ഐശ്വരത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ഒരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. ഓരോ മലയാളിക്കും തങ്ങളുടെ ജീവിതത്തിലെ മേടമാസത്തിലെ വിഷു പുതുവര്‍ഷത്തിലേക്കുള്ള ഒരു കാൽവയ്‌പ്പ് കൂടിയാണ്. മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീതി ഒരിക്കൽ കൂടി വിച്ചോതുന്ന ഒന്നാണ് വിഷു. മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസം ആണ് നാം വിഷുവായി കണക്കാക്കുന്നത്. വിഷുവെന്നത് തുല്യമായത് എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ രാത്രിയും പകലും തുല്യമായ ദിനം കൂടിയാണ് വിഷു ദിനം.
വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും സുപ്രധാനമായ ആചാരമാണ് വിഷുക്കണി. വിഷുദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പുലര്‍ച്ചെ കണികണ്ട് ഉണരുന്നതോടെയാണ്. വിഷുക്കണി ഒരുക്കുന്നത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ്. നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും സമീപമായി ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍,നാണയങ്ങൾ എന്നിവയും വയ്ക്കുന്നു. വിഷു ദിനത്തിലെ മറ്റൊരു പ്രത്യേകതയാണ് വിഷുകൈനീട്ടം. കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം ഗൃഹനാഥനാണ് നൽകുക. പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്ക് വർഷം മുഴുവനും സമ്പൽ സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്.
അതേസമയം വിഷുവിന് ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് വിഷു വ്രതം. വൃതം എടുക്കുന്നതിന് തലേ നാൾ വീടും പരിസരവും ശുചിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം തന്നെ മൽസയ മാംസാദികൾ പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. പിന്നാലെ വൈകുന്നേരം കണി ഒരുക്കി കൃഷ്‌ണമന്ത്രങ്ങൾ ഉരുവിടേണ്ടതാണ്. ഈ ദിവസം ഏതെങ്കിലും ധനം നൽകുന്നതും ഉത്തമമാണ്. തുടർന്ന് വിഷു ദിനത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുനേറ്റ് കണികാണേണ്ടതുമാണ്. കണികണ്ടതിന് പിന്നാലെ അരമണിക്കൂർ എനിക്കിലും പ്രാർത്ഥനകളിൽ മുഴുകേണ്ടത് അത്യാവശ്യമാണ്. അന്നേ ദിവസം കൃഷ്ണക്ഷേത്ര ദർശനവും നിർമാല്യ ദർശനവും നടത്തേണ്ടതാണ്. ഇത് കൂടാതെ ക്ഷേത്രത്തിൽ നിന്ന് കൈനീട്ടം ലഭിക്കുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. ഓം ക്ലിഎം കൃഷ്ണനായ നമഹ എന്നുള്ള മന്ത്രം ക്ഷേത്രത്തിലോ ഭാവനത്തിലോ ഇരുന്നു ആയിരത്തി ഒന്ന് തവണ ജപിക്കണം. ഇത് കൂടാതെ കൃഷ്ണന്റെ അഷ്‌ടോത്തരം ജപിക്കുന്നത് സഹസ്ര നാമം ജപിക്കുന്നതും ഗുണകരമാണ്. വ്രതം നോൽക്കുന്നർ വിഷുനാളിൽ മഞ്ഞ വസ്ത്രമോ വെള്ള വസ്ത്രമോ ധരിക്കുന്നത് ശുഭകരമാണ്. ഇതിന് പുറമെ വിഷു ദിനത്തിൽ വസ്ത്രം ധനം ചെയ്യുന്നത് സമ്പത്ത് വർധിപ്പിക്കുകയും ചെയ്യും. അരി ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത് ആ വര്ഷം അന്നം മുറ്റത്തെ കാക്കും. ദേവന് ഉടയാട സമർപ്പിക്കുന്നത് മാനസിക വിഷമാകത്തൽ അകറ്റാൻ സഹായിക്കുന്നു. വിഷു നാളിൽ തൃക്കൈ വെണ്ണ കൃഷ്ണൻ സമർപ്പിക്കുന്നത് സന്താനഭാഗ്യം ഉണ്ടാകാൻ ഉത്തമമാണ്. വിഷു ദിനത്തിൽ പ്രഭാത്തിൽ പാലോ പഴവർഗ്ഗങ്ങളോ കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണമായി പച്ചരി ചോറ് കഴിക്കാവുന്നതാണ്. സാന്ത്യ സമയം ക്ഷേത്ര ദർശനം നടത്തി ദീപാരാധന തൊഴുതു കൊണ്ട് വ്രതം മുറിക്കാവുന്നതുമാണ്. ശേഷം കണിവെച്ച ഫലവർഗ്ഗങ്ങളോ നിത്യേനെ കഴിക്കുന്ന ആഹാരങ്ങളോ കഴിക്കാവുന്നതാണ്. എന്നാൽ മൽസ്യ മാംസാദികൾ വിഷുനാളിൽ പരിപൂർണമായും ഉപേക്ഷിക്കേണ്ടതാണ്. എന്നാൽ ചിലരാകട്ടെ വിഷുനാളിൽ ഭക്ഷണം പൂർണമായും ഉപേക്ഷിച്ചു കൊണ്ട് വ്രതം അനുഷ്‌ടിക്കാറുണ്ട്. സമ്പൽ സമൃദ്ധിയുടെ ദിനമായ വിഷുവും ഭക്ഷണം ഉപേക്ഷിച്ച വ്രതം എടുക്കുന്നതിനേക്കാൾ ഉചിതം ഭക്ഷണം കഴിച്ചു കൊണ്ടുള്ള വ്രതം എടുക്കുന്നതുമാണ്.