സംഹാരത്തിന്റെ ദേവതയായ ഭദ്രകാളിയെ നാം കാണാറുള്ളത് രൗദ്രഭാവത്തോടെയാണ്. ഭഗവതിയുടെ രൗദ്രഭാവത്തെയാണ് ദേവീമാഹാത്മ്യത്തില്‍ ഭദ്രകാളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അജ്ഞതയെ അകറ്റുകയും ജ്ഞാനം നല്‍കുകയും ചെയ്യുന്നതോടൊപ്പം പ്രപഞ്ചത്തെ പരിപാലിക്കുകയുമാണ് ഭദ്രകാളിയുടെ ജന്മം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭദ്രാകളിയുടെ രൂപം ഏറെ ഭയം ഉളവാക്കുന്ന ഒന്നാണ്. ഭദ്രകാളിയുടെ രൂപത്തെ വിശേഷിപ്പിക്കുന്നത് നാവ് പുറത്തേക്ക് നീട്ടുകയും ,ഒരു കൈയില്‍ ശരീരം വേര്‍പെട്ട് വാര്‍ന്നൊലിക്കുന്ന തലയും,മുറിച്ചെടുത്ത കൈകള്‍ അരക്കെട്ടില്‍ തൂക്കിയ രൂപത്തിലുമാണ്. നമ്മുടെ ഉള്ളിലെ ഭയം അകലാനായി ഈ ഭയാനകമായ രൂപത്തെ ആരാധിക്കുന്നതിലൂടെ സാധിക്കുകയും ചെയ്യുന്നു.
എന്നാല്‍ പലപ്പോഴായി എവരെയും അലട്ടുന്ന ഒന്നാണ് ഭദ്രകാളിയുടെ രൂപം വീടുകളില്‍ സൂക്ഷിക്കാമോ എന്നത്. വീടുകളില്‍ ഭദ്രകാളിയുടെ രൂപം സൂക്ഷിക്കാവുന്നതാണ്. ഈ രൂപം വീടുകളില്‍ സൂക്ഷി്ക്കുന്നതിലൂടെ ദുഷ്ടശക്തികളുടെ കടന്നുകയറ്റം വീടുകളില്‍ ഉണ്ടാകുന്നതില്‍ നിന്ന് ചെറുക്കാനും സാധിക്കും. സര്‍വ്വ ഐശ്വര്യവും സമ്പത്തും, ദേവിയെ ആരാധിക്കുന്നതിലൂടെ നിലനില്‍ക്കും എന്നാണ് വിശ്വാസം .