ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമി നാളിലാണ് സാധാരണയായി ആവണി അവിട്ടം വരുന്നത്. ഹിന്ദു ആചാര പ്രകാരം ഈ ദിനത്തിന് ഏറെ പ്രാധാന്യവും നൽകി വരുന്നു. നാരിയൽ പൂർണ്ണിമ എന്ന പേരിലാണ് മഹാരാഷ്ട്രയിൽ ഇത് ആഘോഷിക്കുക.
അതേ സമയം പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നതോടൊപ്പം ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും ചെയ്യുന്നു.ഈ ദിവസം പൂണൂൽ മാറ്റുന്നതോടെ ബ്രാഹ്മണർ ഒരു വർഷം മുഴുവൻ ചെയ്ത പാപങ്ങളിൽ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്ന വിശ്വാസവും നിലനിൽകുന്നു. ആവണി അവ്ട്ടം എന്നപേരിൽ അഘോഷം ഏറെ നടക്കുന്നത് തെക്കേ ഇന്ത്യയിലാണ്.
ഇത്തരമൊരു രക്ഷാ സങ്കൽപ്പം ഉള്ള പശ്ചാത്തലത്തിലാകാം ആവണി അവിട്ടത്തിന് രക്ഷാ ബന്ധൻ ഇതേ ദിവസം ദേശ വ്യാപകമായി ആഘോഷിക്കപ്പെടുന്നത്. ഈ ദിവസത്തെ ആചാരത്തിന് ഉപാകർമ്മം എന്നാണ് പറയാറുള്ളത്. എന്നാൽ ഈ ദിനത്തിൽ വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ഗുണകരമായിട്ടാണ് കാണുന്നതും.
ബ്രാഹ്മണ യുവാക്കൾ ഈ ദിനത്തിൽ ആകും വേദ പഠനം ആരംഭിക്കുക. പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിഞ്ജാനത്തിൻറെ കണ്ണ് തുറക്കപ്പെടുന്നു എന്ന സങ്കൽപ്പവും നിലനിൽക്കുന്നുണ്ട്. എന്നാൽ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ബ്രാഹ്മണർ ഉപാകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.ഉപകർമ്മം സാധാരണയായി നടക്കുന്നത് സാമവേദികളാകട്ടെ ഗണേശ് ചതുർത്ഥി നാളിലാണ് നടക്കുന്നത്. ശുക്ള പക്ഷ ചതുർദശിയിലാണ് ഋഗ്വേദികളുടെ ഉപനയനം നടക്കുക.