Latest News

സെപ്റ്റംബര്‍ രണ്ടാം ആഴ്ചഫലം

Malayalilife
സെപ്റ്റംബര്‍ രണ്ടാം ആഴ്ചഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ച മുതല്‍ ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതല്‍ തന്റെ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ച മുതല്‍ കുടുംബ യോഗങ്ങള് , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവപ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍എന്നിവയില്‍ ഉള്ളനിരവധി അവസരങ്ങള്‍ ഉണ്ടാകാം. ഇവയില്‍ എല്ലാം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും അല്‍പ നാളുകളിലേക്ക് പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം,ഉപരി പഠനത്തിന് ഉള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

Stories you may Like

ജമിനി (മെയ് 21 - ജൂണ്‍ 20)
ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്‍, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, ചെറു കമ്യൂണിറ്റികള്‍ എന്നിവരില്‍ എന്നിവരോട് കൂടുതല്‍ ആശയ വിനിമയങ്ങളും, തര്‍ക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ലോങ്ങ് എം ബിസിനസ് ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും റീ വര്‍ക്കുകള്‍ ആവശ്യമാകും. പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങളെ രണ്ടാമത് വിശകലനം ചെയ്യേണ്ടി വരും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
സാമ്ബത്തിക വിഷയങ്ങളും പങ്കാളിയുമായുള്ള ചര്‍ച്ചകളുംഅവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുകഈ ചര്‍ച്ചകള്‍ കൂടുതലും സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാo ആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങളും വന്നെതാം. ജോലി സ്ഥലത്തു നിന്നുള്ള പല വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത രീതിയില്‍ സ്വാധീനിക്കും. ജോലി സ്ഥലത്തു കൂടുതല്‍ ശ്രദ്ധ വേ ഡി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല്‍ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയുംഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍എന്നിവയില്‍ ഉള്ളനിരവധി അവസരങ്ങള്‍ ഉണ്ടാകാം , ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകാം, പക്ഷെ ഇവയില്‍ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ സഞ്ചരിക്കുമ്ബോള്‍ ആശയ വിനിമയങ്ങള്‍ എന്നിവയില്‍ നിന്നുള്ള തടസങ്ങളും ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സാമ്ബത്തിക ബാധ്യതകളുടെ മേല്‍ ഈ ആഴ്ച നല്ല ശ്രദ്ധ വേണ്ടി വേണ്ടി വര്‍മ. ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ വക്ര ഗതിയില്‍ സഞ്ചരിക്കുന്നതാണ്. അതിനാല്‍ അടുത്ത നവമ്ബര്‍ വരെ സാമ്ബത്തിക വിഷയങ്ങള്‍ അല്പം സാവധാനത്തില്‍ ആയിരിക്കും നീങ്ങുക. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ ഒഴിവാക്കേണ്ടതാണ്. പങ്കാളിത്ത ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയയ സാമ്ബത്തിക പ്ലാനുകള്‍ക്ക് അത്ര അനുയോജ്യമായ സമയമല്ല. മണി ചെയിന്‍, സെക്യൂര്‍ അല്ലാത സമ്ബാദ്യ പദ്ധതികളില്‍ ചെന്ന് തലയിടരുത്. ജോലി സ്ഥലത്തു പല വിധത്തിലുള്ള തര്‍ക്കങ്ങളും ഉണ്ടാകാം. അതിനാല്‍, നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ചയും കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . എങ്കിലും ഗ്രൂപ്ബന്ധങ്ങളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ഏഴാം ഭാവാതിലൂടെ വക്രഗതിയില്‍ ഈ ആഴ്ച മുതല്‍ സഞ്ചരിക്കാന്‍ തുടങ്ങും. അതിനാല്‍ അടുത്ത നവംബര്‍ വരെ ബന്ധങ്ങളില്‍ നിന്നുള്ള പല വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങള്‍ക്കും വ്യക്തി ബന്ധങ്ങള്‍ക്കും അത്ര യോജിച്ച ബന്ധം അല്ല.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ജോലി, , ജീവിതാ മാര്ഗം, എംപ്ലോയര്‍ , എന്ന വിഷയങ്ങളെ ശുക്രന്‍ സ്വാധീനിക്കും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രന്‍ ഈ മാസം മുഴുവനും ഈ വിഷയങ്ങളില്‍ സങ്കീര്‍ണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകാം.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
സാമ്ബത്തിക വിഷയങ്ങളിന്മേല്‍ അല്‍പ നാളേക്ക് വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ശുക്രന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. അപ്പോള്‍ സാമ്ബത്തിക വിഷയങ്ങളെകുറിച്ചുള്ള കടുതല്‍ കണക്ക് കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനംകൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , എന്നിവയും പ്രതീക്ഷിക്കുക. പ്രതീക്ഷിക്കാതെ ഉള്ള ധന ലാഭവും ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള പല ഉത്തരവാദിത്തങ്ങളും അല്‍പ നാളേക്ക് നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ചൊവ്വ നിങ്ങളുടെ കുടുംബത്തെ സൂചിപ്പിക്കുന്ന മേഖലയില്‍ വക്ര ഗതിയില്‍ ഈ ആഴ്ച മുതല്‍ സഞ്ചാരം തുടങ്ങും. നവംബര്‍ വരെ ഈ അവസ്ഥയില്‍ ആയിരിക്കും. മുതിര്‍ന്നവരുടെ ആരോഗ്യത്തിന് മേല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. പല വിധത്തില്‍ ഉള്ള റിയല്‍ സ്റ്റേറ് ഡീലുകളും പ്രതീക്ഷക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാള്‍, ബിസിനാസ്ബന്ധങ്ങള്‍,തെളിഞ്ഞുനില്‍ക്കുന്നശത്രുക്കള്‍,എഗ്രീമെന്റുകള്‍, കൊണ്ട്രാക്‌ട്ടുകള്‍എന്നാവിഷയങ്ങളെ . ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍എന്നിവയില്‍ ഉള്ളനിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦. പുതിയ ജോബ് ഓഫര്‍ ദൂര യാത്രകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തെ വക്ര ഗതിയില്‍ സ്വാധീനിക്കും. സഹോദരങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. അവരുടെ ജീവിതത്തില്‍ പല നീക്കങ്ങളും ഉണ്ടാകാം. മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ജോലികളില്‍ എല്ലാം തന്നെ റീ വര്‍ക്കുകളും ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങള്‍, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍, ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും പ്രതീക്ഷിക്കുക . ചൊവ്വ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ വക്ര ഗതിയില്‍ഈ ആഴ്ച മുതല്‍ സ്വാധീനിക്കുന്നതാണ്. പുതിയ സാമ്ബത്തിക പദ്ധതികള്‍ ഈ അവസരം പാടുള്ളതല്ല . മാണി ചെയിന്‍ പോലുള്ള പദ്ധതികളില്‍ അടുത്ത നവംബര്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്.

Read more topics: # Semptember second week horoscope
Semptember second week horoscope

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES