ലക്ഷ്മീ ഭജനത്തിന് ഏറെ പ്രധാൻഗ്യമുള്ള ദിനങ്ങളിൽ ഒന്നാണ് വെള്ളിയാഴ്ചകൾ. എന്നാൽ മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക നക്ഷത്രം വരുന്ന ദിനങ്ങൾ എന്നിവയും ദേവി ഭജനത്തിന് അത്യുത്തമമാണ്. മഹാലക്ഷ്മീ അഷ്ടകം പോലെ പ്രധാനമാണ് ദേവി ഭജനത്തിന് മഹാലക്ഷ്മീ സ്തവം.നിത്യവും ഗ്രഹത്തിൽ ശ്രീപാർവതി സരസ്വതീ എന്ന് തുടങ്ങുന്ന ഈ സ്തവം ജപിച്ചാൽ ദാരിദ്ര്യം ഉണ്ടാകില്ല എന്നും ഐശ്വര്യം ഉണ്ടാകും എന്നും വിശ്വസിക്കുന്നു.
മഹാലക്ഷ്മി സ്തവം
ശ്രീപാർവതി സരസ്വതീ
മഹാലക്ഷ്മീ നമോസ്തുതേ
വിഷ്ണു പ്രീയേ മഹാമായേ
മാഹാലക്ഷ്മീ നമോസ്തുതേ
കമലേ വിമലേ ദേവീ
മാഹാലക്ഷ്മീ നമോസ്തുതേ
കാരുണ്യനിലയേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ
ദാരിദ്രദുഃഖശമനീ
മഹാലക്ഷ്മീ നമോസ്തുതേ
ശ്രീദേവീ നിത്യകല്യാണീ
മഹാലക്ഷ്മീ നമോസ്തുതേ
സമുദ്രതനയേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ
രാജലക്ഷ്മീ രാജ്യലക്ഷ്മീ
മഹാലക്ഷ്മീ നമോസ്തുതേ
വീരലക്ഷ്മീ വിശ്വലക്ഷ്മീ
മഹാലക്ഷ്മീ നമോസ്തുതേ
മൂകഹന്ത്രി മന്ത്രരൂപേ
മഹാലക്ഷ്മീ നമോസ്തുതേ
മഹിഷാസുരസംഹർത്രി
മഹാലക്ഷ്മീ നമോസ്തുതേ
മധുകൈടഭവിദ്രാവേ
മഹാലക്ഷ്മീ നമോസ്തുതേ
ശംഖുചക്രഗദാഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ
വൈകുണ്ഠഹൃദയാവാസേ
മഹാലക്ഷ്മീ നമോസ്തുതേ
പക്ഷീന്ദ്രവാഹനേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ
ധാന്യരൂപേ ധാന്യലക്ഷ്മീ
മഹലക്ഷ്മീ നമോസ്തുതേ