ഫ്‌ളോറിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
 ഫ്‌ളോറിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതു പോലെ ഫ്ളോറിങ്ങാണ് ആധുനിക ഭവനങ്ങളുടെ കണ്ണാടി. അതിനാല്‍ ഫ്ളോറിങ്ങിന് വളരെയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് പ്രമൂഖ ആര്‍ക്കിടെക്റ്റുകള്‍ പറയുന്നു.

മൊസൈക്കില്‍ ആഡബരം ആസ്വദിച്ചിരുന്ന മലയാളി ഇന്ന് ടൈലുകളുടെ വിശാല ലോകത്താണ്. ഗ്രാനൈനറ്റും, മാര്‍ബിളും, തടിയുമെല്ളാം ഫ്ളോറിങ്ങില്‍ തങ്ങളുടെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഫ്ളോറിങ്ങ് ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതു

തേയ്മാനം നേക്കി വേണം ഫ്ളോറിങ്ങ് ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഇതിന് വിവിധ നമ്പറുകളുണ്ട്. തേയ്മാനം കുറയുന്നതിന് അനുസരിച്ചാണ് നിരക്ക് കൂടുന്നത്. മാര്‍ബിള്‍, ടെറാക്കോട്ട, തടി എന്നിവക്ക് 56 വരെയാണ് തേയ്മാന നിരക്ക്. ഗ്രാനൈനറ്റിന് ഏഴും വെട്രിഫൈഡ് ടൈലുകള്‍ക്ക് എട്ടുമാണ് നിരക്ക്.

ടൈല്‍ എടുക്കുമ്പോള്‍ മീഡിയം സൈസ് ആണ് നല്ളത്. വലുപ്പം കൂടുന്നതിനനുസരിച്ച് പൊട്ടാനും വളയാനുമുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ സ്മൂത്തായ ടൈലുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. കൂടാതെ അവയില്‍ സ്‌ക്രാച്ച് വീഴുകയും ചെയ്യാം. വഴുക്കലും കൂടുതലായിരിക്കും.

ഫ്ളോറിങ്ങ് നടത്തുന്നതിനു മുമ്പ് നന്നായി തറ ലെവല്‍ ചെയ്താല്‍ ടൈലുകള്‍ പൊട്ടാനുള്ള സാധ്യത കുറയും. പശ ഉപയോഗിച്ചും സിമന്റ് ഉപയോഗിച്ചുമാണ് ടൈലുകള്‍ സാധാരണ ഉറപ്പിക്കാറുള്ളത്. എകദേശം 15-20 മിനുറ്റിനുള്ളില്‍ ടൈലുകള്‍ ഉറപ്പിക്കണം. പൊതുവേ ഇളം നിറങ്ങളുള്ള ഫ്ളോറിങ്ങാണ് നല്ളത്. ഇത് മുറിക്ക് നല്ള വെളിച്ചം നല്‍കും. ടൈലുകള്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഫില്ളറുകള്‍ മൂന്നു തരത്തിലുണ്ട്. പൗഡേര്‍ഡ്, എപ്പോക്സി, സിലിക്കോണ്‍ എന്നിവയാണവ. ആവശ്യാനുസരണം തിരഞ്ഞെടുക്കാം

things to remember in house flooring

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES