Latest News

നിലവിളക്ക് കത്തിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
 നിലവിളക്ക് കത്തിക്കുമ്പോൾ പ്രധാനമായും  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിളക്കിനെ സാധാരണയായി നാം പറയാറുള്ളത് ലക്ഷ്മിസമേതയായ വിഷ്ണുവായാണ്. ബ്രഹ്മാവും സരസ്വതി ദേവിയും തൃനാളമായികരുതുന്നുമുണ്ട്. വീടുകളിൽ ദീപം തെളിയിക്കേണ്ടത് അഗ്നി സാക്ഷി അക്കിവേണം. പ്രഭാതത്തിൽ ആണ് നാം ദീപം തെളിയിക്കുന്നത് എങ്കിൽ   കിഴക്കോട്ട് രണ്ട് തിരി ചേര്‍ത്ത് ഒരു തീനാളം  ആക്കി കത്തിക്കുന്നത് ആയിരിക്കുക ഏറെ ഉത്തമം. അതേ സമയം വീടുകളിൽ സന്ധ്യ സമയത്ത് ആണ് ദീപം തെളിയിക്കുന്നത് എങ്കിൽ പടിഞ്ഞാറുമായി രണ്ട് തീനാളം ആയിട്ട് വേണം വിളക്ക് കൊളുത്തേണ്ടത്. അതേസമയം വിശേഷ കാര്യങ്ങൾക്ക് ആണ് നാം ദീപം തെളിയിക്കുന്നത് എങ്കിൽ അഞ്ച് തിരിയിട്ട് വേണം ദീപം തെളിയിക്കണം.

അതേസമയം വിലക്ക് കൊളുത്തുമ്പോൾ നാം പകരുന്ന എണ്ണ മഹാമായയായും പാര്‍വ്വതി) തീനാളം മഹാദേവനെയും ആയി പ്രതിനിധാനം ചെയ്യുന്നതായാണ് കണക്കാക്കുന്നു.  ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരും ത്രിദേവിമാരും ചേരുന്ന ഒന്നായ വിലക്കിനെ നാം പീഠത്തിലോ സ്റ്റാന്റിലോ  വയ്ക്കുന്നതാണ് ഏറെ  ഐശ്വര്യം.

 ദീപം തെളിയിക്കുന്ന പശ്ചാത്തലത്തിൽ അതിൽ നിന്നും ഓംകാരധ്വാനി ഉരുത്തിരിഞ്ഞു കൊണ്ടിരിക്കും. ഈ ഘട്ടത്തിൽ ഇഷ്ടദേവിദേവമന്ത്രം ജപിച്ചാൽ കുടുംബത്തില്‍ സർവ്വഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.

Things to note when lighting a deepam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES