Latest News

വെണ്‍മ നഷ്ടപ്പെടാതെ വസ്ത്രം വൃത്തിയാക്കാം

Malayalilife
 വെണ്‍മ നഷ്ടപ്പെടാതെ വസ്ത്രം വൃത്തിയാക്കാം
  • 'എത്ര വൃത്തിയാക്കിയിട്ടും ചെളി പോകുന്നില്ല, എന്നാല്‍ ഒന്ന് മാത്രം നടക്കുന്നുണ്ട്, നിറം മങ്ങല്‍' എന്ന പരാതിക്കാരാണോ നിങ്ങള്‍?
  • വസ്ത്രം വൃത്തിയാക്കല്‍ എളുപ്പമാക്കാം..അതിനുള്ള വഴികള്‍ താഴെ.
  • ഒരു ബക്കറ്റ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് അഴുക്ക് വസ്ത്രങ്ങള്‍ അതില്‍ മുക്കിയെടുത്ത ശേഷം സോപ്പുപയോഗിച്ച് കഴുകുക. അഴുക്ക് എളുപ്പത്തില്‍ പോകും. വസ്ത്രത്തിന് മിനുസം തോന്നും.
  • #പട്ടുതുണികള്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ അല്‍പ്പം പയറുപൊടി ചേര്‍ത്താല്‍ വസ്ത്രങ്ങള്‍ ഉലഞ്ഞുപോകില്ല
  • പട്ടുതുണികളില്‍ എണ്ണ പുരണ്ടാല്‍ ആ ഭാഗത്ത് അല്‍പ്പം പച്ചപയര്‍ കുതിര്‍ത്ത് അരച്ചുപുരട്ടിയാല്‍ മതി
  • *വിയര്‍പ്പിന്റെ കറപോകാന്‍ ഉടുപ്പുകള്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ ഇടുക
  • പരുത്തിതുണികള്‍ ഇളം ചൂടുവെള്ളത്തില്‍ നനച്ചാല്‍ അഴുക്ക് വേഗം ഇളകികിട്ടും.
  • *തുണികളില്‍ ഇരുമ്പുകറ കണ്ടാല്‍ വാളന്‍ പുളി പിഴിഞ്ഞ ചാറുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകികളയുക
  • *മഞ്ഞള്‍ പുരണ്ട തുണികള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകികളയുക
  • *തുണിയില്‍ മുറുക്കാന്‍ കറവീണാല്‍ നാരങ്ങനീരോ തൈരോ പുരട്ടുക
  • *തുണിയില്‍ മഷിക്കറ പറ്റിയാല്‍ മഷി പുരണ്ട ഭാഗം തക്കാളിനീരുകൊണ്ട് തുടച്ചു ചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുക.
  • *അലക്കുവാനായി തുണി പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ അല്‍പ്പം ടെര്‍പന്റയിന്‍ ചേര്‍ത്താല്‍ വസ്ത്രം നന്നായി വെളുക്കും
  • *ബെഡ്ഷീറ്റുകള്‍, വിരിപ്പുകള്‍, മുതലായവയില്‍ വിയര്‍പ്പും അഴുക്കും ധാരാളം പറ്റിപ്പിടിച്ചു ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ അല്‍പ്പം ബേക്കിങ്ങ് പൗഡര്‍ ചേര്‍ത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞാല്‍ മതി
  • *വസ്ത്രങ്ങളില്‍ അമിതമായി അഴുക്കുപുരണ്ടാല്‍ അവ ഒരു ദിവസം മുഴുവന്‍ മോരില്‍ മുക്കിവെച്ചശേഷം സാധാരണ പോലെ വൃത്തിയാക്കിയാല്‍ മതി
  • പുതിയ വസ്ത്രങ്ങള്‍ ആദ്യമായി അലക്കുമ്പോള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ അര മണിക്കൂര്‍ നേരം കുതിര്‍ത്തു വയ്ക്കുക. ചായം ഇളകുന്നത് ഒഴിവാക്കാം.
  • വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മണ്ണെണ്ണ ചേര്‍ത്തശേഷം കഴുകിയാല്‍ വസ്ത്രങ്ങളുടെ പഴയ വെണ്‍മ വീണ്ടെടുക്കാം
  • തീപ്പൊരി വീണ് തുണികളില്‍ ചെറിയ കരിഞ്ഞ പാടുകള്‍ കണ്ടാല്‍ അവിടെ ഉള്ളിയോ സവാളയോ മുറിച്ചു തേക്കുക
  • വസ്ത്രങ്ങളില്‍ പൂപ്പല്‍ പിടിച്ചിട്ടുണ്ടെങ്കില്‍ ആദ്യം സോപ്പുപയോഗിക്കാതെ കഴുകി നന്നായി ഉണങ്ങിയ ശേഷം പൂപ്പല്‍ ഉള്ള ഭാഗങ്ങളില്‍ നാരങ്ങാ നീരു പുരട്ടി പത്തുമിനിറ്റിനുശേഷം സോപ്പുപയോഗിച്ച് കഴുകി വെയിലത്തുണക്കിയാല്‍ മതിയാകും
  • കറുത്ത പട്ടുതുണിയില്‍ പൂപ്പല്‍ പിടിച്ചാല്‍ അമോണിയ ലായനിയും മെതിലേറ്റഡ് സ്പിരിറ്റും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചു തുടച്ചു മാറ്റാവുന്നതാണ്
  • പട്ടുസാരികളില്‍ എണ്ണമയം പുരണ്ടാല്‍ ആ ഭാഗത്ത് അല്‍പ്പം പച്ചപ്പയര്‍ കുതിര്‍ത്ത് അരച്ചു പുരട്ടി കഴുകിയാല്‍ മതി.
  • നിറമുള്ള പട്ടുസാരികള്‍ അല്‍പ്പം കടുക്ക ചേര്‍ത്ത വെള്ളത്തില്‍ മുക്കിയെടുത്താല്‍ കൂടുതല്‍ ശോഭയുണ്ടാകും
  • വസ്ത്രങ്ങളില്‍ പശപറ്റിയാല്‍ കുറച്ച് വിന്നാഗിരി ചൂടാക്കി പുരട്ടി കഴുകിയാല്‍ പശ ഇളകിപ്പോകും
  • ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ത്ത് പട്ടുസാരി അതില്‍ മുക്കിയെടുത്താല്‍ ചുളി വീഴുകയില്ല
  • വിയര്‍പ്പിന്റെ കറ പോകാന്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ ഇട്ടാല്‍ നല്ലതാണ്
  • കോട്ടന്‍ സാരികള്‍ക്ക് കഞ്ഞി പിഴിയുമ്പോള്‍ അല്‍പ്പം ആലം കൂടി കലക്കിയാല്‍ നല്ല തിളക്കവും വെടിപ്പും കിട്ടും
  • തുവര്‍ത്ത് ഇടയ്ക്കിടെ വൃത്തിയാക്കാന്‍ ചൂടു കഞ്ഞി വെള്ളത്തില്‍ സോപ്പുപൊടി ചേര്‍ത്ത് തോര്‍ത്ത് അതില്‍ മുക്കിവെച്ചു കഴികിയെടുക്കുക
  • വസ്ത്രങ്ങളില്‍ ഗ്രീസ് പുരണ്ടാല്‍ ആ ഭാഗത്തു നനയ്ക്കാത്തെ അലക്കുസോപ്പുകൊണ്ട് ഉരയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളമൊഴിച്ചു കഴുകുക. ഗ്രീസ് പോകും.
  • അലക്കിയിട്ടും മാറാത്ത ഗ്രീസ് കറയ്ക്ക് കറയുള്ള ഭാഗത്ത് ടാല്‍കം പൗഡര്‍ വിതറി വൃത്തിയുള്ള തുണി വിരിച്ച് ഇസ്തിരിയിടുക. കറ പാടെ മാറികിട്ടും
  • വസ്ത്രങ്ങളില്‍ തുരുമ്പുകറ പിടിച്ചിട്ടുണ്ടെങ്കില്‍ അതു മാറ്റാന്‍, ഒരല്‍പ്പം വാളന്‍ പുളി പിഴിഞ്ഞെടുത്ത ചാറു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക
  • വസ്ത്രങ്ങളില്‍ ടാര്‍പുരണ്ടാല്‍ തുണിക്ക് കേടുപറ്റാത്ത വിധത്തില്‍ ആകാവുന്നത്രെ ചുരണ്ടിക്കളയുക. അതിനുശേഷം തുണിയില്‍ യൂക്കാലിപ്റ്റസ് പുരട്ടി കട്ടിയുള്ള സ്പോഞ്ച്കൊണ്ട് ഒപ്പിയെടുക്കുക.
  • യൂക്കാലിപ്റ്റസിന് പകരം ഒലിവെണ്ണയും ആകാം. പിന്നീട് ഇളം ചൂടുള്ള സോപ്പു വെള്ളത്തില്‍ തുണി കഴുകുക
  • വസ്ത്രത്തിലെ രക്തക്കറ കളയാന്‍ ഒരല്‍പ്പം ഉപ്പുനീര് ആ ഭാഗത്തു പുരട്ടിയതിന് ശേഷം സോപ്പുപയോഗിച്ച് കഴുകിയാല്‍ മതി.
  • തുണികളിലെ മിക്കവാറും എല്ലാ കറകളും ഇല്ലാതാക്കാന്‍ തക്കാളി നീരില്‍ മുക്കിയ തുണിക്കഷ്ണമുപയോഗിച്ചു കറയുള്ള ഭാഗം അമര്‍ത്തി തുടച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിയെടുക്കുക.
  • വസ്ത്രങ്ങളില്‍ തേയിലക്കറ പറ്റിയാല്‍ അല്‍പ്പം ചെറുനാരങ്ങാ നീരും ഉപ്പും കൂടി ചേര്‍ത്ത് തുടച്ചാല്‍ മതി.
  • വൈന്‍ തുണിയില്‍ വീണാല്‍ ഉടനെ തന്നെ ഒരു തുണ്ടു തുണി സോഡായില്‍ മുക്കി തുടയ്ക്കുക
  • സില്‍ക്ക് സാരിയിലെ എല്ലാവിധ കറകളും യൂക്കാലിപ്റ്റസ് ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കും
Read more topics: # tips to clean cloths
tips to clean cloths

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES