കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിച്ചിട്ടുള്ള മനകളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ പാമ്പുമേക്കാട്ടു മന. പാരമ്പര്യങ്ങള്‍ മുറുകേ പിടിക്കുന്ന പാമ്പുമേക്കാട്ടുമനയില്‍ മേല്‍ജാതിക്കാര്‍ അല്ലാത്തവര്‍ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നില്ല. മനയിലേക്ക് പ്രവേശിക്കുന്നവരുടെ ജാതി അറിയാന്‍ മനയിലെ ആളുകള്‍ നോക്കിയിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. കന്നിമാസത്തിലെ ആയില്ല്യം കന്നിമാസത്തിലെ ആയില്ല്യം നാളില്‍ എല്ലാ വിഭാഗം ഭക്തര്‍ക്കും ഇവിടെയെത്തി തൊഴാന്‍ അനുവാദമുണ്ട്.
ആ ദിവസം ജാതി ചോദിച്ച് ആരും എത്താറില്ലത്രേ. വൃശ്ചികം ഒന്ന്, കന്നിയിലെ ആയില്യം, മേടം പത്ത്, ചിങ്ങമാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെയുള്ള നാളുകളിലും എല്ലാവര്‍ക്കും മനയില്‍ പ്രവേശനം ഉണ്ട്. ജാതിതിരിവില്ലാതെ എല്ലാവര്‍ക്കും പ്രവേശനം എന്നാല്‍ അടുത്തിടെ മുന്‍പ് നില നിന്നിരുന്ന ആചാരങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ മലയാള മാസങ്ങളൊഴികെ എല്ലാ മാസങ്ങളിലെയും ഒന്നാം തീയതി, കര്‍ക്കിടകത്തിലെ അവസാന ദിവസം എന്നീ നാളുകളില്‍ കൂടി എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശം ലഭിക്കും. മറ്റു ദിവസങ്ങളില്‍ ആരേയും പ്രവേശിപ്പിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ ആര്‍ക്കും പ്രവേശം നല്‍കില്ല.