറ്റുള്ളവര്‍ക്ക് അനാവശ്യമായി തോന്നുകയും, ചിലര്‍ കണ്ടം വഴി സ്ഥിരമായി ഓടിതള്ളുന്നതാണ്. ധനു രാശി എന്നാല്‍ രാഷ്ട്രീയം, ജനക്കൂട്ടം, നിയമം, നിയമ വിധേയമായ ജീവിതം എന്നിവയെ സൂചിപ്പിക്കുന്നു. രാഷ്ട്രീയ രംഗം വളരെ അധികം സെന്‍സിറ്റീവ് ആയി മാറും. നിങ്ങള്‍ സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നു എങ്കില്‍, ദയവായി സ്വന്തം കുടുംബകാര്യം നോക്കി ജീവിക്കുക. പിന്നെ ധനു രാശി സൂചിപ്പിക്കുന്നത്, പഠനം, ഉപരി പഠനം, ആത്മീയത, മതം, ഫിലോസഫി, എന്നാ വിഷയങ്ങളെയും ആണ്. അതായത്. ഈ വിഷയങ്ങള്‍ എല്ലാം തന്നെ തല തിരിഞ്ഞ രീതിയില്‍ നാടിനു പ്രശ്നം ഉണ്ടാക്കും എന്നാണ്. അടിമുടി മാറിയ വിദ്യാഭ്യാസ രംഗം, വക്രി ആയ വ്യാഴത്തിന്റെ സമ്മാനം ആയിരിക്കും. മതം , മത തീവ്രവാദം എന്നിവ തീവ്രമാകുന്ന ദിവസങ്ങായിരിക്കും. ദൈവത്തെ രക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തീക്കൊള്ളി കൊണ്ട് തല മാത്രമല്ല വേറെ പലതും ചൊറിയുന്ന രീതിയില്‍ ആയിരിക്കും. വ്യാഴം ഇന്ത്യയുടെ ചാര്‍ട്ടില്‍ നിയമ നിര്‍മ്മാണത്തെ സൂചിപ്പിക്കുന്ന ആറാം ഭാവത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പുതിയ നിയമങ്ങള്‍ വരൂ വരി ആയി വന്നത് 2019 മുതല്‍ നാം കണ്ടു എങ്കില്‍, ഇനി അങ്ങോട്ട പുതിയ ശീലങ്ങള്‍ ജീവിതത്തില്‍ ഏറ്റെടുക്കാന്‍ നാം തയ്യാറാകണം. അല്പം ബുദ്ധിമുട്ടായിരിക്കും. സുഹൃത്തുക്കളെ പോസിറ്റീവ് ആയി പല എഴുതാന്‍ ആഗ്രഹം ഉണ്ടെങ്കിലും അത് തല്‍ക്കാലം നടപ്പില്ല. ജൂണ്‍ മാസം അവസാന ആഴയില്‍ ഒരു സൂര്യ ഗ്രഹണം ഉണ്ടാകും. അതൊരു പൂര്‍ണ സൂര്യ ഗ്രഹണം ആണ്. ഈ സൂര്യഗ്രഹണം നമ്മുടെ രാജ്യത്തിന്റെ ചാര്‍ട്ടില്‍ രണ്ടാം ഭാവം, എട്ടാം ഭാവം എന്നിവയെ ആണ് സൂചിപ്പിക്കുക .

ഇവയില്‍ രണ്ടാം ഭാവം രാജ്യത്തിന്റെ സമ്ബത്ത് ,മറ്റു രാജ്യങ്ങളുമായി ഉള്ള ബന്ധം, ജനങ്ങളുടെ സമ്ബല്‍ സമൃദ്ധി , സാമ്ബത്തിക ഭദ്രത, രൂപയുടെ മൂല്യം, ബട്ജറ്റ് , balance of , എന്നിവയും. എട്ടാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങള്‍ ആയ, പ്രകൃതി ക്ഷോഭങ്ങള്‍, പകര്‍ച്ച വ്യാധികള്‍, പെട്ടെന്നുണ്ടാകുന്ന നെഗറ്റീവ് ആയ അനുഭവങ്ങള്‍, , മരണ നിരക്ക് , എന്നിവയും ആണ്. സൂര്യന്‍ എന്നാല്‍ head of the state. അതായത് അധികരികള്‍, അവര്‍ക്ക് മോശം സമയമാണ്. അത് ഇതു അറ്റം വരെയും പോകാം.

ഈ സൂര്യ ഗ്രഹണം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജൂലായ്‌ മാസം മാത്രമേ കൊറോണ അല്പം ശമിക്കുകയുള്ളൂ, എങ്കിലും ഒരിക്കലും ആ സുഖം എന്നേക്കുമായി അപ്രത്യക്ഷം ആകില്ല എന്ന് ഞാന്‍ നേരത്തെ പല തവണ പറഞ്ഞു കഴിഞ്ഞു. മെയ്‌, ജൂണ്‍ മാസം നമുക്ക് മോശമാണ്. 2023 വരെ പരിമിതികളുടെ ഗ്രഹമായ ശനി, തന്റെ സ്വന്തം രാശി ആയ , മകരത്തില്‍ നില്‍ക്കും. അത് വരെ പല രീതിയിലുംഉള്ള പരിമിതികള്‍ നമ്മുടെ ജീവിതത്തില്‍ പ്രകടമായും ഉണ്ടാകും. സാമ്ബത്തികം, ആരോഗ്യം, മാനസിക സന്തോഷം എന്നിവയില്‍ എല്ലാം പരിമിതകള്‍ ആണ്. ഇപ്പൊ തന്നെ വായ തുറന്നു നില്‍ക്കാന്‍ തന്നെ പറ്റുന്നില. ഇടക്കിടക്ക് എന്തെങ്കിലും ഇളവുകള്‍ കിട്ടിയാല്‍ ഭാഗ്യം എന്ന് പറയാം.

മെയ് മൂന്നാം വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതല്‍ ആശങ്ക ഉണ്ടാകുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങള്‍ എന്നിവയെ ശുക്രന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ അല്പം താമസം വരാവുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുക. പഠനം, പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി കൂടുതല്‍ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാംപുതിയ സംരംഭങ്ങള്‍ക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവന്‍ അധ്വാന ഭാരം കൂടിയ രീതിയില്‍ ഉള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയില്‍ ശുക്രന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. . സാമ്ബത്തിക വിഷയങ്ങളിലെ സന്കീര്‍ണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാന്‍ കഴിയുക. അതിനാല്‍ അതീവ ശ്രദ്ധ നിങ്ങളുടെ വരവ് ചിലവുകളിന്മേല്‍ ഉണ്ടാകണം. ഇവ തമ്മിലും സന്തുലനം എളുപ്പമായിരിക്കുയില്ല പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക ജോലിയില്‍ ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാല്‍ ശ്രദ്ധയോടെ നീങ്ങുക. ജോലിയില്‍ പല വിധത്തില്‍ ഉള്ള സങ്കീര്‍ണതകള്‍ ഉണ്ടാകും.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയില്‍ ഈ മാസം വന്‍ നീക്കങ്ങള്‍ നടക്കാം. ശുക്രന്‍ വക്ര ഗതിയില്‍ ആണ് നീങ്ങുന്നത്. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്. ചൊവ്വ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലി സ്ഥലത്ത് പല വെല്ലുവിളികളും ഉണ്ടാകും. പുതിയ ജോലിയിലേക്ക് എടുത്തു ചാടരുത്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയില്‍ വളരെ അധികം ശ്രദ്ധ ഉണ്ടാകും. ഈ വിഷയങ്ങളെ ശുക്രന്‍ വക്ര ഗത്യില്‍ സ്വാധീനിക്കുന്നു ,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകള്‍ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീര്‍ണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതല്‍ ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കാതിരിക്കുക. പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ലോങ്ങ്‌ടേം പ്രോജക്ക്‌ട്ടുകള്‍സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്‌എന്നാ മേഖലയെ ഈ മാസം ശുക്രന്‍ വളരെ സങ്കീര്‍ണമായ രീതിയില്‍ സ്വാധീനിക്കും. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ജോലി, ജീവിതാ മാര്ഗം, എംപ്ലോയര്‍ , എന്നാ മേഖലയിലൂടെ ശുക്രന്‍ ഈ മാസം സങ്കീര്‍ണമായ രീതിയില്‍ നീങ്ങും . ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രന്‍ ഈ മാസം മുഴുവനും ഈ വിഷയങ്ങളില്‍ സങ്കീര്‍ണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയില് ആയിരിക്കും ഈ മാസം കൂടുതല്‍ ശ്രദ്ധ ഉണ്ടാകുക. ശുക്രന്‍ ഇപ്പോള്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് . അപ്പോള്‍ സാമ്ബത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതല്‍ കണക്ക് കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ഇത് വരെ ലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കേണ്ട ബാധ്യത.,എന്നിവ നിങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാള്‍, ബിസിനാസ്ബന്ധങ്ങള്‍, തെളിഞ്ഞുനില്‍ക്കുന്ന ശത്രുക്കള്‍, എഗ്രീമെന്റുകള്‍, കൊണ്ട്രാക്‌ട്ടുകള്‍ എന്ന വിഷയങ്ങളെ. ശുക്രന്‍ ഈ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു . ഈ മാസം മുഴുവന്‍ ഈ വിഷയങ്ങളെ അല്പം മെല്ലെ നീങ്ങും എന്നാ ഉറപ്പോടു കൂടി മാത്രം സമീപിക്കുക. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആജ്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്‌എന്നാ മേഖലയിലൂടെ ശുക്രന്‍ നീങ്ങുന്നു. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് . അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെ മേല്‍ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ നിന്നെല്ലാം സമ്മര്‍ദ്ദം ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
മാതാപിതാക്കള്‍,സ്വത്ത്‌, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങള്‍, എന്നാ മേഖലയിലൂടെ ശുക്രന്‍ നീങ്ങുന്നു. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് . അപ്പോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളില്‍ പൂര്‍ണതയ്ക്ക് വേണ്ടി കടുത്ത സമീപനം ആവശ്യമാകും. പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. മാതാപിതാക്കള്‍ മുതോര്‍ന്ന വ്യക്തികള്‍ എന്നിവറെ കുറിച്ചുള്ള ആശങ്ക ഉണ്ടാകും പല വിധത്തിലുള്ള സമ്മര്‍ദ്ദം കുടുംബ ജീവിതത്തില്‍ നിന്ന് ഈ അവസരം ഉണ്ടാകണം എന്നാണ്.

Yours this week with the third week of May

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES