എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം മുതൽ അടുത്ത മാസം വരെ നിങ്ങളുടെ കുടുംബ ജീവിത, ശ്രദ്ധ നേടും. വീടിനോട് അനുബന്ധമായ പല കാര്യങ്ങളിലും ഏറ്റെടുക്കേണ്ടി വരുന്നതാണ്. ഇവയൊന്നും അത്ര എളുപ്പം ആയിരിക്കുകയില്ല. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യതിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവ ഉണ്ടാകാം. വീടിനുള്ളിൽ ചർച്ചകളും നടക്കുന്നതാണ്. വീട് മോദി പിടിപ്പിക്കൽ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം, ഇവയിൽ നിന്നെല്ലാം തന്നെ അധ്വാന ഭാരം വര്ധിക്കുന്നതാണ്. ചെറു യാത്രകൾ, അവയിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം എന്നിവ എല്ലാം പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ നിങ്ങളുടെ സഹായം ആവശ്യമാകും. ജോലിയിലും , ജോലി സ്ഥലത്തും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം, ചില ജോലികളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക, പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, വീട് മാറ്റം, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. കലാ രംഗത് നിന്നുള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ സമയം വളരെ പ്രധാനമാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. മറ്റുള്ളവരെ കൂടുതൽ കേൾക്കേണ്ട അവസരമാണ്.പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകും. ബിസിനസ് ബന്ധങ്ങളിലും പല തരത്തിൽ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. സാമ്പത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. . അതിനാൽ സാമ്പത്തിക വിഷങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ ആവശ്യം ആയി വരും. നിങ്ങൾ വിചാരിക്കാത്ത സമയത്തുള്ള ചിലവുകളും ഈ സമയം വന്നു ചേരുന്നതാണ്. ജോലിയിൽ ചില പ്രോജെക്ട്കട്ടുകളുടെ പൂർത്തീകരണം, പുതിയ ഉത്തര വാദിത്തങ്ങൾ, കുടുംബത്തോടുള്ള ശക്തിപ്രകടനം എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ ഈ മാസം ഉണ്ടാകും. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം വർധിക്കുന്നതാണ്. ഉപരിപഠനത്തിനുള്ള അവസരവും പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ കുട്ടികൾ അവരുടെ ജീവിതം എന്നിവ വളരെ പ്രധാനമായിരുന്നു. ഈ മാസവും ഈ വിഷയങ്ങൾക്ക് പ്രാധാന്യം ഉണ്ട്.പുതിയ ലോങ്ങ് ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തര്ക്കനങ്ങൾ, ചര്ച്ചനകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക.കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവര്ക്കൊ പ്പം പ്രവര്ത്തി ക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. സിംഗിൾ വ്യക്തികൾക്ക് അവർക്ക് മനസിന് ഇണങ്ങിയ വ്യക്തികളെ കാണാനും സംസാരിക്കാനും ഉള്ള അവസരവും ഉണ്ടാകും. പക്ഷെ എല്ലാറ്റിലും തന്നെ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി അധിക റിസ്കുകൾ ഒഴിവാക്കുക. ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി, ആരോഗ്യം എന്നിവയും പ്രധാനമാണ്. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. വളരെ മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കേണ്ടതിനാൽ വളരെ ശ്രദ്ധിക്കണം. സഹ പ്രവർത്തകർ, അധികാരികൾ എന്നിവരോടുള്ള സംസാരം മിത്തമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഈ മാസം ജോലി സ്ഥലത്തു അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. വൈകാരികമായ സമ്മർദ്ദം, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധം ആകാം, ഇവ സൃഷ്ടിക്കാൻ ഉള്ള ശ്രമവും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ നിങ്ങളുടെ വീട്, കുടുംബം എന്ന വിഷയങ്ങൾ വളരെ സജീവമാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ സമയം ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. സിനിമ, ഫാഷൻ, പൊളിറ്റിക്സ്, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകുന്നതാണ്.. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തി ക്കാൻ ഉള്ള അവസരങ്ങൾ, കുട്ടികളെ കുറിച്ചുള്ള ആശങ്ക സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം, പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയുംപ്രതീക്ഷിക്കാം. നിങ്ങളുടെ പ്രേമ ബന്ധം , വിവാഹം എന്നിവയും പ്രധാനമാണ്. ഈ ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ കൂട്ടുകെട്ടുകൾ, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ തർക്കങ്ങൾ, ലോങ്ങ് ടേം ജോലികൾ, ഈ ജോലികളിൽ പൂർത്തീകരണം എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുത്. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലി സ്ഥലത്തു പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക, പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള പ്രോജെക്ട്കട്ടുകളിൽ ആഡ് ഓൺ ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കഴിഞ്ഞ മാസത്തേതു പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ യാത്രകൾ , സഹോദരങ്ങൾ എന്ന വിഷയങ്ങൾ വളരെ പ്രധാനമാണ്. നിരവധി യാത്രകൾ, സഹോദരങ്ങളും ആയുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം, ഇവയിൽ നിന്നെല്ലാം തന്നെ അധ്വാന ഭാരം വര്ധിക്കുന്നതാണ്. ചെറു യാത്രകൾ, അവയിൽ നിന്നുണ്ടാകുന്ന സമ്മർദം എന്നിവ എല്ലാം പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ നിങ്ങളുടെ സഹായം ആവശ്യമാകും. മീഡിയ, അദ്ധ്യാപനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഈ മാസം ലഭിക്കുന്നതാണ്. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തരത്തിൽ ഉള്ള സമ്മർദ്ദം ഉണ്ടായി വരുന്നതാണ്. ദൂര യാത്രകൾ, ഉപരി പഠനത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ഈ മാസം തന്നെ പല റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകും, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം, കുടുംബ യോഗങ്ങൾ, വീട്ടിലെ മുതിർന്ന വ്യക്തികളുടെ കാര്യത്തിൽ ഉള്ള ആശങ്ക എന്നിവയും ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളും പൂർത്തീകരിക്കേണ്ടി വരും. ജോലിസ്ഥലത് പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ അവസ്ഥ മറ്റെല്ലാവരും ശ്രദ്ധിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. കുട്ടികൾ യൂതഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. സിംഗിൾസ് ആയവർക്ക് അവർ ഇഷ്ടപ്പെടുന്ന വ്യക്തികളെ കാണാനും ആശയ സംവാദത്തിനും ഉള്ള അവസരങ്ങൾ ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും സാമ്പത്തിക വിഷയങ്ങളുടെ മേൽ ഉള്ള ശ്രദ്ധ വർധിക്കുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ മാസവും പ്രതീക്ഷിക്കുക. വിചാരിക്കാതെ സമയത് പല ചിലവുകളും ഉണ്ടാകുന്നതാണ്. മാണി ചെയിൻ പോലുള്ള സംരംഭങ്ങളിൽ നിന്ന് മാറി നിൽക്കുക. ജോലിയിലും പ്രധാന പ്രോജെക്ട്കട്ടുകൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. നിരവധി ചെറു യാത്രകൾ, ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരെ കാണാനും ഉള്ള അവസരങ്ങൾ ഉണ്ടാകും. നിരവധി ചെറു യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ മാസം വളരെ പ്രധാനവും സങ്കീർണവും ആണ്. ഇലക്ട്രോണിക് ഉപകാരങ്ങൾ വാങ്ങാനും റിപ്പയർ ചെയ്യാനും ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ , ആത്മീയ വിഷയത്തിൽ ഉള്ള താല്പര്യം, എന്നിവയും ഉണ്ടാകും. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും നിങ്ങളുടെ വ്യക്തി ജീവിതം ബന്ധങ്ങൾ എന്നിവ പ്രധാനം ആകുന്നതാണ്. വിവാഹം, ആരോഗ്യം നിങ്ങളുടെ ജോലി അനഗ്നെ നിങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുക, പുതിയ ജോലിക്ക് ഉള്ള വസരം എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളും ശ്രദ്ധ നേടുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ സങ്കീര്ണംയ ആകുന്നതാണ്. ചില സാമ്പത്തിക വിഷയങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ബിസിനസ്/ ജീവിത, പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. സമ്പത്തിനെ കുറിച്ചുള്ള തർക്കങ്ങൾ ചർച്ചകൾ എന്നിവ ഈ മാസത്തിന്റെ ഹൈലൈറ് ആകും. ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ അവസ്ഥയിൽ എത്താം ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകൾ , അസ്ഥിരമായ അവസ്ഥ, സഹോദരങ്ങൾ, അയൽക്കാർ, മറ്റു ബന്ധുക്കൾ എന്നിവരെ കാണാൻ ഉള്ള അവസരവും ഈ മാസം ഉണ്ടാകും. അത് പോലെ തന്നെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയം പ്രധാനമാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും നിങ്ങളുടെ മാനസികമായ ഭാരങ്ങൾ വർധിക്കുന്നതാണ്. അതിനാൽ വിവാദങ്ങൾ, തർക്കങ്ങൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നിങ്ങളുടെ ജോലി സ്ഥലം, ആരോഗ്യം എന്ന വിഷയങ്ങളും വളരെ പ്രധാനമാണ്. ജോലി സ്ഥലത്തു ഉള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ട ശ്രമം എന്നിവയും ഉണ്ടാകും. നിങ്ങളുടെ ഭക്ഷണം, വർക്ക്ഔട്ട് എന്നിവയും ഈ മാസം പ്രധാനം ആണ്. പുതിയ ബിസിനസ് ബന്ധം , വ്യക്തി ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധഹങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ബന്ധങ്ങളിൽ തർക്കങ്ങൾ, ഒഴിഞ്ഞു പോക്ക് എന്നിവയും പ്രതീക്ഷിക്കുക. ശ്രദ്ധിച്ചില്ല എങ്കിൽ പല തെറ്റുകളും ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ദൂര യാത്രകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളും ഈ മാസം ഉണ്ടാകും. വിചാരിക്കാത്ത സമയത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ടതായി വരുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവ ഹൈ ലൈറ്റ് ചെയ്യപ്പെടുന്നതാണീ. പുതിയ ലോങ്ങ് ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തര്ക്കനങ്ങൾ, ചര്ച്ചനകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള തർക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. കുട്ടികളുടെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഈ മാസത്തിന്റെ ആദ്യ രണ്ടാഴ്ച പല വിഷയങ്ങളെയും കുറിച്ചുള്ള നെഗറ്റിവ് ചിന്തകൾ കൂടുതലായി ഉണ്ടാകാം. അതിനാൽ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, ജോലിയിൽ പൂർത്തീകരണം ഉണ്ടാകും, പല ജോലികളും പെട്ടന്ന് ചെയ്തു തീർക്കേണ്ടി വരുന്നതാണ്. സഹ പ്രവര്തകരുമായുള്ള തർക്കങ്ങൾ, മല്സര സ്വഭാവം ഉള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ശാരീരിരികവും മാനസികവും ആയ ആരോഗ്യവും പ്രധാനമാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്നതാണ്. നിങ്ങളെ മറ്റുള്ളവർ അംഗീകരിക്കുന്ന സമയവും ഈ മാസത്തിന്റെ പ്രത്യേകത ആണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുമ്പോൾ വളരെ ശ്രമകരമാ ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ഇന്റെര്വ്യൂക, ജോലി സംബന്ധമായ ചര്ച്ള കൾ , ജോലിയിൽ നിങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള ചര്ച്ചികൾ എന്നിവയും ലഭിക്കുന്നതാണ്. ജോലിയില്ലാത്തവർ ഈ സമയം ജോലി ലഭിക്കാൻ ശ്രമിക്കേണ്ടതാണ്. അത് പോലെ തന്നെ , പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം ചര്ച്ച്കൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക. സ്പോർട്സ്, പൊലീസ്, അഡ്‌മിൻ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ പ്രധാനമാണ്. ടെക്ക്നിക്കൽ രംഗത്ത് ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. പുതിയ ടീമിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, ഇവ എല്ലാം തന്നെ ഈ സമയം ഉണ്ടാകുന്നതാണ്. ദീര്ഘ നാളേക്ക് ഉള്ള പദ്ധതികൾ ഈ അവസരം രൂപീകരിക്കുന്നതാണ്. ടീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകും. സ്വന്തം സംരഭങ്ങൾ ഉള്ളവർക്ക് ഈ സമയം വളരെ സങ്കീർണമാണ്. ചെറു ഗ്രൂപ്പുകൾ അവര്ക്കൊ പ്പം പ്രവര്ത്തിോക്കാനുള്ള അവസരവും ഉണ്ടാകും. പ്രേമ ബന്ധത്തിൽ പുതിയ തുടക്കം ഇടാനുള്ള അവസരവും ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഈ മാസം ലബ്ബഹിക്കും. അവരുടെ ജീവിതം, പരിപോഷണം എന്നിവയും വളരെ പ്രധാനമാണ്.