ജൂണ്‍ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
ജൂണ്‍ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

നിങ്ങളുടെ കുടുംബ ജീവിതം, ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്നിങ്ങളുടെ കുടുംബ സ്വത്തു, അംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, . പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, അവരുടെ ആരോഗ്യം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ആഴ്ച മുഴുവന്‍ ഉണ്ടാകും. മാതാപിതാക്കള്‍ , മുതിര്‍ന്നവ്യക്തികള്‍ എന്നിവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങള്‍ എന്നിവയെ ബുധന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. സ്വന്തം സംരംഭങ്ങള്‍, ആശയ വിനിമയം എന്നിവയില്‍ നിന്ന് പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. . പഠനം, പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി കൂടുതല്‍ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം പുതിയ സംരംഭങ്ങള്‍ക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവന്‍ അധ്വാന ഭാരം കൂടിയ രീതിയില്‍ ഉള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയില്‍ ബുധന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. . സാമ്ബത്തിക വിഷയങ്ങളിലെ സന്കീര്‍ണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാന്‍ കഴിയുക. അതിനാല്‍ അതീവ ശ്രദ്ധ പെട്ടന്നുള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക ജോലിയില്‍ ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാല്‍ ശ്രദ്ധയോടെ നീങ്ങുക. ജോലിയില്‍ പല വിധത്തില്‍ ഉള്ള സങ്കീര്‍ണതകള്‍ ഉണ്ടാകും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേല്‍ വളരെ അധികം ആശങ്ക ഉണ്ടാകുന്ന അവസരമാണ്. ബുധന്‍ വക്ര ഗതിയില്‍ ആണ് നീങ്ങുന്നത്. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ് ഭൂത കാലത്ത് നിന്നുള്ള സുഹൃത്തുക്കള്‍ , പരിചയക്കാര്‍ എന്നിവരെ കാണാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാനുയ്. . നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്. ജോലി സ്ഥലത്ത് ചൊവ്വയുടെ സ്വാധീനം ആണ് ഉള്ളതു. അതിനാല്‍ പല തരത്തില്‍ ഉള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികമായ സമ്മര്‍ദ്ദം വര്‍ധിക്കുന്ന സമയമാണ്. ഈവിഷയത്തെ ബുധന്‍ വക്രഗതിയില്‍ സ്വാധീനിക്കുന്നു. ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. ദൂരയാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെകുറിച്ചുള്ള ആശങ്ക എന്നിവ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം ഈ അവസരം പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ലോംഗ് ടേം ജോലികളില്‍ നിന്നുള്ള പല തരം വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. ബുധന്‍ വക്ര ഗതിയില്‍ ലോങ്ങ്‌ ടേം ബന്ധങ്ങളെ, കൂട്ടുകെട്ടുകളെ സ്വാധീനിക്കുന്നു. ലോങ്ങ്‌ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധിസാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത്നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത്ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടിവരും.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ ജോലിയെ ബുധന്‍ സങ്കീര്‍ണമായ രീതിയില്‍ സ്വാധീനിക്കും. ഈ ഗ്രഹം വക്രഗതിയില്‍ ആണ് നീങ്ങുന്നത്. ക്രിയേറ്റീവ് രംഗത്ത്നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നീ രംഗത്ത്പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്തജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്നസാഹചര്യമാണ്. ചൊവ്വ ഈ ആഴ്ച മുതല്‍ നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ സാമൂഹിക ബന്ധങ്ങള്‍, പ്രേമ ബന്ധം, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ദൂരയാത്രകള്‍, ആത്മീയത, എന്നിവയെ ബുധന്‍ സ്വാധീനിക്കുന്നു.. ബുധന്‍ ഈ മാസം മുഴുവനും ഈ വിഷയങ്ങളില്‍ സങ്കീര്‍ണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്രഗതിയില്‍ ആണ്നീങ്ങുന്നതിനാല്‍ ദൂരയാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥയാത്രകള്‍, ഉപരിപഠനത്തിനുവേണ്ടി ഉള്ള യാത്രകള്‍, എഴുത്ത്പ്രസിദ്ധീകരണം എന്നീ മേഖലയില്‍ നിന്നുള്ള നിരവധിജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം. എങ്കിലും അല്‍പസ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗംആകും. ആശയവിനിമയ രംഗത്ത്നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ്‌അവസരങ്ങള്‍, വിദേശത്നിന്നുള്ള ജോലികള്‍, നിയമവശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സാമ്ബത്തിക വിഷയങ്ങള്‍, പങ്കാളിത ബന്ധം എന്നിവയുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. ബുധന്‍ ഇപ്പോള്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു ഈ ഗ്രഹം വക്രഗതിയില്‍ ആണ്നീങ്ങുന്നത് . അപ്പോള്‍ സാമ്ബത്തിക വിശയങ്ങളെ കുറിച്ചുള്ള കൂടുതല്‍ കണക്ക് കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന്കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തുതീര്‍പ്പുകള്‍, ഇത് വരെ ലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചുനല്‍കേണ്ട ബാധ്യത എന്നിവ അല്‍പ നാളേക്ക് നിങ്ങളെ പിന്തുടരും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ ആഴ്ച മുഴുവന്‍ നിങ്ങളുടെ ബന്ധങ്ങളെ ബുധന്‍വക്രഗതിയില്‍സ്വാധീനിക്കുന്നു. ജോലി, നിയമപരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവശ്രദ്ധഉണ്ടാകണം പുതിയ ബന്ധങ്ങള്‍ക്ക് അത്ര യോജിച്ച സമയമല്ല ഇത്. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലിസ്ഥലത്തെ ബുധന്‍ വക്രഗതിയില്‍ സ്വാധീനിക്കുന്നു. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടിവരും. പുതിയ സഹപ്രവര്‍ത്തകര്‍, ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗംആകുന്നതാണ്. നിരവധി ചെറു ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ല്സ്, അദ്ധ്യാപനം എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നീ മേഖലയിലൂടെ ബുധന്‍ നീങ്ങുന്നു. ഈ ഗ്രഹം വക്രഗതിയില്‍ ആണ് നീങ്ങുന്നത് . അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെ മേല്‍ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികള്‍, യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈ ജോലികളില്‍ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍, അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ളശ്രമം, ക്രിയേറ്റീവ് ജോലികള്‍ , നെറ്റ്‌വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍, ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍, ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട്ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

Fourth week of June astrology with jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES