മനുഷ്യ മനസിനെ ഏറെ അസ്വസ്ഥമാക്കുന്ന ഒന്നാണ് രോഗബാധ. ഏതൊരു വ്യക്തിയും രോഗബാധിതനാകുന്നതോടെ മാനസികമായും ശാരീരികമായും തളരുകയാണ് ചെയ്യാറുള്ളത്. അതിനാൽ തന്നെ ആത്മീയ ചിന്തകളിലൂടെ ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെ ശക്തിയുള്ള മന്ത്രമായ മഹാമൃത്യുഞ്ജ മന്ത്രം ഇതിന് ഭപ്രദമാകുകയും ചെയ്യും. ഈ മന്ത്രം മനസും ശരീരവും ശുദ്ധമാക്കിയശേഷം മാത്രമേ ജപിക്കാവൂ. മനസിലെ വിപരീത ഊര്‍ജത്തെ പുറംതള്ളി പ്രണശക്തിയുടെ ബലം കൂട്ടാൻ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു.
മഹാമൃതുഞ്ജയ മന്ത്രം
'രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അർധനാരീശ്വരം ദേവം പാർവതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി'