മേട മാസത്തിലെ വിശേഷപ്പെട്ട മുപ്പെട്ട് വെള്ളി

Malayalilife
 മേട മാസത്തിലെ വിശേഷപ്പെട്ട  മുപ്പെട്ട് വെള്ളി

 ലക്ഷ്മീ ഭജനത്തിനു ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ് വെള്ളിയാഴ്ചകൾ. അതിൽ ഏറെ ശ്രേഷ്‌ഠമായിട്ടുള്ളത് മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക  നക്ഷത്രം വരുന്ന  ദിനങ്ങൾ തന്നെയാണ്. നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള ജപം വിശേഷ  ദിവസങ്ങളിൽ  ഇരട്ടി ഫലം നൽകും എന്നാണ് വിശ്വാസം .  അതുകൊണ്ട് തന്നെ ഇന്ന് മേടമാസത്തിലെ മുപ്പെട്ട് വെള്ളി ദിനം കൂടിയാണ്.  ഈ ദിനത്തിലെ   ലക്ഷ്മീ ഭജനം വീടിനും കുടുംബത്തിനും സമാധാനവും ഐശ്വര്യവും നൽകും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. 

മഹാലക്ഷ്മീ അഷ്ടകം പോലെ  പ്രധാനമാണ് ലക്ഷ്മീദേവിയെ ഭജിക്കാൻ  മഹാലക്ഷ്മീ സ്തവം. നിത്യവും  ജപിക്കുന്ന ഭവനത്തിൽ  ശ്രീപാർവതി  സരസ്വതീ എന്ന് തുടങ്ങുന്ന ഈ സ്തവം ദാരിദ്ര്യം ഉണ്ടാവില്ല എന്നാണു വിശ്വാസം.

 ലക്ഷ്മീദേവി എന്ന് പറയുന്നത് സർവൈശ്വര്യത്തിന്റെ ദേവതയാണ്. ആദിപരാശക്തിയുടെ അവതാരമാണ് ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി .  എല്ലാവിധ ഐശ്വര്യങ്ങളും ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ സിദ്ധിക്കും എന്നാണു വിശ്വാസം. അത്യന്തം ശ്രേഷ്ഠമായണ് നിത്യവും ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് .  അതുകൊണ്ട് തന്നെ മുപ്പട്ട് വെള്ളിയായ ഇന്ന്   ലക്ഷ്മീദേവിയുടെ വിവിധ ഭാവങ്ങൾ  വർണിക്കുന്ന  മഹാലക്ഷ്മീ സ്തവം ജപിക്കുന്നത് ഏറെ ഗുണകരമായി മാറുന്നതുമാണ്.
 

Importance of muppettu velli in april month

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES