വീടുകളിൽ പല്ലിശല്യം രൂക്ഷമാകുന്നത് പേടിയിടെയാണ് ഏവരും കാണുന്നത്. വളരെ അധികം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പല്ലികള്‍ ഉണ്ടാക്കുന്നത്. ഇവയുടെ ശല്യം വീടുകളിൽ ഉണ്ടെങ്കിൽ ആഹാരം പാകം ചെയ്യുമ്പോഴും തുറന്നു വയ്ക്കുമ്പോഴും അതീവ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ ഇത് കാരണമാക്കും. ഇവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.
മുട്ടത്തോട് - വീടുകളിൽ പല്ലിയെ ഓടിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് മുട്ടത്തോട് പ്രയോഗം. പല്ലികള്‍ക്ക് മുട്ടയുടെ ഗന്ധം പിടിക്കില്ല അതുകൊണ്ട് തന്നെ മുട്ടത്തോട് ഇരിക്കുന്ന സ്ഥലങ്ങളിൽ പള്ളി ശല്യം ഉണ്ടാകുകയില്ല.
കാപ്പിപ്പൊടി - കാപ്പിപ്പൊടി , കുരുമുളക് എന്നിവ സമം എടുത്ത് പല്ലി വരുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഇവ കഴിക്കുന്നതിലൂടെ പല്ലി ചാകുകയും ചെയ്യുന്നു.
വെളുത്തുള്ളി - വെളുത്തുള്ളി മിശ്രതം പല്ലിയെ ഓടിക്കാന്‍ വളരെ ഫലപ്രദമായ ഒന്നാണ്.
കുരുമുളക് സ്പ്രേ - അല്‍പ്പം മുളക് ചേർത്ത് കുരുമുളകിൽ യോജിപ്പിച്ച ശേഷം കുപ്പിയിലാക്കി അല്‍പ്പം വെള്ളം ചേർത്ത് വയ്ക്കുക. അതിന് ശേഷം സ്പ്രേ ചെയ്യുന്നത് ഏറെ ഗുണകരമാകും.
ഉള്ളി - ജനലഴികളില്‍ സവാള ഉള്ളി മുറിച്ചു വച്ചാല്‍ പല്ലി ശല്യം വീടുകളിൽ ഉണ്ടാകുകയില്ല.
പൂച്ച- ഏറെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് വീടുകളിൽ പൂച്ചയെ വളർത്തുന്നത്. പല്ലിയെ പൂച്ച പിടിച്ചു കൊല്ലുന്നതാണ്.