വീട് ഒരുക്കി കഴിഞ്ഞാല്‍ പിന്നെ ഒരോ ചെറിയ കാര്യങ്ങല്‍ ശ്രദ്ധിച്ച് തുടങ്ങുകയായി. ഗ്രാമ പ്രദേശങ്ങളിലെ പോലെയല്ല നഗരത്തില്‍ എല്ലാത്തിനും ചിലവാണ് വെള്ളം, വൈദ്യുതി, വേസ്റ്റ്, എല്ലാം പൈസ കൊടുക്കണം. എന്നാല്‍ ഇതില്‍ പലതും കുറക്കാന്‍ സാധിക്കുന്നവയാണ് എന്നതാണ് സത്യം. ഊര്‍ജ ഉപയോഗം സാധാരണയില്‍ നിന്നും കുറക്കുന്നതിനാലാണ് എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കണം എന്ന് പറയുന്നത്. ഒരു വാട്ട് മുതല്‍ 150 വാട്ട് വരെയുള്ളവ ഇപ്പോള്‍ വിപണിയിലുണ്ട്. നീളത്തിലുള്ള ബോര്‍ഡില്‍ എല്‍.ഇ.ഡി ഘടിപ്പിച്ച ട്യൂബ് ലൈറ്റുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 28 വാട്ടിെന്റ ട്യൂബ് ലൈറ്റിന് പകരക്കാരനാകാന്‍ 20 വാട്ട് എല്‍.ഇ.ഡി മതി. ട്യൂബിെന്റ പത്ത് മടങ്ങ് ആയുസ്സുണ്ട്.
ഉപയോഗമനുസരിച്ച് പലരൂപത്തിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ വിപണിയിലുണ്ട്. ബള്‍ബ് ഹോള്‍ഡറിലിട്ട് ഉപയോഗിക്കാവുന്നവയടക്കം ഇതില്‍പ്പെടും. വോള്‍ ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളും സീലിങ്ങില്‍ ഘടിപ്പിക്കാവുന്ന ഡൗണ്‍ ലൈറ്റുകളും ഫ്‌ലഡ് ലൈറ്റുകളും പൂന്തോട്ടത്തിലും ഗേറ്റിന് മുകളിലും നടപ്പാതയോരത്തും സ്ഥാപിക്കുന്ന ഗാര്‍ഡന്‍ ലൈറ്റുകളുമെല്ലാം എല്‍.ഇ.ഡിയിലുമുണ്ട്. രാജ്യത്ത് ഉപയോഗത്തിലുള്ള എല്‍.ഇ.ഡിയില്‍ 85 ശതമാനവും ഇറക്കുമതിയാണ്. മികച്ചവ അല്ലെങ്കില്‍ അധികവൈദ്യുതി ചെലവാകും. വിലക്കുറവിെന്റ ആനുകൂല്യം വൈദ്യുതി ബില്ലിലൂടെ പാഴാകുമെന്ന് സാരം. വീടുകള്‍ ഭംഗിയാക്കി വെക്കുന്നതിനു എല്‍.ഇ.ഡി ലൈറ്റുകള്‍ സഹായിക്കുന്നു. ആദ്യ കാലങ്ങളില്‍ വിശേഷദിവസങ്ങളില്‍ മാത്രം വീടുകളില്‍ ഉപയോഗിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ ദിവസവും ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. രാത്രിയില്‍ നമ്മുടെ ഭവനം മനോഹരമാക്കാന്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് മാത്രമേ സാധിക്കു.