മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. വിഷ്ണു മോഹിനി അവതാരം ആദ്യമായി കൈക്കൊള്ളുന്നത് പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ്. പിന്നാലെ ഭസ്മാസുര നിഗ്രഹണത്തിനും മോഹിനി രൂപം വിഷ്ണു സ്വീകരിച്ചു. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ ഇന്നിനെ ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്.
ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമായി അറിയപ്പെടുന്നത് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം ആണ്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ്. ഹരികന്യക ക്ഷേത്രം ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് മാറി കുന്ദംകുളം റൂട്ടിലാണ്. അരിയന്നൂർ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊണെന്നും അറിയപ്പെടുന്നുണ്ട്.
ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. അരിയന്നൂർ ആയി മാറിയിരിക്കുന്നത് ഹരികന്യകാപുരം ലോപിച്ചാണ്. നിരവധി മുനിയറകളും കുടക്കല്ലുകളുമുള്ള പ്രദേശമെന്ന നിലയിലും അറിയന്നൂർ പ്രശസ്‌തമാണ്. ഹരികന്യകാ ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തെ പഴക്കമുണ്ട്.