ഹൈന്ദവപുരാണങ്ങൾ അനുസരിച്ച പരമശിവന്റെ പത്നിയായാണ് ശ്രീ പാർവ്വതി ദേവി. പാർവ്വതി എന്ന പേരു വന്നത് പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ്. ഗണപതി , സുബ്രമണ്യൻ എന്നിവരാണ് പരമശിവന്റേയും പാര്വതിയുടെയും മക്കൾ. ജഗദംബയായ പാർവ്വതി ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ശ്രീപാർവ്വതി അറിയപ്പെടുന്നത് ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആയിട്ടാണ്. ആഹാരത്തിന്റെ ദേവതയായിട്ടുള്ളത് അന്നപൂര്‍ണ്ണേശ്വരിയാണ്. അന്നപൂര്‍ണ്ണേശ്വരി പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപം കൂടിയാണ്. ദാരിദ്ര്യവും പട്ടിണിയും അകലനായി അന്നപൂര്‍ണ്ണേശ്വരി ദേവീ ശ്ലോകം നിത്യവും അല്ലെങ്കില്‍ പൗര്‍ണ്ണമി നാളില്‍ ജപിക്കുന്നത് ബലവത്താകും എന്നാണ് വിശ്വാസം.
"അന്നപൂര്‍ണ്ണാം സദാപൂര്‍ണ്ണാം
പാര്‍വ്വതീര്‍ പര്‍വ്വ പൂജിതാം
മഹേശ്വരീരം ഋഷഭാരൂഢാം
വന്ദേ ത്വം പരേമശ്വരീം"
ദുർഗ്ഗ, കാളി, ഭുവനേശ്വരി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി, ഭഗവതി എന്നിങ്ങനെ ആയിരത്തോളം പേരുകൾ ആണ് ലളിതാ സഹസ്രനാമത്തിൽ പാർവ്വതിയുടേതായി പരാമർശിക്കുന്നത്. സർവ്വഗുണ സമ്പന്നയായ പാർവതി ദേവി ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകം കൂടിയാണ്.പാർവ്വതിയുടെ വാഹനം പൊതുവെ സിംഹം ആണെങ്കിലും വൃഷഭം(കാള) ആണ് മഹാഗൗരി രൂപത്തിൽ വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും ആണ് . ആദിപരാശക്തി മഹാഗൗരി രൂപത്തിൽ മൂവരും കുടികൊള്ളുന്നുമുണ്ട്.