Latest News

വിഷു കണിയും ഐതീഹ്യവും

Malayalilife
വിഷു കണിയും ഐതീഹ്യവും

ശ്വരത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ഒരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. ഓരോ മലയാളിക്കും  തങ്ങളുടെ ജീവിതത്തിലെ മേടമാസത്തിലെ വിഷു പുതുവര്‍ഷത്തിലേക്കുള്ള ഒരു കാൽവയ്‌പ്പ് കൂടിയാണ്. മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീതി ഒരിക്കൽ കൂടി വിച്ചോതുന്ന ഒന്നാണ് വിഷു. മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസം ആണ് നാം വിഷുവായി കണക്കാക്കുന്നത്. വിഷുവെന്നത് തുല്യമായത് എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ രാത്രിയും പകലും തുല്യമായ ദിനം കൂടിയാണ്  വിഷു ദിനം. 

വിഷുവിന്റെ ഐതീഹ്യം

വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങളാണ് നിലവിൽ ഉള്ളത്. ഒന്ന് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ശ്രീരാമനുമായി ബന്ധപ്പെട്ടതും. അഹങ്കാരിയായ നരകാസുരന്റെ ദ്രോഹം സഹിക്കവയ്യാതെ ആളുകള്‍ ശ്രീകൃഷ്ണനുമുന്നില്‍ അഭയം തേടുകയും അതേ സമയം  നരകാസുര ദര്‍പ്പം ശമിപ്പിക്കാന്‍ കൃഷ്ണന്‍ യുദ്ധത്തിന് തയ്യാറാവുകയും ചെയ്‌തു. യുദ്ധം ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും ചേർന്ന് നയിച്ചു. ഘോരമായ യുദ്ധത്തിനൊടുവിൽ  കൃഷ്ണന്‍  മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം നിഗ്രഹിക്കുകയും ചെയ്‌തു. ഇതേ തുടർന്ന് നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക്  എത്തുകയും ചെയ്തു. തുടർന്ന് ഉണ്ടായ യുദ്ധത്തിൽ നരകാസുര നിഗ്രഹണവും നടന്നു. അസുര ശക്തിക്കു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്  അതുകൊണ്ട് തന്നെ ഈ ദിനം വിഷു ദിനമായി അറിയപ്പെടുന്നു.

ഒരിക്കൽ രാക്ഷസ രാജാവായ രാവണൻ  ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് രാവണന് അപ്രീതിയുണ്ടാക്കി  ഉണ്ടാക്കി   പിന്നീട്  ഏറെ വർഷങ്ങൾക്ക്  ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നദിനമാണ്  വിഷു ദിനമായി ആഘോഷിക്കുന്നത്.

വിഷുക്കണി

വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും സുപ്രധാനമായ ആചാരമാണ് വിഷുക്കണി.  വിഷുദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പുലര്‍ച്ചെ കണികണ്ട് ഉണരുന്നതോടെയാണ്. വിഷുക്കണി ഒരുക്കുന്നത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ്. നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും സമീപമായി ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍,നാണയങ്ങൾ  എന്നിവയും വയ്ക്കുന്നു. 

വിഷു കൈനീട്ടം

വിഷു ദിനത്തിലെ മറ്റൊരു പ്രത്യേകതയാണ് വിഷുകൈനീട്ടം. കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം ഗൃഹനാഥനാണ് നൽകുക.  പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്ക് വർഷം മുഴുവനും സമ്പൽ സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്.
 

Read more topics: # Vishu kani and myths
Vishu kani and myths

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES