സുശാന്ത് സിങ് രജ്പുത്, ശാന്തമല്ലാത്ത ഒരു ജീവിതം: ജൂണ്‍ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
സുശാന്ത് സിങ് രജ്പുത്, ശാന്തമല്ലാത്ത ഒരു ജീവിതം: ജൂണ്‍ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

സുശാന്ത് സിംഗിന്റെ അപാരമായ അഭിനയപാടവം തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണണം എന്നില്ല. അദ്ദേഹം അഭിനയിച്ച പവിത്ര രിശ്ത എന്നാ സീരിയല്‍ ഒന്ന് മാത്രം മതി. തുടക്കം ഗംഭീരം ആയി എങ്കിലും ഒടുക്കം ഇങ്ങനെ ആകും എന്നും ആരും കരുതിയില്ല. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച്‌ പല ഊഹാപോഹങ്ങളും ഉണ്ടെങ്കിലും, ഈ ലേഖനത്തില്‍ നാം അദ്ദേഹത്തിന്റെ ജാതകത്തെ കുറിച്ചാണ് വായിക്കാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച്‌ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്.

നമ്മുടെ ജാതകം എന്നാല്‍ നാളെ എന്ത് സംഭവിക്കും എന്നതിനേക്കാള്‍ നമ്മുടെ കഴിവുകള്‍ , ബലഹീനതകള്‍ എന്നിവ തിരിച്ചറിഞ്ഞു, ചിട്ടയായ ഒരു ജീവിതം നയിക്കാന്‍ ആണ് ഉപയോഗിക്കേണ്ടത്. അപ്പോള്‍ കൃത്യമായി കൂടുതല്‍ പോസിറ്റീവ് ആയ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ഉദാഹരണത്തിന്, മൂന്നോ അതില്‍ അധികം ഗ്രഹങ്ങളോ ഒരു ഭാവത്തില്‍ നിന്നാല്‍ ആ വ്യക്തിക്ക് സന്യാസ യോഗം ഉണ്ടെന്നാണ്. സന്യാസ യോഗത്തിന് വേറെയും പല കോമ്ബിനെഷനുകള്‍ ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞത്‌ ഏറ്റവും ശക്തമായ സന്യാസ യോഗത്തെ സൂചിപ്പിക്കുന്നു.

അങ്ങനെ ഉള്ള വ്യക്തികള്‍ക്ക് പ്രേമ ജീവിതം, വിവാഹ ജീവിതം എന്നിവയില്‍ നിന്ന് ബാക്ക് ടു ബാക്ക് തിരിച്ചടികള്‍ കിട്ടും എന്നാണു. അതിനര്‍ത്ഥം അവര്‍ക്ക് വിവാഹ ജീവിതം ഇല്ലാതാകും എന്നല്ല. പങ്കാളിയുമായി ഒന്നിച്ചു സമാധാന പരമായ ജീവിതം പ്രതീക്ഷിക്കേണ്ട എന്നതാണ്. അവര്‍ക്ക് ഏറ്റവും നല്ലത് ലോങ്ങ്‌ ഡിസ്റ്റന്‍സ് ബന്ധങ്ങള്‍ ആണ്. അധിക നാള്‍ വിദേശത്ത പങ്കാളി ജീവിക്കുന്ന വ്യക്തികളുടെ ചാര്‍ട്ടില്‍ ഈ യോഗം കാണാന്‍ കഴിയുന്നതാണ്. ഒരാളുടെ ജാതകത്തില്‍ വ്യാഴം നെഗറ്റീവ് അവസ്ഥയില്‍ നിന്നാല്‍, അയാളുടെ ആറാം ഭാവത്തില്‍ ഏതെങ്കിലും ഗ്രഹങ്ങള്‍ ഗോചരം ചെയ്യുന്ന അവസ്ഥയില്‍ വ്യാഴത്തിന്റെ സ്വാധീനം ഉണ്ടായാല്‍ ആ സമയം ഡയബെറ്റീസ് ഉണ്ടാകും എന്നാണു.

വ്യാഴം സൂര്യനും ആയി ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ക്ക് ഡയബെറ്റീസ് സാധ്യത നൂറു ശതമാനം ആണ്. അങ്ങനെ ഉള്ള വ്യക്തികള്‍ അവരുടെ ലൈഫ്സ്റ്റൈല്‍ മെച്ചപ്പെടുത്തണം എന്നാ സൂചന നമുക്ക് ജാതകം വഴി ലഭിക്കുന്നതാണ്. അത് പോലെ രണ്ടാം ഭാവത്തില്‍ നെഗറ്റീവ് അവസ്ഥ ഉണ്ടെങ്കില്‍ അവരുടെ ദന്ത ആരോഗ്യം, കണ്ണുകളുടെ ആരോഗ്യം എന്നിവ ഈ ഭാവം ഭരിക്കുന്ന ഗ്രഹം, ആ ഭാവത്തില്‍ ദൃഷ്ടി ചെയ്യുന്ന ഗ്രഹം, സ്ഥിതി ചെയ്യുന്ന ഗ്രഹം. യുതി ചെയ്യുന്ന ഗ്രഹം എന്നിവയുടെ ദശാ കാലം ദന്ത ആരോഗ്യ ക്ഷയം, കണ്ണാടി വയ്ക്കേണ്ട സാഹചര്യം എന്നിവ ഉണ്ടാകും എന്നതാണ്. മേടം ലഗ്നത്തില്‍ പെട്ട വ്യക്തികള്‍ക്ക് സ്ഥിരമായി തലവേദന വരാനും, മുടി കൊഴിയാനും സാധ്യത കൂടുതല്‍ ആണ്. ലഗ്നത്തില്‍ ചന്ദ്രന്‍ ഉള്ളവരെ അത്ര കണ്ടു അങ്ങ് വിശ്വസിക്കെണ്ടാതിലെന്നും, സൂര്യനോ ചൊവ്വയോ ഉണ്ടെങ്കില്‍ തലവേദന അവന്റെ കൂടപ്പിറപ്പാണ് എന്നും നമുക്ക് മനസിലാക്കാന്‍ കഴിയും.

ജാതകത്തില്‍ നിന്ന് ഒരു വ്യക്തിയുടെ മാനസിക നിലയുടെ അപഗ്രഥനം വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ചന്ദ്രന്‍ ആണ് മാനസിക നിലയെ സൂചിപ്പിക്കുക. ഈ ചന്ദ്രന് എത്ര ശുഭകരമായ സ്വാധീനം ഉണ്ടെന്ന വിലയിരുത്തളിലൂടെ ഒരു വ്യക്തി എത്ര ഒപ്ടിമിസ്ട്ടിക് ആണ്, എത്ര പെസ്സിമിസ്ട്ടിക് ആണ് എന്ന് മനസിലാക്കാന്‍ കഴിയുക. സുശാന്ത് സിങ് രാജ്പുതിന്റെ ചാര്‍ട്ടില്‍ ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ ഇടവം രാശിയില്‍ നില്‍ക്കുന്നു. ഈ രാശിയില്‍ ചന്ദ്രന്‍ ഉച്ച അവസ്ഥയില്‍ ആണ്.

പലരും ഉച്ച ഗ്രഹങ്ങളെ ശുഭകരമായ അവസ്ഥയില്‍ ആണെന്ന പറയും, പക്ഷെ നാം വളരെ അധിക നാള്‍ ജ്യോതിഷത്തില്‍ റിസേര്‍ച് ചെയ്യുമ്ബോള്‍ മനസിലാകും, ഉച്ച ഗ്രഹങ്ങള്‍ പല പ്രത്യേക അവസ്ഥകളില്‍ വളരെ മോശം ആയ ഫലങ്ങള്‍ ആണ് നല്‍കുക എന്നത്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ആയ ശുക്രന്‍ വളരെ deep combustion അതായത് വളരെ അധികം അസ്തം എന്നാ നിലയില്‍ ആണ്. സൂര്യന്‍ 06.51 ശുക്രന്‍ 7.08. അപ്പോള്‍ വളരെ destructive ആയി ചിന്തിക്കാന്‍ കഴിവുള്ള ഒരാളാണ് അദ്ദേഹം. മാത്രമല്ല ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ ഏകാന് ആയി നില്‍ക്കുന്നു, ഈ അവസ്ഥയെ കേമ ദ്രുമ ദോഷം എന്നാണ് ജ്യോത്സ്യത്തില്‍ പറയുക. ഈ അവസ്ഥയില്‍ ചന്ദ്രന്‍ ഉള്ള വ്യക്തികള്‍ക്ക് എത്ര സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും, അവര്‍ക്ക് ജീവിതത്തില്‍ ഏകാന്തത അനുഭവപ്പെടും എന്നതാണ്. ഡിപ്രഷന്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത ഇവര്‍ക്ക് വളരെ കൂടുതല്‍ ആയിരിക്കും. അവര്‍ ആഗ്രഹിക്കുന്നത് പോലെ ഉള്ള ഒരു സപ്പോര്‍ട്ട് അവര്‍ക്ക് ഒരിക്കലും ലഭിക്കണം എന്നില്ല.

ഈ ഒരു അവസ്ഥ മാറണം എങ്കില്‍ തീര്‍ച്ചയായും നാല്പത് വയസ് വരെ എത്തിയിരിക്കണം അപ്പോള്‍ മാത്രമേ ഇവര്‍ക്ക് ബന്ധങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് ലഭിക്കുകയുള്ളൂ. അത് പോലെ തന്നെ ഈ അവസ്ഥ ഉള്ളവര്‍ ആത്മീയ വിഷയങ്ങളില്‍ ഉള്ള അറിവില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുമെന്ന് കരുതരുത്. സുശാന്ത് സിങ് രാജ്പുതിന്റെ ലഗ്നം വൃശ്ചികം ആണ്, ലഗ്നത്തില്‍ ശനി ഉണ്ട്. വൃശ്ചിക ലഗ്നം തന്നെ പെട്ടന്നുള്ള ഉയര്‍ച്ച താഴ്ചകള്‍, വൈകാരിക സമ്മര്‍ദ്ദം, വിചാരിക്കാത്ത സമയത്തുള്ള നീക്കങ്ങള്‍ എന്നിവയുടെതാണ്. ശനി വൃശ്ചിക രാശിയില്‍ നില്‍ക്കുമ്ബോള്‍ പല രീതിയില്‍ ഉള്ള ഭീതി ഉണ്ടാകും എന്നാണ്. സൂപര്‍ നാച്ചുറല്‍ ശക്തികളെ കുറിച്ചുള്ള ഭീതില്‍ ഉയര്‍ന്ന നില്‍ക്കും. ല്ഗ്നത്തെ രണ്ടാം ഭാവത്തില്‍ നിന്ന് ബുധനും, പന്ത്രണ്ടാം ഭാവത്തില്‍ നിന്ന് ചൊവ്വയും കേതുവും hemming ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു. ഇത് ഒരു തര0 ബന്ധന യോഗം കൂടി ആണ്. അദ്ദേഹത്തിന് മുന്നോട്ട് പോകണം എന്നാ ആഗ്രഹം ഉണ്ട്, പക്ഷേ പല കാര്യങ്ങളും ആ യാത്രയെ തടസപ്പെടുത്തുന്നു. ലഗ്നം പാപ കര്തൃ യോഗത്തിലും ആണ്. അതായത്, ലഗ്നതെ ഇടത് നിന്നും, വലതു നിന്നും നെഗറ്റീവ് ഗ്രഹങ്ങള്‍ വളഞ്ഞു നില്‍ക്കുന്നു. ബുധന്‍ പോസിറ്റീവ് ഗ്രഹം ആണെങ്കിലും. ആറാം ഭാവത്തില്‍ നിന്ന് രാഹു ദൃഷ്ടി ചെയ്യുമ്ബോള്‍ നെഗറ്റീവ് അവസ്ഥ കൈവരുന്നു.

പക്ഷെ ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ നില്‍ക്കുക എന്നാല്‍ നല്ല പ്രശസ്തി ഉണ്ടാകും എന്നാണു. ഈ മരണം നടന്നിരിക്കുന്നത് രാഹുവില്‍ ചന്ദ്രന്റെ അപഹര കാലത്താണ്. രാഹു ആറാം ഭാവത്തില്‍, ചന്ദ്രന്‍ ഏഴാം ഭാവത്തില്‍. ആറാം ഭാവം മാനസിക/ശാരീരിരിക ആരോഗ്യം, അസുഖങ്ങള്‍, കടങ്ങള്‍, ശത്രുക്കള്‍ സാമ്ബത്തിക ബാധ്യതകള്‍ എന്നിവയുടെതും. ഏഴാം ഭാവം സ്ത്രീകള്‍, ബിസിനസ് എഗ്രെമെന്റുകള്‍ വിവാഹ ജീവിതം, പ്രേമ ബന്ധം എന്നിവയും. അപ്പോള്‍ ഇവയില്‍ നിന്ന് ഉണ്ടായ വിഷയങ്ങളാല്‍ ആണ് ഈ മരണം നടന്നിരിക്കുന്നത്. ആത്മഹത്യ എന്നാല്‍ താല്‍ക്കാലികമായ ഒരു പ്രശ്നത്തിന് ശാശ്വതം ആയ ഒരു പരിഹാരം മാത്രമാണ്. ചന്ദ്രന്‍ ബല ഹീനന്‍ ആയി ആണ് നിങ്ങളുടെ ജാതകത്തില്‍ എങ്കില്‍, ആദ്യം നിങ്ങള്‍ക്ക് വേണ്ടത് ദൈവ വിശ്വാസം ആണ്, പിന്നെ ചാരിറ്റി, പിന്നെ കൃഷി മൃഗങ്ങളോടുള്ള ദയ, മുതിര്‍ന്ന സ്ത്രീകളോട് ബഹുമാനം ഇവ മാത്രം ആണ് പരിഹാരം. ഇവ ചെയ്യുമ്ബോള്‍ നിങ്ങളുടെ ജീവിതത്തില്‍ നാച്ചുറല്‍ ആയ സമാധാനം, സന്തോഷം വിജയം എന്നിവ വന്നു ചേരും.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പ്രതിഫലിക്കും.വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും എടുക്കും. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, അവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ജോലി സ്ഥല0, അധികാരികള്‍ എന്നിവയും ഈ അവസരം വളരെ പ്രധാനമാണ്. ജോലിസ്ഥലത് പല രീതിയില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ട്. സ്ഥിതിഗതികള്‍ അല്പം പ്രതികൂലം ആയതിനാല്‍ മൗനം പാലിക്കുകയാണ് നല്ലത്. മേലധികാരികള്‍, അവരുമായുള്ള തര്‍ക്കങ്ങളും ഈ അവസരം ഉണ്ടാകാ0. പുതിയ ജോലികള്‍, പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവയും ഏറ്റെടുക്കേണ്ടി വന്നേക്കാം.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പ്രതിഫലിക്കും.സാമ്ബത്തിക വിഷയങ്ങള്‍ ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തില്‍ ഉള്ള ചെലവ് ഉണ്ടാകുന്ന സമയമാണ്. അതിനാല്‍ സാമ്ബത്തിക വൈഷമ്യങ്ങള്‍ ഉണ്ടാകാം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടി വരും. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്ബത്തിക പ്ലാനിങ്ങിനെ കുറിച്ച്‌ പങ്കാളിയോട് ചര്‍ച്ചകള്‍ നടത്തു0. ഈ ചര്‍ച്ചകളില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികള്‍, ഒരേ സമയം പല ജോലികള്‍ ചെയ്യേണ്ട അവസരങ്ങള്‍,, ചെറു കോഴ്സുകള്‍, ചെറു യാത്രകള്‍ എന്നിവയും പ്രതീക്ഷിക്ക്കുക. സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികള്‍ ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, ടാക്സ് ഇന്ശുര്‍ന്സ് എന്നിവയില്‍ തിരുത്തലുകള്‍ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മര്‍ദ്ദവും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയില്‍ നിന്ന് അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ ഇവയില്‍ നിന്നെല്ലാം പല തരം സങ്കീര്‍ണതകളും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബിസിനസ് ബന്ധങ്ങളില്‍ പുതിയ മാറ്റങ്ങള്‍, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയില്‍ ഉള്ള ചെലവ് പ്രതീക്ഷിക്കാം. ധന സഹായം ലഭിക്കാനോ നല്‍കാനോ ഉള്ള നീക്കങ്ങള്‍, പങ്കാളിയുമായുള്ള ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്ബത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ലോണുകള്‍ നല്‍കാനും, ലഭിക്കാനും ഉള്ള പല അവസരങ്ങള്‍ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതല്‍ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങള്‍ കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികള്‍ പ്രതീക്ഷിക്കുക. പല വിധമായ വാഗ്വാദങ്ങള്‍ ഈ അവസരം ഉണ്ടാകാ൦ . പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയില്‍ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. ക്രിയേറ്റീവ് ജോലികളില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍, യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍, ടീം ചര്‍ച്ചകള്‍, സ്വന്തം കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ്‌ ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് അധികാരികളും ആയുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറു പ്രോജക്ക്‌ട്ടുകള്‍, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കള്‍, ടീമുകള്‍ എന്നിവരുടെ ഒപ്പം പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ അല്പം മാറ്റം ഉണ്ടായിരുന്നു., എന്നാല്‍ ഈ ആഴ്ച ദൂര യാത്രകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള ജോലികളില്‍ പുരോഗതി ഉണ്ടാകാം. . ദൂര യാത്രകളില്‍ നിന്നും പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍, വിദേശീയരുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള അവസരം, പരീക്ഷകള്‍ ഉപരിപഠനം എന്നിവയും ഈ ആഴ്ച മുതല്‍ മുന്നോട്ട് നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം, തീര്‍ത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല വിധത്തിലുള്ള ഡിബെറ്റുകളും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് സാമ്ബത്തിക വിഷയങ്ങളില്‍ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള ചില തടസങ്ങള്‍, അവസരങ്ങള്‍ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയില്‍ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളുടെ മേല്‍ ഉള്ള സമ്മര്‍ദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകള്‍ വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍, ആത്മീയ യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക... എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കുക. ഇലെക്‌ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനും അവയുമായി കൂടുതല്‍ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല്‍ സംവാദം, ചെറുയാത്രകള്‍ ചെയ്യാനുള്ള അവസരങ്ങള്‍, നിരവധി ചെറു ജോലികള്‍, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്‌ട്ടുകള്‍ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് അതിനാല്‍ സാമ്ബത്തിക വിഷയങ്ങള്‍ വളരെ അധികം വെല്ലുവിളികള്‍ കൊണ്ട് വരുന്നതാണ്. പുതിയ സാമ്ബത്തിക പദ്ധതികള്‍ ഉണ്ടാകാം. പല തരത്തിലുള്ള സാമ്ബത്തിക നീക്കങ്ങള്‍ ഉണ്ടാകാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ച്‌ നടത്തുന്ന നീക്കങ്ങള്‍, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും തര്‍ക്കങ്ങള്‍ ഉണ്ടാകാം. ബന്ധങ്ങള്‍ക്ക് ഈ ആഴ്ച വന്‍ പ്രാധാന്യം ആണുള്ള.തു. പല രീതിയില്‍ ഉള്ള പരീക്ഷണങ്ങളിലൂടെ ബന്ധങ്ങള്‍ക്ക് കടന്നു പോകേണ്ടി വന്നേക്കാം. പുതിയ ബന്ധങ്ങള്‍, ബിസിനസ് ബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയും സാധ്യമാണ്. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ വിഷയങ്ങള്‍ഈ ദിവസങ്ങളില്‍ വളരെ സജീവമാണ്. വ്യക്തിജീവിതം , ബന്ധങ്ങള്‍ എന്നിവയില്‍ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങള്‍, പുതിയ കാഴ്ചപ്പാടുകള്‍, പുതിയ എഗ്രീമെന്റുകള്‍ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് അതിനാല്‍ എല്ലാ വിധ ബന്ധങ്ങളിന്മേലും, വളരെ അധികം ശ്രദ്ധ വേണ്ടി വരും. പല വിധ തര്‍ക്കങ്ങള്‍ ഈ അവസരം വന്നു ചേരാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയത്തിന് മേല്‍ നിയന്ത്രണം വേണ്ടി വരുന്നതാണ്. പുതിയ ബിസിനസ് ഡീല്‍ , നിലവില്‍ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം. എന്നിവയും ഉണ്ടാകും. നിങ്ങളുടെ എതിരാളികളും ഈ അവസരം വളരെ സജീവമാണ്. . ക്രിയേറ്റീവ് ജോലികള്‍, ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവില്‍ ഉള്ള ജോലിയില്‍ തിരുത്തലുകള്‍ വേണ്ടി വന്നേക്കാം. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ച,വാഗ്വാദങ്ങള്‍, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും ഈ അവസരം സാധ്യമാണ്.ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകള്‍, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പ്രാര്‍ത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയില്‍ നിന്നുള്ള ചെറു പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്‌ട്ടിനെ കുറിച്ചുള്ള ആലോചന, എന്നിവയും ഉണ്ടാകാം കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. . കുട്ടികള്‍ ,യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരോട് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍, വിനോദ പരിപാടികള്‍, ടീം ജോലികള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. പ്രേമ ബന്ധം , അല്ലെങ്കില്‍ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് ലോങ്ങ്‌ ടേം ജോലികളില്‍ നിന്നുള്ള ചില നീക്കങ്ങള്‍ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള ശ്രമം, ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലിയില്‍ ചില തിരുത്തലുകള്‍ വേണ്ടി വരും. പുതിയഗ്രൂപുകളില്‍ചേരാനുള്ളശ്രമം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളും പ്രതീക്ഷിക്കുക. . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ , വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീട് മാറ്റം, ചുറ്റുപാടുകള്‍ പാടുകള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലോടുള്ള ചര്‍ച്ചകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരം വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ ആഴ്ച മുതല്‍ ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ് . വീടിനെ കുറിച്ചും പുതിയ പ്ലാനുകള്‍ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളില്‍ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും. . വീട് മാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവ ഉണ്ടാകും. പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളില്‍ പല വിധ തര്‍ക്കങ്ങള്‍ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങള്‍ തേടും. മള്‍ട്ടി ടാസ്കിങ് അവസ്ഥയില്‍ ഈ ആഴ്ചയും നിരവധി ജോലികള്‍ ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയില്‍ നിന്നും പലതരം ജോലികള്‍ ഈ ആഴ്ചയും പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതല്‍ സംവാദം, . ചെറു കോഴ്സുകള്‍ , ചെറു യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. . ഇലക്‌ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ അവസരം വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥകളും ഈ അവസരം പ്രതീക്ഷിക്കുക.

Yours this week with the third week of June said jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES