വീടിനകത്ത് പാമ്പ് കയറാതിരിക്കാന്‍; ശ്രദ്ധിക്കാം

Malayalilife
 വീടിനകത്ത് പാമ്പ് കയറാതിരിക്കാന്‍; ശ്രദ്ധിക്കാം

വീടിന്റെ വാതില്‍ ഒന്ന് തുറന്നിട്ടാല്‍, അല്ലെങ്കില്‍ കുറച്ച് നാള്‍ ആള്‍ താമസമില്ലാതെ ഇരുന്നാല്‍ ചിലപ്പോള്‍ വീട്ടില്‍ പാമ്പ് കയറാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.

നമ്മള്‍ പത്രം എടുത്താല്‍ പലയിടത്തും വീടിനകത്ത് പാമ്പ് കയറുന്ന വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. ചിലര്‍ പാമ്പിനെ കണ്ടെന്ന് വരും. എന്നാല്‍, തചിലപ്പോള്‍ പാമ്പ് കയറിയത് അറിയാതെ പാമ്പിന്റെ കടി ഏറ്റ് ആശുപത്രിയിലാകുന്ന അവസ്ഥവരെ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. പാമ്പ് വീടിനകത്ത് കയറുന്നത് അപകടം പിടിച്ച കാര്യം തന്നെയാണ്.
  
ചിലര്‍ പാമ്പിനെ കണ്ടാല്‍ അതിനെ അടിച്ച് കൊല്ലും. എന്നാല്‍, നല്ല വിഷമുള്ള ഇനമാണെങ്കില്‍ മിക്കനവരും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിക്കുകയാണ് പതിവ്. സത്യത്തില്‍ ഈ പാമ്പ് കയറുന്നതിനേക്കാള്‍ നല്ലതല്ലേ പാമ്പ് കയറാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്. ഇത്തരത്തില്‍ പാമ്പ് കയറാതിരിക്കാന്‍ സഹായിക്കുന്ന ചില ടിപ്സാണ് പരിചയപ്പെടുത്തുന്നത്.

കാട്
വീടിന് ചുറ്റുമുള്ള പുല്ല്, അതുപോലെ, കാട് പിടിച്ച് കിടക്കുന്ന പറമ്പ് എന്നിവയെല്ലാം വൃത്തിയാക്കുന്നത് പാമ്പുകള്‍ അതിനുള്ളില്‍ കയറികിടക്കാതിരിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, വീടിന് സമീപത്ത് വേയ്സ്റ്റ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. പലരും വീടിന് സമീപത്ത് തന്നെ വേയ്സ്റ്റ് കുന്ന് കൂട്ടി ഇട്ടിരിക്കുന്നത് കാണാം. ഇത്തരത്തില്‍ ചെയ്യുന്നത് പാമ്പ് വരുന്നതിന് കാരണമാണ്.

അതുപോലെ തന്നെ, വീട്ടിലേയ്ക്ക് പടര്‍ന്ന് പന്തലിക്കുന്ന ചെടികള്‍ വളര്‍ത്താതിരിക്കാം. വീടിനോട് ചേര്‍ന്ന് മരങ്ങള്‍ വളര്‍ത്താതിരിക്കുന്നതും പാമ്പ് വീട്ടിലേയ്ക്ക് കയറുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും. ചിലര്‍ വീടിനോട് ചേര്‍ന്ന് തന്നെ വിറക് പുര നിര്‍മ്മിക്കുന്നത്. കാണാം. ഇത്തരത്തില്‍ വിറക് അടുക്കി വെക്കുന്നത് പാമ്പ് കയറി കിടക്കുന്നതിലേയ്ക്ക നയിക്കും. അതിനാല്‍ ഇത് പരമാവധി ഒഴിവാക്കാം.


വെളുത്തുള്ളി

ഇടയ്ക്ക് വീടിന് ചുറ്റും വളുത്തുള്ളി തൊണ്ട് കളയാതെ ചതച്ച് അത് വെള്ളത്തില്‍ കലക്കി വീടിന് ചുറ്റും തെളിക്കുന്നത് നല്ലതാണ്. ഇതിന്റെ മണം മൂലം പാമ്പുകള്‍ വീടിന്റെ പരിസരത്ത് വരികയില്ല. പാമ്പിനെ കാണ്ടാലും ആ സ്ഥലത്ത് ഇത്തരത്തില്‍ വെളുത്തുള്ളി വെള്ളം തെളിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോണിക് ആസിഡ് പാമ്പിന്റെ കണ്ണില്‍ അടിക്കുമ്പോള്‍ അത് കണ്ണില്‍ പുകച്ചില്‍ ഉണ്ടാക്കുന്നു. അതിനാല്‍, പാമ്പ് ആ സ്ഥലത്ത് നിന്നും പോവുകയും അതുപോലെ, ഇത് ഇടയ്ക്കിടയ്ക്ക് തെളിച്ച് കൊടുത്താല്‍ പാമ്പിന്റെ ശല്യം നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നതാണ്.

ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ എളുപ്പവഴികള്‍
ലെമണ്‍ഗ്രാസ്സ്

വീടിന് ചുറ്റും ലെമണ്‍ഗ്രാസ്സ് നട്ട് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് നട്ട് പിടിപ്പിച്ചാല്‍ ഇതിന്റെ മണം കാരണം കൊതുക്, തേള് എന്നിവ വരികയില്ല. അതുപോലെ തന്നെ പാമ്പും ഇതിന്റെ മണം കാരണം വീടിന്റെ പരിസരത്ത് പോലും എത്തുകയില്ല.

അതിനാല്‍ നിങ്ങള്‍ വീടിന്റെ നാല് ചൂറ്റിലും രണ്ടോ മൂന്നേ ലെമണ്‍ ഗ്രാസ്സ് നട്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇതിന്റെ മണം കുറേ ദൂരം വരെ എത്തുന്നതിനാല്‍ നിങ്ങള്‍ക്ക് പാമ്പില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍ സാധിക്കുന്നതാണ്.

ചെണ്ടുമല്ലി

പല വീട്ടിലും ധാരാളം കാണപ്പെടുന്ന ഒരു ചെടിയാണ് ചെണ്ടുമല്ലി. ഈ ചെണ്ടുമല്ലി പൂവിന് വല്ലാത്ത ഒരു വാസനയുണ്ട്. ഇത് പല പ്രാണികള്‍ക്കും അതുപോലെതന്നെ ജീവികള്‍ക്കും താല്‍പര്യമില്ലാത്തതാണ്. ഇത്തരത്തില്‍ വീട്ടില്‍ ചെ്ടുമല്ലി നട്ട് പിടിപ്പിച്ചാല്‍ ഇതിന്റെ മണം മൂലം പാമ്പ് ആ ഭാഗത്തേയ്ക്ക് വരികയില്ല.

നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം ഈ പൂവ് നട്ട് പിടിപ്പിക്കാന്‍ ഇത്തരത്തില്‍ നട്ട് പിടിപ്പിച്ചാല്‍ നന്നായി വളരുകയും, വിത്ത് വീണ് കൂടുതല്‍ ചെടികള്‍ വളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

തുളസി

വീട്ടില്‍ തുളസി നട്ട് പിടിപ്പിച്ചാല്‍ പാമ്പ് വരികയില്ല എന്നാണ് പറയുന്നത്. ഒരു തുളസി നട്ട് വളര്‍ത്തി എടുത്താല്‍ അതിനോട് അചുപ്പിച്ച് വിത്ത് വീണ് കുറേ തുളസികള്‍ വളരുന്നതായിരിക്കും. ഈ തുളസി, പനിക്കൂര്‍ക്ക, എന്നിവയുടെ മണവും പാമ്പുകള്‍ക്ക് പറ്റുകയില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഇവ നട്ട് പിടിപ്പിക്കാവുന്നതാ

Read more topics: # പാമ്പ്
snakes from your home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES